You are Here : Home / USA News

സ്വവര്‍ഗ്ഗരതിയും സ്വവര്‍ഗ്ഗ വിവാഹവും

Text Size  

Story Dated: Friday, January 15, 2016 01:03 hrs UTC

സ്വവര്‍ഗ്ഗരതിയും സ്വവര്‍ഗ്ഗ വിവാഹവും ഇന്ന് ലോകത്തില്‍, പ്രത്യേകിച്ച് വികസിത രാഷ്ട്രങ്ങളില്‍, വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമെങ്കിലും ഭാരതീയരുടെ ഇടയില്‍, പ്രത്യേകിച്ചു മലയാളികളുടെ ഇടയില്‍, ഇന്നും വൈമുഖ്യത്തോടെ മാത്രം നോക്കിക്കാണുന്ന ഒരു വിഷയമാണ്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായിതാ ലോക പ്രവാസികളുടെ സ്വന്തം ചാനല്‍ ഈ വിഷയം ആദ്യമായി നമസ്കാരം അമേരിക്കയിലൂടെ ചര്‍ച്ചക്ക് വിധേയമാക്കുന്നു. ഇതിനെതിരെയും അനുകൂലിച്ചും പലര്‍ക്കും അഭിപ്രായങ്ങള്‍ ഉണ്ടെന്നു വരികിലും, എക്കാലത്തെയും പോലെ സമൂഹത്തെ ഭയന്നോ, അല്ലെങ്കില്‍ രാഷ്ട്രീയ നയതന്ത്രഞ്ജതയുടെ ഭാഗമായോ ആരും ഇതിനെ പറ്റി തുറന്ന് ചര്‍ച്ച ചെയ്യാന്‍ മുന്നോട്ട് വരുന്നില്ല എന്നതാണ് വാസ്തവം. മാറ്റം അനിവാര്യമെന്ന് കരുതുന്നുണ്ടെങ്കിലും അതിന്റെ ചെങ്കോല്‍ പിടിക്കാന്‍ തയ്യറല്ലാത്തവരാണ് മിക്കവരും. മാറ്റത്തെ ഭയത്തോടെ മാത്രം ഒരു വിഭാഗം കാണുന്‌പോള്‍, എന്തിന് ന്യൂനപക്ഷമായ ഒരു വിഭാഗത്തിനു വേണ്ടി മാറണം എന്ന് ഒരു വിഭാഗം വാദിക്കുന്നു. ഇതൊന്നും തന്നെ തുറന്നു പറയാനോ പ്രകടിപ്പിക്കാനോ മടിക്കുന്ന ഈ സമയത്ത്, പ്രവാസി ചാനല്‍ സധൈര്യം ഈ ചര്‍ച്ചയെ മുഖ്യധാരയിലേക്ക് കൊണ്ട് വരികയാണ് നമസ്കാരം അമേരിക്കയിലൂടെ. സ്‌ഫോടനാത്മകമായ ഒരു ചര്‍ച്ചക്ക് തുടക്കമിടുന്ന ഈ എപ്പിസോഡില്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുക്കുന്നു. കാണുക, കാരണമറിയുക നമസ്കാരം അമേരിക്കയിലൂടെ ഈ ശനിയാഴ്ച 11:00 മണിക്ക്. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് www.pravasichannel.com വഴിയും കാണാവുന്നതാണ്. അനില്‍ പുത്തെന്‍ചിറയുടെ നിര്‍മാണ നിര്‍വഹണത്തില്‍ നമസ്കാരം അമേരിക്ക നിങ്ങളുടെ സ്വീകരണമുറിയില്‍ എത്തിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് 1­908­345­5983

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.