You are Here : Home / USA News

സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പെരുന്നാള്‍ ജനുവരി 8, 9, 10

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, January 13, 2016 01:13 hrs UTC

ഹൂസ്റ്റണ്‍: വിശുദ്ധ സ്‌നേഫാനോസ് സഹദായുടെ നാമധേയത്തിലുള്ള ഹൂസ്റ്റണിലെ ഏകദേവാലയമായ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പെരുന്നാള്‍ ജനുവരി 8, 9, 10 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടവകയുടെ സ്ഥാപക പിതാവും മുന്‍ വികാരിയുമായിരുന്ന റവ.ഫാ.ഡോ.സി.ഓ.വര്‍ഗ്ഗീസ്, വികാരി റവ.ഫാ.ജേക്ക് കുര്യന്‍, റവ.ഫാ.എം.റ്റി. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടി. സഹദായുടെ രക്തസാക്ഷിദിനമായ ജനുവരി 8 നു വെള്ളിയാഴ്ച രാവിലെ റവ.ഫാ.മാത്തുക്കുട്ടി വര്‍ഗ്ഗീസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രഭാത നമസ്‌കാരവും വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്നു കൊടി ഉയര്‍ത്തലും നടത്തപ്പെട്ടു. റവ.ഫാ.ഡോ.സി.ഓ.വര്‍ഗ്ഗീസ്, റവ.ഫാ.ജോണ്‍ ഗീവര്‍ഗ്ഗീസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ജനുവരി 9-നു ശനിയാഴ്ച വൈകീട്ട് 5.30ന് റവ.ഫാ.മാത്തുക്കുട്ടി വര്‍ഗ്ഗീസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സന്ധ്യാനമസ്‌കാരവും അനുഗ്രഹപ്രഭാഷണവും നടന്നു. റവ.ഫാ.പി.എം.ചെറിയാന്‍, റവ.ഫാ.ഡേവിഡ് ജോര്‍ജ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്നു ജയാ ജോര്‍ജ്, റൂണോ വര്‍ഗ്ഗീസ്, മേരിക്കുട്ടി കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള സ്ത്രീസമാജത്തിലെ പാചകകലാവിദഗ്ദരായ രാജമ്മ ജോണ്‍, സ്മിത ശാമുവേല്‍, രജനി കൊക്കൊട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി പാചകം ചെയ്ത സ്‌നേഹ വിരുന്ന് ഉണ്ടായിരുന്നു. സ്‌നേഹവിരുന്നിലൂടെ പെരുന്നാളിനെ സ്‌നേഹത്തിന്റെയും ഒരുമയുടെയും ആഘോഷമാക്കി മാറ്റുവാന്‍ കഴിഞ്ഞു എന്ന് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോണ്‍ വിഴാലില്‍, അന്നമ്മ ശാമുവേല്‍, ലതാ വര്‍ഗീസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.