You are Here : Home / USA News

ന്യൂയോര്‍ക്ക് വൈസ് മെന്‍സ് ക്ലബ് ക്രിസ്മസും നവ­വ­ത്സ­രവും ആഘോ­ഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 13, 2016 01:07 hrs UTC

ന്യൂയോര്‍ക്ക്: കല്‍പി­ത­മായ ഒരു ദിവ­സ­ത്തിന്റെ ഓര്‍മ്മ­പു­തു­ക്ക­ലല്ല ക്രിസ്മ­സ്, ക്രിസ്തു എവിടെ പിറന്നു എന്നതും അല്ല, ലോക­ത്തിനു ഒരു പുതിയ വെളിച്ചം കൈവന്നു എന്ന­താണ് ക്രിസ്മ­സിന്റെ ശ്രേഷ്ഠ­ത­യെന്ന് റവ ഷിനോജ് ജോസഫ് പ്രസ്താ­വി­ച്ചു. വൈസ് മെന്‍സ് ക്ലബ് ഓഫ് ന്യൂയോര്‍ക്കിന്റെ ഫ്‌ളോറല്‍പാര്‍ക്ക് ചാപ്റ്റ­റിന്റെ ആഭി­മു­ഖ്യ­ത്തില്‍ നട­ത്ത­പ്പെട്ട ക്രിസ്മസ് നവ­വ­ത്സര ആഘോ­ഷ­ങ്ങ­ളില്‍ ആശം­സ­കള്‍ നേരു­ക­യാ­യി­രുന്നു അദ്ദേ­ഹം. ഫ്‌ളോറല്‍പാര്‍ക്കിലെ ടൈസന്‍ സെന്റ­റില്‍ വച്ചു നട­ത്ത­പ്പെട്ട ആഘോ­ഷ­ങ്ങ­ളില്‍ വിവിധ വൈസ് മെന്‍ ക്ലബു­ക­ളില്‍ നിന്നും പ്രതി­നി­ധി­കള്‍ പങ്കെ­ടു­ത്തു. വനി­ത­കള്‍ അവ­ത­രി­പ്പിച്ച മാര്‍ഗ്ഗം­ക­ളി, ചാര്‍ലി അവ­ത­രി­പ്പിച്ച ഭര­ത­നാ­ട്യം, കുട്ടി­ക­ളുടെ നൃത്തം, സംഗീ­ത­സ­ന്ധ്യ, കോമഡി ഷോ, ലഘ­നാ­ടകം തുട­ങ്ങിയ കലാ­പ­രി­പാ­ടി­കള്‍ക്ക് ജേക്കബ് വര്‍ഗീ­സും, ജോര്‍ജ് ചെറി­യാനും നേതൃത്വം നല്‍കി. ക്ലബിന്റെ നോര്‍ത്ത് അറ്റ്‌ലാന്റിക് റീജ­ണല്‍ ഡയ­റ­ക്ടര്‍ ഷാജു സാം, റീജ­ണല്‍ ജന­റല്‍ സെക്ര­ട്ടറി കോര­സണ്‍ വര്‍ഗീസ്, റീജ­ണല്‍ ചാരിറ്റി കോര്‍ഡി­നേ­റ്റര്‍ ഷാജി ചാമ­ക്കാല തുട­ങ്ങി­യ­വര്‍ ആശം­സ­കള്‍ നേര്‍ന്നു. വൈസ് പ്രസി­ഡന്റ് അല­ക്‌സാ­ണ്ടര്‍ മേലേ­തിന്റെ അധ്യ­ക്ഷ­ത­യില്‍ ചേര്‍ന്ന പൊതു­യോ­ഗ­ത്തില്‍ പുതിയ ഭര­ണ­സ­മി­തിയെ തെര­ഞ്ഞെ­ടു­ത്തു. ഡോ. അലക്‌സ് മാത്യു (പ്ര­സി­ഡന്റ്), ജേക്കബ് വര്‍ഗീസ് (വൈസ് പ്രസി­ഡന്റ്), ജോര്‍ജ് ചെറി­യാന്‍ (സെ­ക്ര­ട്ട­റി), ഷീലു ജേക്കബ് (ജോ­യിന്റ് സെക്ര­ട്ട­റി), ജേക്കബ് തയ്യില്‍ (ട്ര­ഷ­റര്‍), ജുക്കു ജേക്കബ് (ജോ­യിന്റ് ട്രഷ­റര്‍), അല­ക്‌സാ­ണ്ടര്‍ മേലേ­തില്‍ (ഓ­ഡി­റ്റര്‍), മോളി ഫിലി­പ്പോസ് (പ്ര­സി­ഡന്റ്, വൈസ് മെന­റ്റ്‌സ്), ലീന ജേക്കബ് (സെ­ക്ര­ട്ട­റി, വൈസ്‌മെന­റ്റ്‌സ്), ഡാനി ജേക്കബ് (പ്ര­സി­ഡന്റ് വൈസ് ലിങ്ക്‌സ്). അമേ­രിക്കയിലും ഇന്ത്യ­യി­ലു­മായി വിവിധ ചാരിറ്റി പ്രവര്‍ത്ത­ന­ങ്ങള്‍ ക്ലബിന്റെ നേതൃ­ത്വ­ത്തില്‍ നട­ത്ത­പ്പെ­ടു­ന്നു­ണ്ട്. 2016­-ല്‍ വിവിധ പദ്ധ­തി­ക­ളു­മായി ക്ലബ് മുഖ്യ­ധാ­ര­യില്‍ പ്രവര്‍ത്തി­ക്കു­മെന്നു ക്ലബ് പ്രസി­ഡന്റ് പോള്‍ ചുള്ളി­യില്‍ അറി­യി­ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.