You are Here : Home / USA News

അമേ­രിക്ക നിക്ഷേ­പ­സൗ­ഹൃദ രാജ്യം: സുധ കര്‍ത്താ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 08, 2016 11:36 hrs UTC

തിരു­വ­ന­ന്ത­പുരം: അമേ­രി­ക്ക­യില്‍ ബിസി­നസ് അവ­സ­ര­ങ്ങള്‍ ധാരാ­ള­മു­ണ്ടെ­ന്നും, കൃത്യ­മായ പദ്ധ­തിയും നിക്ഷേ­പവും ആത്മാര്‍ത്ഥ­ത­യു­മാണ് കൈമു­ത­ലായി വേണ്ട­തെന്നും പ്രശസ്ത അമേ­രി­ക്കന്‍ സാമ്പ­ത്തിക വിദ­ഗ്ധ­നും, മല­യാ­ളി­യു­മായ സുധ കര്‍ത്ത പറ­ഞ്ഞു. അമേ­രി­ക്കന്‍ ഐക്യ­നാ­ടു­ക­ളില്‍ ബിസി­നസ് ചെയ്യാന്‍ ഉദ്ദേ­ശി­ക്കുന്ന മല­യാ­ളി­ക­ളോട് തല­സ്ഥാനത്ത് സംവ­ദി­ക്കു­ക­യാ­യി­രുന്നു സുധാ കര്‍ത്താ. കഴിഞ്ഞ 25 വര്‍ഷ­മായി അദ്ദേഹം അമേ­രി­ക്ക­യില്‍ നിര­വധി കമ്പ­നി­കള്‍ക്കുവേണ്ടി സാമ്പ­ത്തിക ഉപ­ദേശം നല്‍കി­വ­രി­ക­യാ­ണ്. മല­യാ­ളി­കള്‍ പൊതുവെ റീട്ടെ­യില്‍ രംഗ­ത്താണ് താത്പര്യം കാണി­ക്കു­ന്ന­ത്. ഗ്യാസ് സ്റ്റേഷ­നു­കള്‍, ഗ്രോസറി ഷോപ്പു­കള്‍ മുതല്‍ റെസ്റ്റോ­റന്റു­കള്‍ വരെ­യുണ്ട് അതില്‍. ബിസി­ന­സില്‍ പൊതുവെ സാഹ­സി­കത ഇഷ്ട­പ്പെ­ടു­ന്ന­വ­രല്ല മല­യാ­ളി­കള്‍. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷ­ങ്ങ­ളായി പുതിയ സംരം­ഭ­ക­രില്‍ മാറ്റ­ങ്ങള്‍ ഉണ്‌ടെന്നും സുധാ കര്‍ത്താ പറ­ഞ്ഞു. അമേ­രി­ക്ക­യി­ലേക്ക് ഒരു സംരം­ഭ­ക­നായി കടന്നു­വ­രു­ന്നത് ഒരു വലിയ കട­മ്പ­യായി കരുതി പദ്ധതി ഉപേ­ക്ഷി­ക്കു­ക­യാണ് മല­യാ­ളി­ക­ളില്‍ ബഹു­ഭൂ­രി­പ­ക്ഷ­വും. എന്നാല്‍ കൃത്യ­മായ പ്ലാനും, മൂല­ധ­ന­വു­മു­ണ്ടെ­ങ്കില്‍ നിയ­മാ­നു­സൃ­ത­മായി ബിസി­നസ് ചെയ്യാനും ലാഭ­മു­ണ്ടാ­ക്കാനും പറ്റിയ ഭൂമി­യാണ് അമേ­രി­ക്ക. നമ്മുടെ നാട്ടിലെ പോലെ തന്നെ നികുതി നല്‍കണം അമേ­രി­ക്ക­യി­ലും. എന്നാല്‍ പ്രോഗ്ര­സീവ് സ്ലാബ് സിസ്റ്റം ആണ്. അത് ആശ്വാ­സ­ക­ര­വു­മാ­ണ്- അദ്ദേഹം പറ­ഞ്ഞു. ഇന്‍ഡോ- അമേ­രി­ക്കന്‍ ഇവന്റ് മാനേ­ജ്‌മെന്റ് ഗ്രൂപ്പായ കേരള്‍ ടുഡേ ഡോട്ട്‌കോം സംഘ­ടി­പ്പിച്ച പരി­പാ­ടി­യില്‍ ഹാപ്പി ആന്‍ഡ് റൂബി മുഖ്യ സ്‌പോണ്‍സര്‍ ആയി­രു­ന്നു. ചട­ങ്ങില്‍ ഹാപ്പി ആന്‍ഡ് റൂബി ചെയര്‍മാന്‍ ബാലന്‍ വിജ­യന്‍, സുധാ കര്‍ത്തായെ പൊന്നാട അണി­യി­ച്ച് ആദ­രി­ച്ചു. ഓള്‍ മോസ്‌കോ മല­യാളി അസോ­സി­യേ­ഷന്‍ പ്രസിഡന്റ് രഘു­നാ­ഥന്‍ പിള്ള ഉപ­ഹാരം സമര്‍പ്പി­ച്ചു. കേരള്‍ ടുഡേ മാനേ­ജിംഗ് എഡി­റ്റര്‍ ലാലു ജോസഫ് സംവാദം നിയ­ന്ത്രി­ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.