You are Here : Home / USA News

ഫൊക്കാനാ കാനഡ റിജിയന്റെ വിമന്‍സ് ഫോറത്തിന് ഭാരവാഹികളായി

Text Size  

Story Dated: Saturday, January 16, 2016 02:06 hrs UTC

ശ്രീകുമാര്‍ ഉണ്ണിത്താന്‍

 

ന്യൂയോര്‍ക്ക്­ :ഫൊക്കാനാ കാനഡ റിജിന്റെ വിമന്‍സ് ഫോറം ഭാരവാഹികളായി ആനി മാത്യു ചെയര്‍പെര്‍സണ്‍, സെക്രട്ടറി ലിസി കൊച്ചുമ്മന്‍ , ട്രഷറര്‍ സീന ആന്റണി , വൈസ് പ്രസിഡന്റ് മേര്‍സി ഇലഞ്ഞിക്കല്‍ , ജോയിന്റ് സെക്രട്ടറി മ്രിതുല മേനോന്‍ , ജോയിന്റ് ട്രഷറര്‍ സീമ ശ്രീകുമാര്‍ തുടങ്ങിവരെ നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്­ണ്ടസണ്‍ ലീലാ മാരേട്ട് അറിയിച്ചു. ലോകത്തുള്ള എല്ലാ സ്ത്രീകളും അടിസ്ഥാനപരമായി നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്.അവയെല്ലാം പരിഹരിക്കാന്‍ ഒരു സംഘടനയ്ക്കും ആവില്ല പക്ഷെ അതിനായി എന്തെങ്കിലും തുടങ്ങിവയ്ക്കാന്‍ സാധിക്കണം .എല്ലാ രംഗത്തും സ്ത്രീയുടെ സംഘടിതമായ മുന്നേറ്റം ഉണ്ടാകുന്നുവെങ്കിലും രാഷ്ട്രീയ സാമുദായിക രംഗങ്ങളില്‍ ഒരു സ്ത്രീ മുന്നേറ്റവും കാണുന്നില്ല.അവിടെയാണ് ഫൊക്കാനയുടെ പ്രസക്തി.സാമുദായിക ,രാഷ്ട്രീയ രംഗത്തേക്ക് കടന്നു വരുന്ന സ്ത്രീകളെ സമൂഹം നോക്കികാനുന്നത് മറ്റൊരു കണ്ണില്കൂടിയാണ് .ഈ പഴി കേള്‍ക്കാന്‍ ഇന്നത്തെ സ്ത്രീകള് തയ്യാറല്ല .അതുകൊണ്ട് സ്ത്രീകളില്‍ പലരും ഉള്‍വലിഞ്ഞുപോകുന്നു.ഫൊക്കാന ഇതിനു മാറ്റം വരുത്താന്‍ ശ്രമിക്കുന്നു . സ്ത്രീകള്‍ ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും ഒരു പരിധിവരെ സ്വതന്ത്രരല്ല .ധാരാളം അംഗങ്ങളുള്ള ചില കുടുംബങ്ങളിലെ പാചകം, ശുചീകരണം, അലക്ക്, തുടങ്ങി എല്ലാ ഗൃഹ ജോലിയും സ്വയം ഏറ്റെടുത്തു ഭര്‍ത്താവിന്റേയും മക്കളുടേയും മറ്റും ആവശ്യങ്ങളെല്ലാം നിറവേറ്റി ആരാലും ശ്രദ്ധിക്കപ്പെടാതെ രാപകല്‍ കഠിനാധ്വാനം ചെയ്യുന്നവരും നമ്മുടെ കുടുംബങ്ങളില്‍ തന്നെയുണ്ട്. ഇതാണ് യഥാര്‍ഥ കുടുംബ നിര്‍മിതിയെന്നു കൂടി അറിയണം. ഇതില്‍ ചിലര്‍ വീട്ടുജോലി മുഴുവന്‍ ചെയ്തു പിന്നെ ഓഫിസിലും പോയി അവിടുത്തെ ജോലിചെയ്തു വീട്ടിലേയ്ക്കു സമ്പാദിക്കുക കൂടി ചെയ്യുന്നു. ഇവരൊക്കെ ചെയ്യുന്ന എല്ലാ ജോലികളും രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് എന്ന് അംഗീകരിച്ചുകൊണ്ടാണ് ഫൊക്കാനാ അവരെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാന്‍ മലയാളി മങ്ക പോലെയുള്ള മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഇനിയും യുവതികള്‍ അമേരിക്കന്‍ സാംസ്ണ്ടകാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നല്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നു വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്­ണ്ടസണ്‍ ലീലാ മാരേട്ട് അറിയിച്ചു. അംഗീകാരത്തിന്റെ വലിപ്പ ചെറുപ്പമല്ല മറിച്ചു അത് മലയാളി സമൂഹത്തിനു ലഭിക്കുമ്പോള്‍ ഉള്ള സന്തോഷമാണ് ഫോക്കാനയ്ക്ക് വലുത്. എന്തായാലും സംഘടന ഓരോ വര്‍ഷവും കൂടുതല്‍ വളരുന്നതില്‍ അവര്‍ സംതൃപ്തി പ്രകടിപ്പി­ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.