You are Here : Home / USA News

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസന യുവജന സമ്മേളനത്തിന് തുടക്കമായി

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Saturday, January 09, 2016 02:24 hrs UTC

ഡാളസ്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ്മാ ഭദ്രാസനത്തിന്റെ യുവജന നേതൃത്വ പരിശീലന സമ്മേളനത്തിന് ആരംഭമായി. യുവ മനസുകളില്‍ നേതൃത്വപാടവം വളര്‍ത്തിയെടുത്ത് ക്രിസ്തീയ മൂല്യങ്ങള്‍ക്കധിഷ്ടിതമായ കര്‍മ്മ മാര്‍ഗ്ഗത്തില്‍ ജീവിതം കെട്ടിപടക്കുവാന്‍ ലക്ഷ്യമിടുന്ന സമ്മേളനത്തിന് വേദിയാകുന്നത് ഡാളസ് സെന്റ്-പോള്‍സ് മാര്‍ത്തോമ്മാ ദേവാലയമാണ്. ജനുവരി 7 വ്യാഴാഴ്ച വൈകീട്ട് ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ തിയൊഡോഷ്യസ് എപ്പിസ്‌ക്കോപ്പാ ഉത്ഘാടനം ചെയ്ത സമ്മേളനം ഞായാറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം സമാപിക്കും. 'Feed my sheep' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള 19-ാമത് നേതൃത്വ സമ്മേളനം ആഴമേറിയ പഠനങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും വേദിയാകും. യുവതലമുറയുടെ മുന്‍പോട്ടുള്ള ജീവിതയാത്രയ്ക്കും, സഭാ സാമൂഹ്യ പ്രതിബന്ധതയ്ക്കും മുതല്‍ക്കൂട്ടായി മാറുന്ന സമ്മേളനത്തില്‍ ഭദ്രാസനത്തിലെ മുപ്പത്തേഴ് ഇടവകകളില്‍ നിന്നായി 127 ഓളം യുവജനങ്ങള്‍ പങ്കെടുക്കുന്നു. ഉത്ഘാടന സമ്മേളനത്തില്‍ വെച്ച് ഭദ്രാസന യൂത്ത് ഗ്രൂപ്പിന്റെ പുതിയ വെബ്‌സൈറ്റായ www.mtcyouth.org യുടെ ഉത്ഘാടനവും അഭി.തിരുമേനി നിര്‍വഹിച്ചു. വിവിധ റീജണലുകളില്‍ നിന്നെത്തിയ വൈദീകരും, സ്റ്റുഡന്റ് ചാപ്ലയന്മാരും ഈ സമ്മേളനത്തിനു വേണ്ട നേതൃത്വം നല്‍കുന്നു. നവ ദര്‍ശനങ്ങലും ആശയങ്ങളും സമ്മാനിക്കുന്ന നേതൃത്വ പരിശീലന സമ്മേളനം ആഴമേറിയ പഠനങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും വേദിയാകും. യുവതലമുറയുടെ മുന്‍പോട്ടുള്ള ജീവിതയാത്രയ്ക്കും, സഭാ സാമൂഹ്യ പ്രതിബന്ധതയ്ക്കും മുതല്‍ക്കൂട്ടായി മാറുന്ന സമ്മേളനത്തില്‍ ഭദ്രാസനത്തിലെ മുപ്പത്തേഴ് ഇടവകകളില്‍ നിന്നായി 127 ഓളം യുവജനങ്ങള്‍ പങ്കെടുക്കുന്നു. ഉത്ഘാടന സമ്മേളനത്തില്‍ വെച്ച് ഭദ്രാസന യൂത്ത്ഗ്രൂപ്പിന്റെ പുതിയ വെബ്‌സൈറ്റായ www.mtcyouth.org യുടെ ഉത്ഘാടനവും അഭി. തിരുമേനി നിര്‍വ്വഹിച്ചു. വിവിധ റീജണലുകളില്‍ നിന്നെത്തിയ വൈദീകരും, സ്റ്റുഡന്റ് ചാപ്ലയന്മാരും ഈ സമ്മേളനത്തിനു വേണ്ട നേതൃത്വം നല്‍കുന്നു. നവ ദര്‍ശനങ്ങളും ആശയങ്ങളും സമ്മാനിക്കുന്ന നേതൃത്വ പരിശീലന സമ്മേളനം പുതു വര്‍ഷാരംഭത്തില്‍ യുവമനസുകളില്‍ പുതിയ ഊര്‍ജ്ജം പകരുന്നതായി തീരും. ഭദ്രാസന മീഡിയാ കമ്മറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.