You are Here : Home / USA News

അമേരിക്കൻ മലയാളി ഫിസിക്കൽ തെറാപ്പിസ്റ്റുകൾക്ക് അഭിമാനമായി ജയകൃഷ്ണൻ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, January 13, 2016 02:53 hrs UTC

ഫ്ലോറിഡ: അമേരിക്കയിലെ പ്രസിദ്ധമായ യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയുടെ  ഇന്റർ നാഷണൽ സെന്റർ എല്ലാ വർഷവും നൽകി വരുന്ന ഔട്ട് സ്റ്റാൻഡിങ്ങ്  സ്റ്റുഡന്റ് അവാർഡിന് ഈ പ്രാവിശ്യം അർഹനായത് മലയാളിയായ ജയകൃഷ്ണൻ നായർക്കാണ്. കോളേജ് ഓഫ് പബ്ളിക്ക് ഹെൽത്ത് ആൻഡ് ഹെൽത്ത്  പ്രൊഫഷൻസിൽ നിന്നും ഒരു വർഷം 2 പേരേയാണ് ഈ അവാർഡ് നൽകി ആദരിക്കുന്നത്. 2015-ൽ ഈ അവാർഡിന് അർഹരാകുന്ന രണ്ടു പേരിൽ ഒരാളാണ് ജയകൃഷ്ണൻ. സ്റ്റുഡന്റ് അഡ്വൈസർ, ഡിപ്പാർട്ട്മെന്റ് മേധാവി, കോളേജിന്റെ ഡീൻ എന്നിവരാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.

കോട്ടയം ജില്ലയിലെ വൈക്കമാണ് ജയകൃഷ്ണന്റെ സ്വദേശം. 1997-ൽ  മംഗലാപുരത്തു നിന്നും ബിരുദമെടുത്തതിനു ശേഷം, പഞ്ചാബിലെ ഗുരു നാനാക്ക് ദേവ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്ദരബിരുദവും കരസ്ത്ഥമാക്കി. 2010-ൽ യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിൽ ഗവേഷണ വിദ്യാർത്ഥി ആയിട്ടാണ് അമേരിക്കൻ ഐക്യനാടുകളിലേക്ക് അദ്ദേഹം എത്തുന്നത്. 2010 മുതൽ 2013 വരെ ടീച്ചിoഗ് അസിസ്റ്റന്റായി യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിൽ  അദ്ദേഹം ജോലി ചെയ്തിരുന്നു.  2013 മുതൽ അതേ യൂണിവേഴ്സിറ്റിയിൽ റിസേർച്ച് അസിസ്റ്റ്ന്റായി സേവനം അനുഷ്ഠിച്ചു വരുന്നു.
മംഗലാപുരത്ത് പഠിക്കുന്ന കാലത്തേ ജയകൃഷ്ണൻ പoന കാര്യത്തിൽ ഉത്സുകനായിരുന്നു എന്ന് അദ്ദേഹത്തിന്റെ സഹപാഠിയും  സുഹൃത്തുമായി ലിറ്റി ചാണ്ടി ഓർമ്മിച്ചു. അമേരിക്കയിൽ ഗവേഷണ വിദ്യാർത്ഥിയായി ഇന്ത്യയിൽ നിന്നു വരുവനാഗ്രഹിക്കുന്ന എല്ലാ പി.റ്റി. വിദ്യാർത്ഥികൾക്കും തന്നെക്കൊണ്ടാകുന്ന മാർഗ നിർദ്ദേശങ്ങൾ നൽകാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.