You are Here : Home / USA News

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഇടവകയില്‍ മൂന്നുനോമ്പ് ആചരണയും പുറത്തുനമസ്കാരവും

Text Size  

Story Dated: Saturday, January 16, 2016 02:09 hrs UTC

അനില്‍ മറ്റ­ത്തി­ക്കു­ന്നേല്‍

 

എ.ഡി. 500­ ല്‍ സ്ഥാപിതമായതൂം കോട്ടയം അതിരൂപതയുടെ തലപ്പള്ളിയും ചരിത്ര പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രവുമായ കടുത്തുരുത്തി വലിയ പള്ളിയില്‍ വിശ്വാസപൂര്‍വ്വം സാഘോഷം ആചരിക്കുന്ന മൂന്നുനോമ്പാചരണവും അതിനോടനുബന്ധിട്ട്ച്ച് പരി. അമ്മ (മുത്തിയമ്മ) നേരിട്ടു അനുഗ്രഹിച്ച് 1594­ ല്‍ സ്ഥാപിതമായ ഏറ്റവും വലിയ കല്‍ കുരിശിന്‍ ചുവട്ടില്‍ നടത്തുന്ന പുറത്തുനമസ്കാരം അതിന്റെ എല്ലാ തനിമയോടും വിശ്വാസനിറവുകളോടും കൂടി പതിവുപോലെ ഈ വര്‍ഷവും ചിക്കാഗോ സെന്റ് മേരീസില്‍ ഈ ജനുവരി 18,19,20 തിയതികളില്‍ നടത്തപ്പെടുന്നു. ദൈവകാരുണ്യത്തിനുവേണ്ടി ജനം നടത്തുന്ന രോദനവും യാചനയുമാണ് മൂന്നുനോമ്പിന്റെ അന്ത:സത്ത. ഒപ്പം നിനിവേ നിവാസികള്‍ യോനായുടെ വാക്കുകള്‍ കേട്ട് അനുതപിച്ച് ദൈവത്തിങ്കലേയ്ക്ക് തിരിച്ചു വന്നതുപോലെ നമ്മളും ദൈവത്തിങ്കലേയ്ക്ക് തിരിയാനുള്ള അവസരം. ജനുവരി 18, 19 തിയതികളില്‍ വൈകിട്ട് 7.00 നു വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. 20­ാം തിയതി വൈകിട്ട് 7.00 മണിക്ക് ആഘോഷ്മായ തിരുനാള്‍ കുര്‍ബാനയും പ്രസിദ്ധമായ പുറത്തുനമസ്കാര പ്രാര്‍ത്ഥനാ ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. ഭക്തി നിര്‍ഭരവും പ്രാര്‍ത്ഥാനാ സമ്പുഷ്ടവും അര്‍ത്ഥപൂര്‍ണ്ണവും അന്യാദ്യശ്യവുമായ ഈ ഭക്താനുഷ്ടാനത്തില്‍ പങ്കെടുക്കുവാന്‍ വിശ്വാസികളേവരെയും ഹ്യദയപൂര്‍വ്വം ക്ഷണിക്കുന്നു. മയാമി സെന്റ്­ ജൂഡ് ക്‌നാനായ ഇടവക വികാരി ബഹു. ഫാ. സുനി പടിഞ്ഞാറെക്കര തിരുക്കര്‍മ്മള്‍ക്ക് നേത്യത്വം നല്‍കും. ഞാറവേലില്‍ ജോസും റ്റെസ്സിയുമാണു പ്രസുദേന്തി. കല്‍ക്കുരിശും എണ്ണയൊഴിച്ച് കത്തിക്കുന്ന ചുറ്റുവിളക്കും ശ്രീ മത്തച്ചന്‍ ചെമ്മാച്ചേലിന്റെ നേതൃത്വത്തില്‍ പുനരാവിഷ്കരിക്കും. ഇടവകയിലെ കൈക്കാരന്മാര്‍ വൈദികരോടു ചേര്‍ന്ന് തിരുകര്‍മ്മങ്ങള്‍ക്കും മറ്റും നേത്യത്വം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.