You are Here : Home / USA News

പ്രവാസി വകുപ്പ് ലയനം; പ്രതിക്ഷേധവുമായി ഫൊക്കാനാ

Text Size  

Story Dated: Wednesday, January 13, 2016 01:16 hrs UTC

കേരള സര്‍ക്കാരിന്റെയും പ്രവാസി സമൂഹത്തിന്റെ പ്രവാസിയും എതിര്‍പ്പ് അവഗണിച്ച് വകുപ്പ് വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രവാസി സമൂഹത്തോടുള്ള അവഗണന ആണെന്ന് ഫൊക്കാനാ നേതൃത്വം. പ്രവാസി ഭാരതീയ ദിവസ് രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കൂടാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ലാത്ത സ്ഥിതിക്ക് എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട് രാജ്യത്തിന് മുതല്‍കൂട്ടുന്ന പ്രവാസികളെ അവഹേളിക്കാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പ്രവാസി വകുപ്പ് വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ചതില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും ഇന്ത്യയുടെ അഭിമാനമായ പ്രവാസി സമൂഹത്തിന്റെ ക്ഷേമകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും മന്ത്രി സുഷമാ സ്വരാജിന്റെ വാക്കുകള്‍ ആത്മാര്‍ഥതയുടെ കണിക പോലുമില്ലാത്തതാണ് എന്ന് ഫൊക്കാനാ പ്രസിടന്റ്‌റ് ജോണ്‍ പി ജോണ്‍ പറഞ്ഞു. വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് വര്‍ഷം മുമ്പ് ഒന്നാം യു.പി.എ സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് പ്രവാസി വകുപ്പ്.സര്‍ക്കാരിന്റെ 'മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേണന്‍സ്' എന്ന തത്ത്വപ്രകാരമാണ് ഇത്തരമൊരു നടപടിയെന്നാണ് പ്രവാസി ദ്രോഹത്തിന് കാരണമായി മന്ത്രി സുഷമാ സ്വരാജ് നിരത്തുന്നത്. വീണ്ടും വിദേശകാര്യ വകുപ്പിലെ ഏതെങ്കിലും ജോയിന്റ് സെക്രട്ടറിയുടെ മേശയില്‍ ഒതുങ്ങുന്ന ഫയലായി പ്രവാസി കാര്യ വകുപ്പ് ചുരുങ്ങിപോകുംമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ വളര്‍ച്ചയിലും വികസനത്തിലും സുപ്രധാനമായ പങ്ക് വഹിച്ചു പോരുന്നവരാണ് പ്രവാസി സമൂഹം. ഇന്ത്യന്‍ സമ്പദ് ഘടനയില്‍ വലിയ സ്വാധീനം ചെലുത്തുന്നവരാണു പ്രവാസികള്‍. 55 ബില്ല്യന്‍ ഡോളറാണ് (ഏതാണ്ട് 3,30,000 കോടി രൂപ) 2014 ല്‍ പ്രവാസി ഭാരതീയര്‍ ഇന്ത്യയില്‍ എത്തിച്ചത്. മറ്റൊരു രാജ്യത്തും ഇത്ര ഭീമമായ തുക പ്രവാസികള്‍ എത്തിക്കുന്നില്ല. രാജ്യത്തെ പ്രവാസികളില്‍ ഭൂരിപക്ഷവും മലയാളികളാണ്. 2.4 ദശലക്ഷം പ്രവാസി മലയാളികള്‍ ഇന്ത്യയുടെ സാമ്പത്തിക ഉന്നമനത്തിനായി അവരുടെ അധ്വാനത്തിന്റെ വിയര്‍പ്പ് ഒഴുക്കിക്കൊണ്ടിരിക്കുന്നു.ഇതിനെഎല്ലാം അവഗണിച്ചുകൊണ്ടാണ് ഇത്തരമൊരു നടപടിക്കു കേന്ദ്ര ഗവന്മേന്റ്‌റ് ശ്രേമിക്കുന്നത്. ഇതിനെ കുറിച്ച് സര്‍ക്കാര്‍ ഒരു പുനര്‍ വിചിന്തനം നടത്തണമെന്ന് ഫൊക്കാനാ സെക്രട്ടറി വിനോദ് കെയാര്‍ക്കെ, ട്രഷറാര്‍ ജോയ് ഇട്ടന്‍, ട്രസ്‌റി ബോര്‍ഡ് ചെയര്‍മ്മാന്‍ പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.