You are Here : Home / USA News

ഫ്രണ്ട്‌സ് ഓഫ് തിരു­വല്ല പുതിയ ഭാര­വാ­ഹികളെ തെര­ഞ്ഞെ­ടുത്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, January 10, 2016 01:31 hrs UTC

ന്യൂയോര്‍ക്ക്: 2015­-ലെ ഫ്രണ്ട്‌സ് ഓഫ് തിരു­വ­ല്ല­യുടെ കുടും­ബ­സം­ഗമം ലോംഗ്‌­ഐ­ലന്റി­ലുള്ള കൊട്ടി­ലി­യോണ്‍ റെസ്റ്റോ­റന്റില്‍ ചേര്‍ന്നു. ചട­ങ്ങു­ക­ളോ­ട­നു­ബ­ന്ധിച്ച് ചേര്‍ന്ന ആലോ­ചനാ യോഗ­ത്തില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ വര്‍ഗീസ് രാജു­വിന്റെ അധ്യ­ക്ഷ­ത­യില്‍ കൂടിയ യോഗ­ത്തില്‍ വച്ച് പുതിയ പ്രസി­ഡന്റായി സക്ക­റിയാ കരു­വേ­ലി, സെക്ര­ട്ട­റി­യായി ഫിലിപ്പ് മഠ­ത്തില്‍, വൈസ് പ്രസി­ഡന്റായി ജേക്കബ് ജോണ്‍, ട്രഷ­റ­റായി ടി.­വി. തോമ­സ്, ജോയിന്റ് ട്രഷ­റ­റായി സജി ഏബ്ര­ഹാം, ജോയിന്റ് സെക്ര­ട്ട­റി­യായി മോഹന്‍ തിരു­വല്ല എന്നിവരെ തെര­ഞ്ഞെ­ടുത്തു. പുതിയ പരി­പാ­ടി­ക­ളുടെ നട­ത്തി­പ്പി­ലേ­ക്കായി മാത്യു വര്‍ഗീസ് കുഞ്ഞ് മാലി­യില്‍, വര്‍ഗീസ് ചുങ്ക­ത്തില്‍, ഡോ. ജേക്കബ് തോമ­സ്, വര്‍ഗീസ് ജോസ­ഫ്, ജോര്‍ജ് ജോണ്‍, സി.കെ ചാക്കോ, ജയന്‍ തിരു­വ­ല്ല, സരോജ വര്‍ഗീസ് എന്നി­വര്‍ അട­ങ്ങുന്ന വിപു­ല­മായ കമ്മിറ്റി രൂപീ­ക­രി­ച്ചു. വരും വര്‍ഷ­ങ്ങ­ളില്‍ നാട്ടിലും അമേ­രി­ക്ക­യി­ലു­മായി വിവിധ ജീവ­കാ­രുണ്യ പ്രവര്‍ത്ത­ന­ങ്ങള്‍ നട­ത്തു­ന്ന­തിന് കമ്മിറ്റി തീരു­മാ­ന­മെ­ടു­ത്തു. ലോക­മെ­മ്പാ­ടു­മുള്ള ഫ്രണ്ട്‌സ് ഓഫ് തിരു­വ­ല്ല­യുടെ പേരി­ലുള്ള എല്ലാ അസോ­സി­യേ­ഷ­നു­ക­ളു­മായി യോജിച്ച് പ്രവര്‍ത്തി­ക്കു­ന്ന­തി­നുള്ള സാഹ­ചര്യം ഒരു­ക്കു­വാന്‍ തീരു­മാ­നി­ച്ചു. അതി­നായി പുതിയ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ജേക്കബ് ഏബ്ര­ഹാ­മിനെ ചുമ­ത­ല­പ്പെ­ടു­ത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.