You are Here : Home / USA News

ഡാലസ് സൗഹൃദ വേദിയുടെ നാലാമത് വാര്‍ഷികവും ന്യൂ ഇയര്‍ ആഘോഷവും

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Friday, January 08, 2016 11:45 hrs UTC

ഡാലസ്:പ്രവാസി മലയാളികളുടെ മനം കവര്‍ന്നെടുത്ത കലാ സംസ്കാരിക സംഘടനയായ ഡാലസ് സൗഹൃദ വേദിയുടെ നാലാമത് വാര്ഷികവും അതിനോടനുബന്ധിച്ചു ക്രിസ്തുമസ്& ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെക്രട്ടറി അജയ കുമാര്‍ പ്രോഗ്രാം കണ്‍വീനര്‍ സുകു വര്‍ഗീസ്­ എന്നിവര്‍ അറിയിച്ചു. ജനുവരി 9 നു വൈകിട്ട് 5.00 നു കരൊള്‍റ്റണിലുള്ള സെന്റ്­ ഇഗ്‌നെഷ്യസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഓഡിറ്റൊറിയത്തിലാണ് നടത്തപ്പെടുക. വൈസ് പ്രസിഡന്റ് ശ്രീ. ബാബു ജോര്‍ജിന്റെ സ്വാഗത പ്രസംഗത്തോട് കൂടി യോഗ നടപടികള്‍ ആരംഭിക്കും.ശ്രീ സുകു വര്‍ഗീസ്­ യോഗ പരിപാടികള്ക്ക് നേതൃത്വം നല്കും. ദേശ ഭക്തി ഗാനങ്ങള്‍ ആലപിച്ചു യോഗ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.പ്രസിഡണ്ട്­ ശ്രീ.എബി തോമസ്­ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ പ്രൊഫ: സോമന്‍ വി. ജോര്‍ജ് (റിട്ട.പ്രൊഫ.പത്തനാപുരം സെന്റ്­ സ്റ്റീഫെന്‍ കോളേജ്), റവ സാം മാത്യു (പ്രസിഡണ്ട്­,കേരള എകുമെനികല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ്) എന്നിവര്‍ വിശിഷ്ട അതിഥികള്‍ ആയിരിക്കും.ഡാലസിലെ പ്രമുഖരായ ശ്രീ.എബ്രഹാം തെക്കേമുറി, ശ്രീ.ഫിലിപ്പ് തോമസ്­ സി പി എ., തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും തുടര്‍ന്ന് ഡാളസിലെ കലാപ്രതിഭകളുടെ വൈവിധ്യമായ പരിപാടികള്‍ സ്‌റ്റേജില്‍ നടത്തപ്പെടും.രണ്ടു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന കലാപരിപാടികള്ക്ക് ശേഷം എല്ലാവര്ക്കും രുചിയേറിയ ഡിന്നര്‍ സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്. ഏവര്‍ക്കും സ്വാഗതം ­­ അജയ കുമാര്‍ (ജനറല്‍ സെക്രട്ടറി)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.