You are Here : Home / USA News

രഞ്ജിത് നായര്‍ കെഎച്എന്‍എ യുവ കോര്‍ഡിനേറ്റര്‍ , അംബിക ശ്യാമള ഇവന്റ് കമ്മിറ്റി ചെയര്‍.

Text Size  

Story Dated: Tuesday, January 12, 2016 01:05 hrs UTC

കെഎച്എന്‍എ യുവ ജന കുടുംബ സംഗമം മെയ് 6 മുതല്‍ 8 വരെ നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റില്‍ വച്ച് നടത്തും. യുവ കോര്‍ഡിനേറ്ററായി രഞ്ജിത് നായരെയും ഇവന്റ് കമ്മിറ്റി ചെയറായി അംബിക ശ്യാമളയെയും തിരഞ്ഞെടുത്തതായി പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു .അമേരിക്കയിലെ മലയാളി ഹിന്ദു യുവ സമൂഹത്തിന്റെ വളര്‍ച്ചക്ക് നവീന ആശയങ്ങളുമായി മുന്നോട്ടു വരാനും പുതിയ സംരഭങ്ങള്‍ക്ക് പ്രോത്സാഹനം നല്കാനും യുവയുടെ പ്രവര്‍ത്തനങ്ങള്‍ സഹായകരമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സനാതന ധര്‍മത്തിന്റെ അടിസ്ഥാന ശിലകളെ മുറുകെപ്പിടിച്ചു വരും തലമുറകളിലേക്ക് ഭാരതീയ മൂല്യങ്ങള്‍ സന്നിവേശിപ്പിക്കാന്‍ യുവ ജന കുടുംബ സംഗമം പ്രചോദനം ആകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎച്എന്‍എ യുടെ മുന്‍ ജോയിന്റ് സെക്രട്ടറി ഉള്‍പ്പടെ അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ യുവ സാന്നിധ്യം ആണ് രഞ്ജിത് നായര്‍. അംബികാ ശ്യാമളയാകട്ടെ ഷാര്‍ലട്ട് മലയാളീ അസ്സോസിയേഷന്‍ പ്രസിഡന്റ് ഉള്‍പ്പടെ നോര്‍ത്ത് കരോലിനയിലെ വിവിധ സംഘടനകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം. ഇരുവരും ഐ ടി രംഗം പ്രധാന പ്രവര്‍ത്തന മേഖലയായി സ്വീകരിച്ചവരാണ്.

യുവ ജന സംഗമത്തോടനുബന്ധിച്ചു പ്രൊഫഷനല്‍ സമ്മിറ്റ്, കരിയര്‍ ഡെവലപ്പ്‌മെന്റ് സെമിനാര്‍, ഫാമിലി നെറ്റ് വര്‍ക്കിംഗ് എന്നിവ ഉള്‍പ്പടെ വിവിധ പരിപാടികള്‍ നടത്തും. കൂടാതെ അക്കാദമിക് രംഗത്തും കലാ രംഗത്തും മികവു പുലര്‍ത്തുന്നവരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഉള്ള വേദിയോരുക്കാനും യുവജന സംഗമം ലക്ഷ്യമിടുന്നു. നവീന സാങ്കേതിക വിദ്യയിലൂന്നിയ പുത്തന്‍ തൊഴില്‍ അവസരങ്ങളില്‍ അധിഷ്ടിതമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ മലയാളീ യുവ ജന സാന്നിധ്യം വര്‍ധിച്ചു വരുന്നു. അതില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു സംസ്ഥാനം എന്ന നിലയില്‍ നോര്‍ത്ത് കരോളിനയില്‍ വച്ച് നടത്തുന്ന ഈ സംഗമം കെ എച് എന്‍ എ യുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകാന്‍ ഉപകരിക്കും എന്ന് കരുതപ്പെടുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.