You are Here : Home / USA News

കേരള അസ്സോസിയേഷ ന്‍ ഓഫ് ന്യൂജേഴ്­സി (കാന്‍ജ്) ന് പുതിയ നേതൃത്വം

Text Size  

Story Dated: Saturday, January 16, 2016 02:18 hrs UTC

ന്യൂജേഴ്­സി:കേരള അസ്സോസിയേഷ ന്‍ ഓഫ് ന്യൂജേഴ്­സി (കാന്‍ജ്) ന് പുതിയ നേതൃത്വം. അലക്‌സ് മാത്യു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് നന്ദിനി മേനോന്‍, ജനറല്‍ സെക്രട്ടറി സ്വപ്ന രാജേഷ്, ജോയിന്റ് സെക്രട്ടറി ജയന്‍ എം ജോസഫ്, ട്രഷറര്‍ ജോണ്‍ വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ പ്രഭു കുമാര്‍, ഡോക്ടര്‍ രാജു കുന്നത്ത് (ചാരിറ്റി അഫയേഴ്‌സ്), അബ്ദുള്ള സൈദ് (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), ജോസഫ് ഇടിക്കുള (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), ജെസ്സിക തോമസ് (യൂത്ത് അഫയേഴ്‌സ്) ദീപ്തി നായര്‍ (കള്‍ച്ചറല്‍ അഫയേഴ്‌സ് ) എന്നിവര്‍ ആണ് എക്‌സിക്യുട്ടിവ് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍. റോയ് മാത്യു ആണ് എക്‌സ് ഒഫീഷ്യോ. മുന്‍ വര്‍ഷങ്ങളിലെ പോലെ നല്ല പ്രവര്‍ത്തനം കാഴ്ച വയ്ക്കുവാന്‍ പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന് ജനറല്‍ ബോഡിക്ക് വേണ്ടി ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ സജി പോള്‍ ആശംസിച്ചു. ട്രസ്ടി ബോര്‍ഡ് അംഗങ്ങളായ ജിബി തോമസ് മോളോപറമ്പില്‍, മാലിനി നായര്‍, ആനി ജോര്‍ജ്, ജോസ് വിളയില്‍ അടക്കം അനേകം അംഗങ്ങള്‍ ജനറല്‍ ബോഡിയില്‍ പങ്കെടുത്തു. എല്ലാക്കാലത്തും കാന്ജിനു നല്കിയ അകമഴിഞ്ഞ പിന്തുണ എല്ലാവരില്‍ നിന്നും ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി അലക്‌സ് മാത്യു അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.