You are Here : Home / USA News

ഭഗവദ്ഗീതാ മാഹാത്മ്യം വിളിച്ചോതി "ഡോളര്‍ എ ഗീത' ഡാലസിലും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 11, 2016 11:14 hrs UTC

ഡാലസ്: നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളീ ഹിന്ദു ഭവനങ്ങളിലും ഭഗവദ്ഗീത എന്ന ലക്ഷ്യത്തോടെ കെ.എച്ച്.എന്‍.എ ഗീതാ പ്രചരണ പരിപാടി ഡാലസിലെ ശ്രീ ഗുരുവായൂരപ്പ സന്നിധിയില്‍ നടത്തി . 41 നാള്‍ നീണ്ടുനിന്ന മണ്ഡലകാല പൂജയോടു അനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങില്‍ ഭഗവദ് ഗീതാ പ്രചരണ പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത് .കെ എച്ച്.എസ് പ്രസിഡന്റ്­ ശ്രീ ഗോപാല പിള്ളയില്‍ നിന്നും ഭാഗവത പ്രയോക്താവും ആചാര്യനുമായ ഡോ :വിശ്വനാഥ കുറുപ്പ് ആദ്യ പ്രതി ഏറ്റു വാങ്ങി .കെ.എച്ച്.എന്‍.എ പ്രതിനിധികളായ അനില്‍ കേളോത്ത്, രഞ്ജിത് നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു . സമ്പൂര്‍ണ മനുഷ്യരാശിയെ നന്മയിലേക്ക് നയിക്കുവാനും, അവരെ ഒന്നിപ്പിക്കുവാനും, അതിലൂടെ ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കും വേണ്ടിയാണ് ശ്രീമദ് ഭഗവദ് ഗീത സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.അമേരിക്കയില്‍ ജനിച്ചു വളരുന്ന പുതിയ തലമുറയ്ക്ക് അനുഭവ വേദ്യമാകുവാന്‍ വേണ്ടിയുള്ള ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവാന്‍ കെ എച് എന്‍ എ മുന്‍ കൈ എടുക്കും . ഇതിനായി അമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. നാം സ്വയം നമ്മെ അറിയുന്നതിനേക്കാള്‍ ശ്രേഷ്ഠമായി, മനുഷ്യന് ഈ ഭൂമിയില്‍ ഒന്നും തന്നെ ചെയ്യുവാനില്ല. അതായത്, ആത്മ സാക്ഷാത്കാരമാണ് മനുഷ്യ ജന്മത്തിന്റെ പരമമായ ലക്­ഷ്യം. ഇതാണ് ശ്രീമദ് ഭഗവദ് ഗീത നല്‍കുന്ന സന്ദേശം. അഞ്ച് ഇന്ദ്രിയങ്ങളാകുന്ന കുതിരകള്‍ പിടിച്ച് വലിക്കുന്ന ഒരു തേര് ആണ് നമ്മുടെ മനസ്സ്. അര്‍ജുനന്‍ ബുദ്ധിയും, ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ആത്മാവിന്റെ പ്രതീകവും ആണ്. നമ്മുടെ ജീവിതത്തില്‍ നിത്യവും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ ആണ് കുരുക്ഷേത്ര യുദ്ധമായി ചിത്രീകരിച്ചിരിക്കുന്നത്. ജ്ഞാനിയായ, കഴിവുള്ള ഒരു നല്ല തേരാളി ഉണ്ടെങ്കില് ഈ ജീവിത! യുദ്ധത്തിലെ വിജയം എളുപ്പമാകും, ഒപ്പം അപകടങ്ങള്‍ ഒഴിയും. മറിച്ചായാല്‍ അപകടം നിശ്ചയം, മരണം ഉറപ്പ്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സിനും, ബുദ്ധിക്കും, ശരീരത്തിനും അപ്പുറത്തായി മാറ്റമില്ലാത്ത ഒരു ചൈതന്യം നമ്മില്‍ ഒളിഞ്ഞിരിക്കുന്നു. അതിനെ അറിയാന്‍ വിഡ്ഢികള്‍ക്ക് സാധ്യമല്ല, കാരണം അതിനു ജ്ഞാനം വേണം. ജ്ഞാനം ലഭിക്കാന്‍ ശ്രീമദ് ഭഗവദ് ഗീത വായിച്ചറിയണം. ആ ചൈതന്യത്തെ അറിഞ്ഞ്­, അതിനു മുന്‍പില്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ ആകുന്ന കുതിരകളെ സമര്‍പ്പിച്ചാല്‍, പിന്നെ എല്ലാം ശുഭം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.