You are Here : Home / USA News

ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ഹോളിഡേ ആഘോഷങ്ങള്‍

Text Size  

Story Dated: Saturday, January 16, 2016 02:22 hrs UTC

ഷിക്കാഗോ: ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ഈ വര്‍ഷത്തെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 23 ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. ഇതില്‍ മുഖ്യാതിഥികളായി ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ.ഫാ.ഡാനിയല്‍ ജോര്‍ജും ഡോ.റോയി.പി.തോമസും പങ്കെടുക്കുന്നു. ജനുവരി 23 ശനിയാഴ്ച വൈകുന്നരം 6.30ന് ആരംഭിക്കുന്ന പരിപാടിയില്‍ വൈവിധ്യമാര്‍ന്ന കലാവിരുന്നാണ് ഒരുക്കിയിരിക്കുന്നത്. ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ നേഴ്‌സുമാരും കുടുംബസമേതം ഇതില്‍ പങ്കെടുക്കണമെന്ന് ഐ.എന്‍.എ.ഐ. പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസും സെക്രട്ടറി ജൂബി വള്ളിക്കളവും ആഹ്വാനം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്മേഴ്‌സി കുര്യാക്കോസ്- 708 467 0675ജൂബി വള്ളിക്കളം-312 685 5829 റിപ്പോര്‍ട്ട് : ജൂബി വള്ളിക്കളം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.