You are Here : Home / USA News

ഇന്ത്യ പ്രസ് ക്ലബ് ന്യൂയോര്‍ക്ക്: ഡോ: കൃഷ്ണ കിഷോര്‍ പ്രസിഡന്റ്; സണ്ണി പൗലോസ് സെക്രട്ടറി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Friday, January 08, 2016 11:54 hrs UTC

ന്യുയോര്‍ക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രസിഡന്റായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ ബ്യൂറോ ചീഫും ആയ ഡോക്ടര്‍ കൃഷ്ണ കിഷോര്‍ തിരഞ്ഞെടുക്കപെട്ടു. ന്യൂയോര്‍കിലെ സിത്താര്‍ റസ്റ്റോറന്റില്‍ വെച്ച് നടന്ന വാര്‍ഷിക യോഗത്തിലായിരിന്നു പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ്. സെക്രട്ടറിയായി സണ്ണി പൗലോസും (ജനനി), വൈസ് പ്രസിഡന്റായി പ്രിന്‍സ് മാര്‍ക്കോസും തുടരും. 27 വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തന പരിചയമുള്ള പ്രതിഭയാണ് ലോക മലയാളികള്‍ക്ക് സുപരിചിതനായ ഡോ. കൃഷ്ണ കിഷോര്‍. ആകാശവാണിയില്‍ എണ്‍പതുകളുടെ അവസാനം വാര്‍ത്ത അവതാരകനായി തുടക്കമിട്ട അദ്ദേഹം, തുടര്‍ന്ന് പ്രശസ്ത പത്രങ്ങളില്‍ ഒട്ടേറെ ലേഖനങ്ങള്‍ എഴുതി. ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്ക ബ്യൂറോ ചീഫും, ഏക സ്‌­പെഷ്യല്‍ കറസ്‌പോണ്ടന്റുമായി മികവു തെളിയിച്ചു ഫോമയിലും, ന്യൂയോര്‍ക്കിലെ മറ്റു സംഘടനകളിലും നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ച പരിചയസമ്പന്നനാണ് സണ്ണി പൗലോസ്. ജനനി മാസികയുടെ പത്രാധിപ സമിതി അംഗവും മികച്ച സംഘാടകനുമാണു. മലയാള സാഹിത്യ രംഗത്തും, മാധ്യമ മേഖലയിലും മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് പ്രിന്‍സ് മാര്‍ക്കോസ്. അമേരിക്കയിലെ മലയാളം പത്രപ്രവര്‍ത്തനത്തിന്റെ തുടക്കക്കാരിലൊരാളാണ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി മേഖലയിലെ ഇന്ത്യന്‍ സംഘടനകളുമായി സഹകരിച്ചു മികച്ച പരിപാടികള്‍ ആവിഷ്­കരിക്കുമെന്ന് പുതിയ ഭാരവാഹികള്‍ പറഞ്ഞു. അതോടൊപ്പം മാധ്യമ രംഗത്തെ നവാഗതര്‍ക്കായി പരിശീലന ക്ലാസ്സുകളും സംഘടിപ്പിക്കും. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏറ്റവും സജീവമായ ചാപ്റ്ററുകളില്‍ ഒന്നാണ് ന്യൂയോര്‍ക്ക്. ചിക്കാഗോ ആതിഥ്യമരുളിയ നാഷണല്‍ കണ്‍വെന്‍ഷന്‍ വിജയകരമാക്കിയ നാഷണല്‍ പ്രസിഡന്റ് ടാജ് മാത്യുവിനെയും മറ്റു കമ്മിറ്റി അംഗങ്ങളെയും സ്ഥാനമൊഴിഞ്ഞ ചാപ്റ്റര്‍ പ്രസിഡന്റ് ജേക്കബ് റോയ് പ്രശംസിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഭാരവാഹികളും അംഗങ്ങളുമായ ജോര്‍ജ് ജോസഫ്, റെജി ജോര്‍ജ്, ടാജ് മാത്യു, മധു കൊട്ടാരക്കര, ജോര്‍ജ് തുമ്പയില്‍, ജോസ് കാടാപുറം, സുനില്‍ ട്രൈസ്റ്റാര്‍, ജേക്കബ് റോയ്, സണ്ണി പൗലോസ്, രാജു പള്ളത്ത്, ജെ മാത്യൂസ്, പ്രിന്‍സ് മാര്‍ക്കോസ് ഷിജോ പൗലോസ്, എന്നിവര്‍ പുതിയ ഭരണസമിതിക്ക് ഭാവുകങ്ങള്‍ നേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.