You are Here : Home / USA News

ഷിജോപൗലോസിന്റെ പിതാവിന്റെ നിര്യാണത്തില്‍ ജെ.എഫ്.എ. അനുശോചിച്ചു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, January 06, 2016 01:03 hrs UTC

ന്യൂയോര്‍ക്ക്∙ ജസ്റ്റിസ്‌ ഫോര്‍ ഓള്‍ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബര്‍ ഷിജോ പൌലോസിന്റെ പിതാവ് തെക്കേമാലില്‍ യോഹന്നാന്‍ പൗലോസിന്റെ നിര്യാണത്തില്‍ ജെ.എഫ്.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം അറിയിച്ചു. ഒരു വ്യക്തി എങ്ങനെ നല്ല ജീവിതം നയിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു യോഹന്നാന്‍ പൗലോസിന്റെ ജീവിതമെന്ന് ജെ.എഫ്.എ. ചെയര്‍മാന്‍ തോമസ്‌ കൂവള്ളൂര്‍ ഒരു പത്രക്കുറിപ്പില്‍ പ്രസ്താവിച്ചു. കറ തീര്‍ന്ന ഒരു മനുഷ്യ സ്നേഹിയായിരുന്നതിലുപരി, അദ്ദേഹത്തെ അടുത്തറിയാവുന്നവരുടെ ഹൃദയത്തില്‍ ഇടം നേടിയ വ്യക്തി കൂടിയായിരുന്നു യോഹന്നാന്‍ പൗലോസ് എന്ന് അനില്‍ പുത്തന്‍ചിറ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളോടൊപ്പം ജെ.എഫ്.എ. എക്സിക്യൂട്ടീവ് കമ്മിറ്റിയും മറ്റു അംഗങ്ങളും പങ്കുചേരുന്നതായി ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: ഷിജോ പൗലോസ്‌, തെക്കെമാലില്‍ ഹൗസ്, ഫോണ്‍: 98468 66269.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.