You are Here : Home / USA News

ഇന്ത്യ പ്രസ്സ് ക്‌ളബിന്‌ പുതിയ നേതൃത്വം

Text Size  

Story Dated: Sunday, January 10, 2016 03:45 hrs UTC

ചിക്കാഗോ: മാധ്യമ സൗഹൃദത്തിന്റെ പൂമുഖ വാതിലായ ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ ത്ത് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ശിവന്‍ മുഹമ്മ ചുമതലയേറ്റു. കൈരളി ടി. വിയുടെ പ്രതിധിനിധിയായ ശിവന്‍ ചിക്കാഗോ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഹൂസ്റ്റണില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ആഴ്ചവട്ടം പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറും എഡിറ്ററുമായ ജോര്‍ജ് കാ­ക്കനാട്ടാണ് ജനറല്‍ സെക്രട്ടറി. കൈരളി ടി.വിയെ പ്ര തിനിധീകരിക്കുന്ന ജോസ് കാടാപുറം ട്രഷററായിരിക്കും. രാജു പളളത്ത് (ഏഷ്യാനെറ്റ്) വൈസ് പ്രസിഡന്റ്, പി.പി ചെറിയാന്‍ (ഫ്രീലാന്‍സര്‍, ഡാ ളസ്) ജോയിന്റ്‌സെക്രട്ടറി, സുനില്‍ തൈമറ്റം (കേരള കൗമുദി, ഫ്‌ളോറിഡ) ജോയിന്റ്ട്ര ഷറര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍. ജീമോന്‍ ജോര്‍ജ് (ഫിലഡല്‍ഫിയ), ജയിംസ് വ ര്‍ഗീസ് (കാലിഫോര്‍ണിയ) എന്നിവരാണ് ഓഡിറ്റര്‍മാര്‍. മധു കൊട്ടാരക്കരായാണ് പ്രസിഡ ന്റ്ഇലക്ട്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ്ടാജ് മാത്യുവാണ് ഇന്ത്യ പ്രസ്ക്ലബ്ബ് അഡ്‌വൈസറി ബോര്‍ഡിന്റെ പുതിയ ചെയര്‍മാന്‍. മുന്‍ ജനറല്‍ സെക്രട്ടറി വിന്‍സന്റ്ഇമ്മാനുവേല്‍ അഡ്‌വൈ സറി ബോര്‍ഡ് വൈസ് ചെയര്‍മാനായിരിക്കും. മുന്‍ ഭാരവാഹികളായ ജോര്‍ജ് ജോസഫ്, ജോസ് കണിയാലി, ടാജ് മാത്യു, വിന്‍സന്റ്ഇ മ്മാനുവേല്‍, റെജി ജോര്‍ജ്, മാത്യു വര്‍ഗീസ്, മധു കൊട്ടാരക്കര എന്നിവരും നിലവിലുളള പ്രസിഡന്റ്ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട് എന്നിവരുമുള്‍പ്പെട്ടതാ ണ് അഡ്‌വൈസറി ബോര്‍ഡ്. അമേരിക്കന്‍ മലയാളികള്‍ക്ക്­ അറിയാവുന്ന ഒരു മുഖമാണ്­ പുതിയ പ്രസിഡന്റ് ശിവന്‍ മുഹമ്മയുടേത്. പ്രവാസി ജീവിതത്തിന്റെ ഹൃദയത്തുടിപ്പുകള്‍ കൈരളി ടിവി പതിറ്റാണ്ടിനു മുമ്പ്­ സംപ്രേഷണം ചെയ്­തു തുടങ്ങിയപ്പോള്‍ ആ വാര്‍ത്തകള്‍ വായിച്ചിരുന്നത്­ ശിവനാ യിരുന്നു. അമേരിക്കന്‍ മലയാളികളെ നാട്ടിലേയും ഇവിടുത്തേയും സ്വീകരണ മുറികളിലെ ത്തിച്ച തുടക്കക്കാരിലൊരാള്‍ എന്ന വിശേഷണം യോജിക്കുന്ന ശിവന്‍ നല്ലൊരു ന്യൂസ്­ റീ ഡുമാണ്­. വാര്‍ത്താവിതരണത്തിന്­ സാങ്കേതികമുന്നേറ്റം നല്‍കിയെന്നതിലും ശിവന്‍ മുഹമ്മയ്­ക്ക്­ അഭിമാനിക്കാം. ആദ്യകാലത്ത്­ അമേരിക്കന്‍ മലയാളികളുടെ വാര്‍ത്താദൃശ്യങ്ങള്‍ വീഡി യോ കാസറ്റിലാക്കി നാട്ടിലേക്ക്­ കൊടുത്തയയ്­ക്കുകയായിരുന്നു പതിവ്­. എയര്‍പോര്‍ട്ടു കളില്‍ ചെന്ന്­ അതിനു പറ്റിയ യാത്രക്കാരെ കണ്ടെത്തികയൊക്കെ ഇത്തിരി വിഷമംപിടിച്ച പണിയായിരുന്നു. ഈ രീതിക്ക്­ മാറ്റംവരുത്തി ഓണ്‍ലൈന്‍ ഡെലിവറിയായി വാര്‍ത്തകള്‍ അയച്ച്­ സംപ്രേഷണം വേഗത്തിലാക്കാന്‍ ശിവന്‍ പരിശ്രമിക്കുകയും അതില്‍ വിജയിക്കുക യും ചെയ്­തു. ഇന്ന്­ ലൈവായി അമേരിക്കയില്‍ നടക്കുന്ന പല കാര്യങ്ങളും കൈരളി ടിവി പ്രക്ഷേപണം ചെയ്യുന്നതിന്­ അടിസ്ഥാനമിട്ടത്­ ശിവനായിരുന്നു. ബരാക്­ ഒബാമ രണ്ടുവട്ട വും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന തത്സമയ വിവരങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ കൈരളി ടിവിയ്­ക്ക്­ കഴിഞ്ഞതില്‍വരെ ഈ വിജയനേര്‍രേഖ നീളുന്നു. കൈരളി ടിവി യു.എസ്­.എയുടെ ഡയറക്­ടര്‍മാരില്‍ ഒരാളായിരുന്ന ശിവന്‍ 2004­ല്‍ കൈരളി ടിവി വീക്ക്‌­ലി നൂസ്­ റൗണ്ടപ്പ്­ തുടങ്ങിയപ്പോള്‍ അതിന്റെ ചുമതലക്കാരനായിരുന്നു. ഇ പ്പോള്‍ കൈരളി ടിവി പ്രതിനിധിയായി എല്ലാ പരിപാടികളുടേയും മേല്‍നോട്ടം വഹിക്കു ന്നു. പ്രോഗ്രാം അനലിസ്റ്റായി ജോലി നോക്കിയിരുന്ന ശിവന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌­നോളജി സൈബര്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റാണ്­. നിയമ വിദ്യാര്‍ത്ഥിയുമാണ്­. ഇന്ത്യാ പ്രസ്­ക്ലബി ന്റെ നാഷണല്‍ ജനറല്‍ സെക്രട്ടറിയായി 2009 മുതല്‍ 2011 വരെ പ്രവര്‍ത്തിച്ചു. ചിക്കാഗോ ചാപ്­റ്റര്‍ പ്രസിഡന്റുമായിരുന്നു. കഴിഞ്ഞ അഞ്ചു കോണ്‍ഫറന്‍സുകള്‍ക്കും സ്‌­പോണ്‍സര്‍ ഷിപ്പ്­ നല്‍കിയ ഇന്ത്യ പ്രസ്­ക്ലബ്­ അംഗം എന്ന ബഹുമതിയും ശിവന്­ മാത്രം അവകാശ പ്പെട്ടതാണ്­. അപൂര്‍വമായ ബയോഡേറ്റക്ക് ഉടമയാണ് ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്. യു. എസ് എയര്‍ഫോഴ്‌സില്‍ ക്യാപ്റ്റന്‍ തുടങ്ങി ആ ബയോഡേറ്റ നീളുന്നു. ഹൂസ്റ്റണില്‍ സൈക്കോതെറപ്പിസ്റ്റായി പ്രാകടീസ് ചെയ്യുന്ന കാക്കനാട്ട് അമേരിക്കയിലെ സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളില്‍ ദീര്‍ഘനാളായി സജീവമാണ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ ജോര്‍ജ് കാക്കനാട്ട് ഷുഗര്‍ലാന്‍ഡ് സിറ്റി കൗണ്‍സിലിലേ ക്ക് മത്സരിച്ചിരുന്നു. ഗ്ലെന്‍ലോറല്‍ ഹോം ഓണേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റാ ണ്. ഗവണ്‍മെന്റ്ഏജന്‍സിയായ ബേര്‍ണി റോഡ് മുന്‍സിപ്പല്‍ ഡിസ്ട്രിക്ട് വൈസ് പ്രസി ഡന്റുമാണ്. ആധ്യാത്മിക രംഗത്തും സജീവമായ ജോര്‍ജ് കാക്കനാട്ട് മലങ്കര മേജര്‍ ആര്‍ക്കി എപ്പി സ്‌കോപ്പല്‍ സഭയില്‍ നിരവധി പദവികള്‍ വഹിക്കുന്നു. മലങ്കര സഭയില്‍ ഇന്ത്യക്കു പുറ ത്തുളള വിശ്വാസികളെ പ്രതിനിധീകരിക്കുന്ന സിനഡ് മെമ്പറും അമേരിക്കയിലെ മലങ്കര രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവുമാണ്. ഇംഗ്ലീഷ് സാഹിത്യത്തിലും സോഷ്യല്‍ വര്‍ക്കിലും ബിരുദാനന്തര ബിരുദം കരസ്ഥമാ ക്കിയിട്ടുളള ജോര്‍ജ് കാക്കനാട്ട് വിവിധ മേഖലകളില്‍ നിരവധി അവാര്‍ഡുകളും നേടി. അമേരിക്കയിലെ മലയാള ടെലിവിഷന്‍ രംഗത്ത് സ്വന്തം കൈയൊപ്പ് ചാര്‍ത്തിയ വ്യക്തി യാണ് ട്രഷറര്‍ ജോസ് കാടാപുറം. കൈരളി ടി.വിയുടെ ചുമതല വഹിക്കുന്ന അദ്ദേഹം വാ ര്‍ത്താധിഷ്ഠിത പരിപാടികളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. സാമൂഹിക പ്രശ്‌നങ്ങളെ കോര്‍ ത്തിണക്കിക്കൊണ്ടുളള പല ചര്‍ച്ചകള്‍ക്കും അമേരിക്കന്‍ മലയാളികള്‍ക്ക് വേദിയൊരുക്കി യ ജോസ് കാടാപുറം കഴിഞ്ഞ ഭരണകാലത്ത് ദേശീയ വൈസ് പ്രസിഡന്റായിരുന്നു. പ്ര സ്ക്ലബ്ബിന്റെ എല്ലാ കാര്യങ്ങളും സൂക്ഷ്മതയോടെ അപഗ്രഥിച്ചിരുന്ന കാടാപുറം വൈസ് പ്രസിഡന്റ്പദവിയെ ഏറെ സജീവമാക്കുകയും ചെയ്തു. ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രസി ഡന്റ്പദവും അലങ്കരിച്ചിട്ടുണ്ട്. ഇന്ത്യ പ്രസ്ക്ലബ്ബിന്റെ സ്ഥാപക നേതാക്കളിലൊരാളായ ജോസ് കാടാപുറം അമേരിക്കന്‍ മലയാളികള്‍ നെഞ്ചിലേറ്റിയ അക്കരക്കാഴ്ചകള്‍ എന്ന കോമഡി സീരിയലിന്റെ എക്‌സി ക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. ഈ മലയാളിയുടെ മാനേജിംഗ് എഡിറ്ററാണ്. ഏഷ്യാനെറ്റ് യു.എസ്.എയുടെ റീജിയണല്‍ ഡയറക്ടറായി മാധ്യമ രംഗത്ത് പ്രശോഭിക്കു ന്ന വ്യക്തിയാണ് വൈസ് പ്രസിഡന്റ്‌രാജു പളളത്ത്. ഡല്‍ഹിയില്‍ നിന്നും എന്‍ജിനിയ റിംഗില്‍ ഡിപ്ലോമ നേടിയ രാജു പളളത്ത് നാഷണല്‍ പാനാസോണികില്‍ സിംഗപ്പൂരിലും മിഡില്‍ ഈസ്റ്റിലും പ്രവര്‍ത്തിച്ചു. കഴിഞ്ഞ മുപ്പതുവര്‍ഷമായി അമേരിക്കയിലുളള രാജു പളളത്താണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ശ്രദ്‌ധേയമായ അമേരിക്കന്‍ കാഴ്ചകളുടെ ഡയറക്ടര്‍. ഡിഷ് നെറ്റ്‌വര്‍ക്ക് നാഷണല്‍ റീട്ടെയ്‌ലറായ രാജു പളളത്ത് ലിന്‍ഡന്‍ സെന്റ്‌മേരീസ് ഓര്‍ത്തഡോക്്‌സ് ചര്‍ച്ച്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.