You are Here : Home / USA News

ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന് പുതിയ നേതൃത്വം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, January 12, 2016 01:02 hrs UTC

ന്യൂജേഴ്‌സി: ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന് പുതിയ നേതൃത്വം. ഫൈന്‍ ആര്‍ട്‌സിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രസിഡന്റ് ചാര്‍ജെടുക്കുന്നു. 'അക്കരക്കാഴ്ചകള്‍' ഫെയിം സജിനി സഖറിയാ ഇനി ഫൈന്‍ ആര്‍ട്‌സിന്റെ പ്രസിഡന്റായി സംഘടനയെ രണ്ട് വര്‍ഷം നയിക്കും.

ഷിബു ഫിലിപ്പ് ആണ് പുതിയ സെക്രട്ടറി. എഡസണ്‍ ഏബ്രഹാം ട്രഷറാര്‍ ആയി തുടരും. സാമുവല്‍ പി.ഏബ്രഹാം, ജോര്‍ജ് തുമ്പയില്‍, സണ്ണി റാന്നി, ജിജി ഏബ്രഹാം(എക്‌സ് ഓഫീഷ്യോ) എന്നിവരാണ് കമ്മിറ്റി അംഗങ്ങല്‍. റോയി മാത്യുവാണ് ഓഡിറ്റര്‍. സംഘടനയുടെ രക്ഷാധികാരി പി.ടി.ചാക്കോ.
ഡിസംബര്‍ 4ന് കൂടിയ ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. മുന്‍പ്രസിഡന്റ് ജോസഫ് മാത്യു കുകോലമഠത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണ്. യോഗം ആരംഭിച്ചത്. പ്രസിഡന്റ് ജിജി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.ടി.ചാക്കോയും സംസാരിച്ചു.
പിറവിയെടുത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കുന്ന സംഘടനയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ അംഗങ്ങള്‍ സംതൃപ്തി രേഖപ്പെടുത്തുകയുണ്ടായി. നാടകം, നൃത്തം, ഗാനം, ചരിത്രാവിഷ്‌ക്കാരം തുടങ്ങി വിവിധ കലാരൂപങ്ങള്‍ സംശുദ്ധവും സുതാര്യവുമായ ശൈലിയില്‍ ആധികാരികതയോടെ, ആസ്വാദക സമക്ഷം സമര്‍പ്പിച്ച സംഘടനക്ക് സ്വന്തമായി രംഗപടങ്ങള്‍, ലൈറ്റിംഗ്, മേയ്ക്കപ്പ് സാമഗ്രികള്‍ എല്ലാം സ്വന്തമാക്കുവാന്‍ കഴിഞ്ഞു. നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി അമ്പതിലധികം സ്റ്റേജുകളിലായി മുപ്പതിലധികം കലാരൂപങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.
വിവിധ ധനശേഖരണ പരിപാടികള്‍ക്കായി അഞ്ചുലക്ഷത്തിലധികം ഡോളര്‍ സംഘാടകര്‍ക്ക് നേടിക്കൊടുക്കുന്നതിനും ഫൈന്‍ ആര്‍ട്‌സ് ചാലകശക്തിയായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More
More From Trending
View More