You are Here : Home / USA News

എസ്.ബി അലും­മ്‌നി­യുടെ കുടും­ബ­സം­ഗ­മവും അവാര്‍ഡ് വിത­ര­ണവും ജനു­വരി 17­-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 14, 2016 04:03 hrs UTC

ആന്റണി ഫ്രാന്‍സീസ്

ഷിക്കാഗോ: ഷിക്കാ­ഗോ­യില്‍ പ്രവര്‍ത്തി­ക്കുന്ന ചങ്ങ­നാ­ശേരി എസ്.ബി ആന്‍ഡ് അസം­പ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘ­ട­ന­യുടെ കുടുംബ സംഗ­മ­വും, ഹൈസ്കൂള്‍ എക്‌സ­ലന്‍സ് അവാര്‍ഡ് വിത­ര­ണവും ജനു­വരി 17­-നു ഞായ­റാഴ്ച ഡെസ്‌പ്ലെ­യിന്‍സി­ലുള്ള ഇമ്പീ­രി­യല്‍ ട്രവല്‍സിന്റെ കോണ്‍ഫ­റന്‍സ് ഹാളില്‍ വച്ചു (1595, East Oakton Street, Desplains, IL 60018) നട­ത്തു­ന്ന­താ­ണെന്ന് പ്രസി­ഡന്റ് ജിജി മാട­പ്പാ­ട്ടും, മറ്റു ഭാര­വാ­ഹി­കളും അറി­യി­ക്കു­ന്നു. പ്രസ്തുത സമ്മേ­ള­ന­ത്തില്‍ ഷിക്കാ­ഗോ­യിലും പരി­സര പ്രദേ­ശ­ങ്ങ­ളി­ലു­മുള്ള ഇരു കോള­ജു­ക­ളി­ലേയും പൂര്‍വ്വ വിദ്യാര്‍ത്ഥി­ക­ളു­ടേ­യും, കുടും­ബാം­ഗ­ങ്ങ­ളു­ടേയും മറ്റു അഭ്യു­ദ­യ­കാം­ക്ഷി­ക­ളു­ടേയും അംഗ­ങ്ങ­ളുടെ മക്ക­ളില്‍ നിന്നും ഹൈസ്കൂള്‍ തല­ത്തില്‍ പാഠ്യ­-­പാ­ഠ്യേ­തര വിഷ­യ­ങ്ങ­ളില്‍ ഉന്നത നില­വാരം പുലര്‍ത്തി­യി­ട്ടുള്ള വിദ്യാര്‍ത്ഥി­കള്‍ക്കുള്ള 2014­-­ലേയും 2015­-­ലേയും ഹൈസ്കൂള്‍ എക്‌സ­ലന്‍സ് വിത­ര­ണവും സംയു­ക്ത­മായി നട­ത്തും. എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥി­കളും അഭ്യു­ദ­യ­കാം­ക്ഷി­കളും ഇതൊരു അറി­യി­പ്പായി സ്വീക­രിച്ച് സമ്മേ­ള­നത്തില്‍ പങ്കെ­ടുത്ത് വന്‍വി­ജ­യ­മാ­ക്കി­ത്തീര്‍ക്ക­ണ­മെന്നു സംഘ­ടനാ ഭാര­വാ­ഹി­കള്‍ അഭ്യര്‍ത്ഥി­ക്കു­ന്നു. സമ്മേ­ള­നാ­ന­ന്തരം ഡിന്നറും ക്രമീ­രി­ച്ചി­ട്ടു­ണ്ട്. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: ജിജി മാട­പ്പാട്ട് (630 453 0491), ജോജോ വെങ്ങാ­ന്തറ (847 323 6375), ആന്റണി ഫ്രാന്‍സീസ് (847 219 4897), ബിജി കൊല്ലാ­പുരം (847 691 2560), ഷിബു അഗ­സ്റ്റിന്‍ (847 858 0473). ആന്റണി ഫ്രാന്‍സീസ് അറി­യി­ച്ച­താ­ണിത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.