You are Here : Home / USA News

പ്രവർത്തനാനുഭവങ്ങളുടെ കരുത്തിൽ മലയാളി അസോസിയേഷൻ ഓഫ് താമ്പയ്ക്ക് പുതിയ നേതൃത്വം

Text Size  

Story Dated: Tuesday, January 12, 2016 01:23 hrs UTC

താമ്പ ∙സത്യസന്ധവും സുതാര്യവുമായ പ്രവർത്തനങ്ങളിലൂടെ മൂന്നാം വർഷത്തിലേക്ക് കാലൂന്നിയ മലയാളി അസോസിയേഷൻ ഓഫ് താമ്പയ്ക്ക് സാമൂഹ്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ച് കരുത്ത് ആർജിച്ചവരും പക്വമതികളുമായ ഒരു പറ്റം സുമനസ്സുകളാണ് ഈ വർഷം നേതൃത്വ നിരയിലേക്ക് എത്തിയിരിക്കുന്നത്. ഡിസംബർ 20നു താമ്പയിൽ ഉളള സെന്റ് ജോസഫ് സിറോ മലബാർ ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ഇലക്ൻ കമ്മിറ്റി ചെയർമാൻ സണ്ണി മറ്റമന മലയാളി അസോസിയേഷൻ ഓഫ് താമ്പയുടെ 2016 ലെ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. വർഗീസ് മാണി(പ്രസിഡന്റ്), ജോസഫ് കുര്യൻ (വൈസ് പ്രസിഡന്റ്), വിജയൻ നായർ (പ്രസിഡന്റ് ഇലക്റ്റ്), ബിജോയ് ജോസഫ്‌ (സെക്രട്ടറി) സൈമൺ തൊമ്മൻ(ട്രഷറർ), ലാലി ചാക്കോ (ജോയിന്റ് സെക്രട്ടറി), സോളമൻ ജോസഫ് (ജോയിന്റ് ട്രഷറർ) എന്നിവർ ബോർഡ് ഓഫ് എക്സിക്യൂട്ടീവിലേക്കും. പ്രീത ജോർജ്, റീനാ കുരുവിള, എമിൽ ബോബി, ജോർജ് എബ്രഹാം, ജോൺ കല്ലേലിക്കൽ, രാജേഷ് രാമചന്ദ്രൻ, എബിൻ സജി, സുബിൻ സ്കറിയ, ഡാനിയൽ ഏബ്രഹാം, റെഡി ജോർജ്, ദീപു പളളത്തറ എന്നിവർ ബോർഡ് ഓഫ് ഡയറക്ട്രേഷനിലേയ്ക്കും. ഷറോൾജ് ജോസഫ്, അലക്സ് ചെറിയാൻ, ആൽവിൻ ജോയി, ഷോൺ ജോസഫ് ബേബി, അനിത മറ്റമന, അനീഷ ജോൺ, ഷെൽസി ചെറിയാൻ, തുഷാര തോമസ് എന്നിവർ യൂത്ത് റെപ്രസെന്റേറ്റീവ് ആയും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാളി അസോസിയേഷൻ ഓഫ് താമ്പയും തമിഴ് അസോസിയേഷൻ ഓഫ് താമ്പയും സംയുക്തമായി ചെന്നൈ പ്രളയ ദുരിതാശ്വാസ നിധി ശേഖരം നടത്തുകയും അതിന്റെ നീതിയുക്തമായ ഉപയോഗം ഉറപ്പു വരുത്തുകയും ഇതിനോടകം ചെയ്തു. പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 27 ശനിയാഴ്ച വാലുറിക്കോയിലുളള ക്നാനായ കാത്തലിക്ക് ബങ്കിറ്റ്ഹാളിൽ അതി വിപുലമായി നടത്തുന്നതാണ്. തദവസരത്തിൽ മലയാളത്തിന്റെ കലാ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ച് പ്രശസ്തി ആർജിച്ചവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നതും. നിരവധി കലാപരിപാടികൾ അരങ്ങേറുന്നതുമാണ്. 27നു നടക്കുന്ന പ്രവർത്തനോദ്ഘാടനത്തിലേക്ക് താമ്പയിലും പരിസര പ്രദേശങ്ങളിലും അധിവസിക്കുന്ന എല്ലാ മലയാളി സുഹൃത്തുക്കളുടെയും സാന്നിധ്യ സഹകരണങ്ങൾ പ്രസിഡന്റ് വർഗീസ് മാണി സ്നേഹ പൂർവ്വം അഭ്യർത്ഥിക്കുന്നു. വാർത്ത ∙ ബിജോയ് ജോസഫ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.