You are Here : Home / USA News

ഫോമാ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷ്ണറായി സ്റ്റാൻലി കളരിക്കമുറി.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, January 15, 2016 02:29 hrs UTC

ഫ്ലോറിഡ: 2016 ജൂലൈ 7 മുതൽ 10 വരെ തീയതികളിൽ അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ മയാമിയിൽ വച്ചു നടത്തപ്പെടുന്ന ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തപ്പെടുന്ന അന്താരാഷ്ട്ര കൺവെൻഷനിൽ വച്ചു നടക്കുന്ന ഫോമാ 2016-2018 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയകളുടെ മേൽ നോട്ടത്തിനായി മൂന്നംഗ തിരഞ്ഞെടുപ്പു സമിതിയെ ഫോമായുടെ ദേശീയ ഭരണ സമതി തിരഞ്ഞെടുത്തു.
ചിക്കാഗോയിൽ നിന്നുള്ള സ്റ്റാൻലി കളരിക്കമുറി, ഫ്ലോറിഡയിൽ നിന്നുള്ള സി. കെ. ജോർജ്, ന്യൂയോർക്കിൽ നിന്നുള്ള ഗ്രേസി ജെയിംസ് എന്നിവരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി തിരഞ്ഞെടുത്തത്. സ്റ്റാൻലി കളരിക്കമുറിയാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷ്ണർ.
2016 ജനുവരി 5-ആം തീയതി നടന്ന ഫോമാ ദേശീയ സമിതി യോഗത്തിലാണ് കമ്മീഷ്ണർമാരെ തിരഞ്ഞെടുത്തത്.

ചിക്കാഗോയിലെ ഘനഗംഭീര ശബ്ദത്തിനുടമയും, ഫോമായുടെ മുതിർന്ന നേതാവും, ചിക്കാഗോ മലയാളി അസ്സോസിയേഷന്റെ മുൻ പ്രസിഡന്റുമായ സ്റ്റാൻലി, ഫോമാ 2010 - 2012 ഭരണസമിതിയിലെ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം. അമേരിക്കൻ മലയാളി ദേശീയ സംഘടനകളുടെ മുതിർന്ന നേതാവും, കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ മുൻ പ്രസിഡന്റും ദീർഘകാല പ്രവർത്തകനും, ഫോയുടെ മുൻ ദേശീയ സമിതിയിലെ അംഗവുമായിരുന്നു സി. കെ. ജോർജ്. ഫോമായുടെ 2008-2010 കാലഘട്ടത്തിലെ വുമൺ റപ്രസെൻറ്റേറ്റീവും, ലോങ്ങ് ഐലണ്ട് മലയാളി അസ്സോസിയേഷന്റെ സജീവ പ്രവർത്തകയും, ഫോമായുടെ വുമൺസ് ഫോറത്തിന്റെ സ്ഥാപകരിൽ ഒരാളുമാണു ഗ്രേസി ജയിംസ്.
ഫോമായുടെ ബൈലോ പ്രകാരം ഇലക്ഷന്റെ 6 മാസം മുൻപാണ് ഇലക്ഷൻ കമ്മീഷ്ണർമാരെ തിരഞ്ഞെടുക്കുന്നത്. 65 അംഗ സംഘടനകളുള്ള ഫോമ, നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി ദേശീയ സംഘടനയാണ്. ചിട്ടയോടും സുതാര്യതയോടുമുള്ള തിരഞ്ഞെടുപ്പു പ്രക്രിയയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേലും സെക്രട്ടറി ഷാജി എഡ്വേർഡും ട്രഷറാർ ജോയി ആന്തണിയും പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്: ആനന്ദൻ നിരവേൽ 954 675 3019, ഷാജി എഡ്വേർഡ് 917 439 0563, ജോയി ആന്തണി 954 328 5009

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.