You are Here : Home / USA News

ഡൊണാള്‍ഡ് ട്രബിന് പിന്തുണ നല്‍കുന്ന കാര്യം തീരുമാനിച്ചില്ല: ജെബ് ബുഷ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, January 08, 2016 11:41 hrs UTC

ഫ്‌ളോറിഡ: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ഒന്നും സ്ഥാനത്ത് നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രമ്പിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഗവര്‍ണ്ണര്‍ ജെബ് ബുഷ്. ജനവുരി 7 വ്യാഴാഴ്ച ഹുഗ് ഹിവിറ്റ് ഷൊയില്‍(HUGH HEWITT SHOW) പങ്കെടുത്ത് സംസാരിക്കവെയാണ് ജെബ് ബുഷ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഡൊണാള്‍ഡ് ട്രബിന് പിന്തുണ നല്‍കുമോ എന്ന് ആവര്‍ത്തിച്ചുള്ള ചോദ്യത്തിന്, ട്രബിന്‍ ഒരിക്കലും റ്ിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുകയില്ലെന്ന് ജെബ് ബുഷ് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ട്രബിന് പിന്തുണ വര്‍ദ്ധിച്ചുവരികയും, ട്രമ്പ് സ്ഥാനാര്‍ത്ഥിയാകുകയും ചെയ്താല്‍ എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് 'ഞാന്‍ എന്നും വിശ്വസ്തനായ ഒരു റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമാണ്' പാര്‍ട്ടി തിരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്തുവാന്‍ ഞാന്‍ ബാധ്യസ്ഥനാണ് ബുഷ് വ്യക്തമാക്കി. ഹില്ലരി ക്ലിന്റനെ പരാജയപ്പെടുത്താന്‍ കഴിവുള്ള ഒരു സ്ഥാനാര്‍ത്ഥിയെയാണ് പാര്‍ട്ടി കണ്ടെത്തുവാന്‍ ശ്രമിക്കുന്നത്. ഡൊണാള്‍ഡ് ട്രമ്പിന് അതിന് കഴിയുകയില്ല. ഹില്ലരിയെ പരാജയപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഞാന്‍ തന്നെ ഏറ്റെടുക്കുവാനാണഅ ആഗ്രഹിക്കുന്നത്. ജെബ് ബുഷ് പ്രത്യാശ പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.