You are Here : Home / USA News

ഇന്ത്യാ റിപ്പബ്ലിക് ദിനാഘോഷം ഫിലാദല്‍ഫിയായില്‍ ജനുവരി 30ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, January 08, 2016 11:47 hrs UTC

ഫിലാദല്‍ഫിയാ: ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 67-മത് റിപ്പബ്ലിക്ക് ദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തുന്നതിന് തീരുമാനിച്ചു. 1947 ആഗസ്റ്റ് 15 ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനി വാഴ്ചയില്‍ നിന്നും സ്വാതന്ത്ര്യം നേടി 1950 ജനുവരി 26ന് സ്വതന്ത്ര റിപ്പബ്ലിക്ക് ആയി പ്രഖ്യാപിയ്ക്കപ്പെട്ടതിന്റെ ഓര്‍മ്മ പുതുക്കുന്നതിന് നടത്തപ്പെടുന്ന ആഘോഷപരിപാടികള്‍ ജനുവരി 30ന് ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് നടത്തപ്പെടുന്നത്. കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി. വൈസ് പ്രസിഡന്റുമായ ലാലി വിന്‍സന്റ് ഈ വര്‍ഷത്തെ ആഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ലാലി വിന്‍സന്റ് പങ്കെടുക്കുന്നത്. ഡിസംബര്‍ 27ന് ഫിലാദല്‍ഫിയ സീറോ മലബാര്‍ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ വച്ച് കൂടിയ ആലോചനായോഗത്തില്‍ വൈസ് പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കുര്യന്‍ രാജന്‍(പ്രസിഡന്റ്) സജി കരിംകുറ്റിയില്‍ യോഹന്നാന്‍ ശങ്കരത്തില്‍(വൈസ് പ്രസിഡന്റ്മാര്‍) സന്തോഷ് ഏബ്രഹാം(സെക്രട്ടറി) ഐപ്പ് ഉമ്മന്‍ മാരേട്ട്(ട്രഷറര്‍), ചെറിയാന്‍ ചാക്കോ, അഡ്വ.ജോസ് കുന്നേല്‍, തോമസ് ഏബ്രഹാം, ജിജോ മോന്‍, ജോബി ജോര്‍ജ്ജ്, ജോണ്‍ ശാമുവേല്‍, സാബു സകറിയാ, ഫീലിപ്പോസ് ചെറിയാന്‍, ഡാനിയേല്‍ പി തോമസ്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റികള്‍ ആഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിയ്ക്കുന്നു. ദേശീയ പ്രസിഡന്റ് ജോബി ജോര്‍ജ്ജ് കേരളത്തില്‍ നിന്നെത്തുന്ന കെ.പി.സി.സി. ഭാരവാഹികളുടെ യാത്രാക്രമീകരണങ്ങളെപ്പറ്റി വിശദീകരിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായി ജീമോന്‍ ജോര്‍ജ്ജിനെയും ചെറിയാന്‍ ചാക്കോയെയും തെരഞ്ഞെടുത്തു. സെക്രട്ടറി സന്തോഷ് ഏബ്രഹാം കൃതജ്ഞത രേഖപ്പെടുത്തി. പി.ആര്‍.ഒ. ഡാനിയേല്‍ പി തോമസ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.