You are Here : Home / USA News

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ വര്‍ഷാവസാന ശുശ്രൂഷയും ആരാധനയും

Text Size  

Story Dated: Thursday, January 07, 2016 01:38 hrs UTC

ഷിക്കാഗോ: 2015 ലെ അവസാനദിനമായ ഡിസംബര്‍ 31 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക്, കഴിഞ്ഞ വര്‍ഷം ദൈവം നല്‍കിയ എല്ലാ നന്മകള്‍ക്കും നന്ദിപറയുവാനും, കഴിഞ്ഞ വര്‍ഷം സകലേശനും സഹജാതര്‍ക്കും എതിരായി ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് പറയുവാനുമായി, ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാംഗങ്ങള്‍ ഒന്നിച്ച്കൂടുകയും, വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ സമ്പൂര്‍ണ്ണബലിയായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും, വര്‍ഷാവസാന ശുശ്രൂഷയും ആരാധനയും ഭക്തിപുരസരം ആചരിക്കുകയും ചെയ്തു.

തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍, നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തില്‍ ശുചീകരണത്തിന്റേയും, നവീകരണത്തിന്റേയും ആവശ്യമുണ്ടെന്നും, ആദം, നോഹ, പൂര്‍വ്വപിതാവായ അബ്രാഹം, മോശ, ദാവീദ് എന്നിവരിലൂടെയും, യേശു നേരിട്ടും മനുജകുലത്തോടുള്ള ഉടമ്പടി നവീകരിച്ചുവെന്നും, ശരീരത്തിലുള്ള പരിച്ചേദനമല്ല, സമ്പൂര്‍ണ്ണ ഹ്യദയസമര്‍പ്പണമാണ് ദൈവം ആഗ്രഹിക്കുന്നതെന്നും, നമ്മള്‍ ഇപ്പോള്‍ ആരാധിക്കുന്നത് വിഗ്രഹങ്ങളെയല്ലെങ്കിലും, അതിന് സമാനമായ സമ്പത്ത്, പ്രശസ്തി, സുഖസൌകര്യങ്ങളെയൊക്കെയാണെന്നും, കരുണയുടെ ഈ വര്‍ഷത്തില്‍ അതെല്ലാം മാറ്റി, സമയത്തിന്റേയും, സമ്പത്തിന്റേയും നല്ല ഓഹരി മറ്റുള്ളവര്‍ക്ക് പങ്കുവെക്കണമെന്നും, ദിവസേനയുള്ള ബൈബിള്‍ പരായണത്തിലൂടെയും, പ്രാര്‍ത്ഥനയിലും ധ്യാനത്തിലും പങ്കെടുത്തുമുണ്ടാകുന്ന ആത്മീയ വളര്‍ച്ചയിലൂടെ നമ്മെ പൂര്‍ണ്ണമായും ദൈവത്തിന് സമര്‍പ്പിക്കണമെന്നും, ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ വിശദീകരിച്ചു. ഈശോക്ക് നന്ദി പറയുവാന്‍ ഏറ്റവും വലിയ പ്രാര്‍ത്ഥനയായ വിശുധ കുര്‍ബാനയിലും വര്‍ഷാവസാന ശുഷ്രൂഷയിലും ആരാധനയിലും പങ്കെടുക്കാന്‍ വന്ന എല്ലാവരേയും മുത്തോലത്തച്ചന്‍ അഭിനന്ദിക്കുകയും, എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഫോറോനായിലെ എല്ലാ കുടുംബ്ബാംഗങ്ങള്‍ക്കും പുതുവത്സരത്തിന്റെ എല്ലാ മംഗളങ്ങളും ആശംസിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.