You are Here : Home / USA News

നാമം സുവനീറിലേക്ക് രചനകൾ ക്ഷണിക്കുന്നു

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Wednesday, January 13, 2016 01:28 hrs UTC

ന്യൂജേഴ്സി: നാമം എക്സലൻസ് അവാർഡ്‌ നൈറ്റിനോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീറിലേക്ക് രചനകൾ ക്ഷണിക്കുന്നു. ലേഖനങ്ങൾ, കഥ, കവിത, യാത്ര വിവരണം, സന്ദേശങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവയാണ്‌ പരിഗണിക്കുന്നത്. ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം. namam.souvenir2016@gmail.com എന്ന ഇമെയിലിലേക്കാണ് രചനകൾ അയക്കേണ്ടത്‌. രചയിതാക്കളെക്കുറിച്ചുള്ള ലഘു വിവരണവും ഉൾപ്പെടുത്തുന്നതാണ്. ഫെബ്രുവരി 20 ആണ് രചനകൾ ലഭിക്കേണ്ട അവസാന തീയതി. ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയൽ ആൽബെർട്ട് സ്‌ പാലസിൽ 2016 മാർച്ച്‌ 19ന് നടത്തുന്ന എക്സലൻസ് അവാർഡ്‌ നിശയിൽ വെച്ച് സുവനീർ പ്രകാശനം ചെയ്യും. വിദ്യ രാജേഷിന്റെ നേതൃത്വത്തിൽ സുനിൽ രവീന്ദ്രൻ, ജയകൃഷ്ണൻ നായർ, കാർത്തിക്‌ ശ്രീധർ, അപർണ അജിത്‌, അരുൺ ഗോപാലകൃഷ്ണൻ, സതീജ ശോഭൻ എന്നിവർക്കാണ് സുവനീറിന്റെ ചുമതലയെന്ന് പ്രോഗ്രാം കണ്‍വീനർ സജിത് കുമാർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.