You are Here : Home / USA News

കെ.­സി.­എ­സ്.­എം.­ഡ­ബ്ല്യു­വിന് പുതിയ ഭ­ര­ണ­സ­മിതി

Text Size  

Story Dated: Saturday, January 16, 2016 02:03 hrs UTC

വാഷിം­ഗ്ടണ്‍: കേരളാ കള്‍ച്ച­റല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിം­ഗ്ടണിന്റെ 2016­-ലെ ഭര­ണ­സ­മിതി അധി­കാ­ര­മേ­റ്റു. വാഷിം­ഗ്ടണ്‍ മെട്രോ ഏരി­യ­യില്‍ സുപ­രി­ചി­തനും പതി­റ്റാ­ണ്ടി­ലേ­റെ­യായി കേരളാ കള്‍ച്ച­റല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിം­ഗ്ട­ണിന്റെ പ്രവര്‍ത്ത­ന­ങ്ങ­ളില്‍ സ്ഥിരം സാന്നി­ധ്യ­വു­മായ വസന്ത് നമ്പ്യാരാണ് സംഘ­ട­ന­യുടെ പുതിയ സാര­ഥി. സംഘ­ട­ന­യുടെ പ്രവര്‍ത്ത­ന­ങ്ങള്‍ കാര്യ­ക്ഷ­മ­മാ­ക്കു­ന്ന­തി­നു­വേണ്ടി പുതിയ ആശ­യ­ങ്ങ­ളു­മായി മുന്നോ­ട്ടു­വ­ര­ണ­മെന്നു വസന്ത് നമ്പ്യാര്‍ അസോ­സി­യേ­ഷന്‍ അംഗ­ങ്ങ­ളോട് അഭ്യര്‍ത്ഥി­ച്ചു. കെ.­സി.­എ­സ്.­എം.­ഡ­ബ്ല്യു­-2016­-ലെ എക്‌സി­ക്യൂ­ട്ടീവ് കമ്മിറ്റി അംഗ­ങ്ങള്‍: വസന്ത് നമ്പ്യാര്‍ (പ്ര­സി­ഡന്റ്), സന്ദീപ് പണി­ക്കര്‍ (വൈസ് പ്രസി­ഡന്റ്), അരുണ്‍ സുരേ­ന്ദ്ര­നാഥ് (സെ­ക്ര­ട്ട­റി), സേബാ നവീദ് (ജോ­യിന്റ് സെക്ര­ട്ട­റി), സന്തോഷ് ജോര്‍ജ് (ട്ര­ഷ­റര്‍), സുരേഷ് പണി­ക്കര്‍വീട് (ജോ­യിന്റ് ട്രഷ­റര്‍). കേരളാ കള്‍ച്ച­റല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിം­ഗ്ടണ്‍ വെബ്‌സൈറ്റ്: www.kcsmw.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.