You are Here : Home / USA News

പാട്രിക്ക് മിഷന്‍ പ്രോജക്റ്റിന് ആര്‍.എ.സി.യുടെ അംഗീകാരം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, January 11, 2016 11:18 hrs UTC

ഡാളസ്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്‍ത്തിയിലുള്ള സഭാജനങ്ങള്‍ പ്രത്യേകിച്ചു യുവജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന പാട്രിക്ക് മിഷന്‍ പ്രോജക്റ്റിന് ഔദ്യോഗീക അംഗീകാരം ലഭിച്ചു. ഡാളസ്,ഹൂസ്റ്റണ്‍, ഒക്കലഹോമ ഇടവക ചുമതലക്കാരന്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന റവ. സാം പി. മാത്യു അച്ചന്റെ അദ്ധ്യക്ഷതയില്‍ പുതിയതായി രൂപീകരിച്ച റീജിയണ്‍ കമ്മിറ്റി പൊതുയോഗം ഇന്ന്(ജനുവരി 10 ഞായര്‍) 4PMനാണ് ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ പള്ളിയില്‍ ചേര്‍ന്നാണ് പ്രോജക്റ്റിന് ഔദ്യോഗീക അംഗീകാരം നല്‍കിയത്. റൈറ്റ് റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പാട്രിക്ക് മരുതുംമൂട്ടിലിന്റെ സ്മരണാര്‍ത്ഥം ഒക്കലഹോമ ബ്രോക്കന്‍ ബോയില്‍ 220,000 ഡോളര്‍ ചിലവഴിച്ചു രണ്ടു ഘട്ടങ്ങളായാണ് കെട്ടിട സമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയെന്നും, ഇതിനാവശ്യമായ ധനസമാഹരണം ഇടവകകള്‍ ഏറ്റെടുക്കണമെന്നും ആര്‍.എ.സി(RAC) യോഗം തീരുമാനിച്ചു. ഭദ്രാസന ജൂബിലിയോടനുബന്ധിച്ചു നടന്ന സമാപന സമ്മേളനത്തില്‍ പാട്രിക്ക് മിഷന്‍ ഫണ്ടിലേക്ക് മാര്‍ത്തോമാ മെത്രാപോലീത്താ ആദ്യ സംഭാവന നല്‍കിയാണ് ഉല്‍ഘാടനം നിര്‍വ്വഹിച്ചത്. ഡാളസ് സെന്റ് പോള്‍സ് ഇടവകാംഗവും, എന്‍ജിനീയറിംഗ് ബിരുദധാരിയുമായിരുന്ന പാട്രിക്ക് ഒക്കലഹോമയില്‍ നാറ്റീവ് അമേരിക്കന്‍ മിഷന്‍ സംഘടിപ്പിച്ച വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂള്‍ പ്രവര്‍ത്തനവുമായി യാത്ര ചെയ്യുന്നതിനിടിയില്‍ വാഹനാപടകത്തില്‍പ്പെട്ടു 2013 ജൂണ്‍ 4ന് ആകസ്മികമായി മരണമടയുകയായിരുന്നു. ഡാളസ്-ഫോര്‍ട്ട് വര്‍ത്തിലെ യുവജനങ്ങള്‍ക്ക് പ്രിയങ്കരനായിരുന്ന പാട്രിക്കിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിന് സജ്ജീവമായി രംഗത്തെത്തിയത് യുവജനങ്ങള്‍ തന്നെയാണ്. അംഗസംഖ്യയില്‍ ഏറ്റവും വലിയ ഇടവകയായ ഡാളസ് മാര്‍ത്തോമാ ചര്‍ച്ച് പ്രതിനിധിയും, ഭദ്രാസന ട്രഷറാറുമായ ഫിലിപ്പ് തോമസ്(സി.പി.എ.) യാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുക എന്നത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആര്‍.എ.സി. തീരുമാനങ്ങള്‍ ട്രഷറര്‍ ഫിലിപ്പ് തോമസാണ് മാധ്യമ പ്രവര്‍ത്തകരായ ഷാജി രാമപുരം, പി.പി. ചെറിയാന്‍ എന്നിവരെ അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.