You are Here : Home / USA News

പ്രവാസി ഭാരതീയദിനാഘോഷം ഷിക്കാഗോയില്‍ സമുചിതമായി ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 13, 2016 09:21 hrs UTC

ഷിക്കാഗോ: പതിനാലാമത് പ്രവാസി ഭാരതീയദിനാഘോഷം ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സമുചിതമായി ആഘോഷിച്ചു. 2003-ല്‍ അടല്‍ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെയാണ് ജനുവരി 9 പ്രവാസി ഭാരതീയദിനാമായി ആഘോഷിക്കാന്‍ തിരുമാനിച്ചത്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ പ്രവാസി ഭാരതീയദിനമായി ആഘോഷിച്ചുവരുന്നത്. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്നു മടങ്ങിയെത്തിയ ദിവസം എന്ന നിലയിലാണ് ജനുവരി 9 പ്രവാസി ദിനമായി ആഘോഷിച്ചുവരുന്നത്. ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡോ. ആസിഫ് സെയ്ദ് വിളിച്ചുചേര്‍ത്ത യോഗത്തില്‍, ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് നിരവധി പേര്‍ പങ്കെടുത്തു. മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് മുന്‍ പ്രവാസി ഭാരതീയ അവാര്‍ഡ് ജേതാവ് ഡോ. എം. അനിരുദ്ധന്‍, സണ്ണി വള്ളിക്കളം (ഫോമാ റീജിയണല്‍ പ്രസിഡന്റ്), ഫിലിപ്പ് ലൂക്കോസ് പുത്തന്‍പുരയില്‍ (ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജോ. ട്രഷറര്‍), സോളി ലൂക്കോസ് പുത്തന്‍പുരയില്‍ എന്നിവര്‍ പങ്കെടുത്തു. ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ 11 മണിവരെ വൈസ് കോണ്‍സുലേറ്റിനെ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ നേരില്‍ കാണുന്നതിനു സൗകര്യമുണ്ടായിരിക്കും. കൂടാതെ ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 4 മണി വരെ എല്ലാ ഫോണ്‍കോളുകള്‍ക്കും മറുപടി ലഭിക്കുമെന്നു ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഡോ. ആസിഫ് സെയ്ദ് വിശദീകരണമുണ്ടായി. സണ്ണി വള്ളിക്കളം അറിയിച്ചതാണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.