You are Here : Home / USA News

ഡാൻസിങ് ഡാംസൽസ് വിമൻ അച്ചീവർ അവാർഡിന് അപേക്ഷിക്കാം

Text Size  

Story Dated: Thursday, January 14, 2016 01:04 hrs UTC

ടൊറന്റോ∙ സാമൂഹിക, സാംസ്കാരിക, കലാ രംഗങ്ങളിലുൾപ്പെടെ മികവു തെളിയിച്ച വനിതകളെ ഡാൻസിങ് ഡാംസൽസ് (ഡിഡി) ആദരിക്കുന്നു. രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ചു മിസ്സിസാഗയിൽ മാർച്ച് അഞ്ചിനു നടക്കുന്ന പരിപാടിയിലാണ് തിരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കുകയെന്ന് മാനേജിങ് ഡയറക്ടർ മേരി അശോക് അറിയിച്ചു. പ്രവർത്തനമികവിലൂടെ സമൂഹത്തിലുണ്ടാക്കാനായ മാറ്റവും സ്വാധീനവുമാണ് പുരസ്കാരത്തിനുള്ള മാനദണ്ഡം. രാഷ്ട്രീയ, സംഗീത, സാമൂഹിക, വളന്റിയറിങ്, കല, ശാസ്ത്ര- സാങ്കേതിക, സേവന, കായിക, സാഹിത്യ, ബിസിനസ്, മാധ്യമ, ആരോഗ്യ രംഗങ്ങളിലെ സേവനങ്ങളാണ് കണക്കിലെടുക്കുക . കുറഞ്ഞത് അഞ്ചു വർഷം അതതു മേഖലകളിൽ ക്രിയാത്മക സംഭാവനകൾ നൽകിയിട്ടുള്ള കനേഡിയൻ പൌരത്വമോ പിആർ കാർഡോ ഉള്ളവരെയാണ് പരിഗണിക്കുക. ജനുവരി 31 വരെ നാമനിർദേശങ്ങൾ സമർപ്പിക്കാം. ഫോം വെബ് സൈറ്റിൽ ലഭ്യമാണ്: www.ddshows.com പ്രൊവിൻഷ്യൽ പാർലമെന്റ് അംഗം ദീപിക ദമെർല, കായികതാരം മലർവില്ലി വരദരാജൻ, മിസ് ഇന്ത്യ ഇന്റർനാഷനൽ ഡോ. ആർതി ശരവണൻ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് കഴിഞ്ഞവർഷത്തെ പുരസ്കാര ജേതാക്കൾ. വിവിധ പരിപാടികളോടെയാണ് രാജ്യാന്തര വനിതാ ദിനം ആചരിക്കുക. കലാപരിപാടികൾക്കുപുറമെ പ്രദർശന, ഭക്ഷ്യ സ്റ്റാളുകളുമുണ്ടാകും. വിവരങ്ങൾക്ക് ഡാൻസിങ് ഡാംസൽസ് വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 416- 788- 6412. ഇ-മെയിൽ: MD@ddshows.com വാർത്ത∙ വിൻജോ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.