You are Here : Home / USA News

പന്തളം ബിജു ഫോമാ ട്രഷറര്‍ സ്ഥാനാര്‍ത്ഥി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, January 16, 2016 02:28 hrs UTC

ലാസ് വേഗസ്: കേരള അസോസിയേഷന്‍ ഓഫ് ലാസ് വേഗസ് പന്തളം ബിജു തോമസിനെ ഫോമാ ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തു. ഫോമായുടെ എക്‌സിക്യൂട്ടീവ് പദവിയിലേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് പന്തളം ബിജു തോമസ് എന്ന് പ്രസിഡന്റ് വത്സമ്മ ജോണ്‍ പ്രസ്താവിച്ചു.

>ഫോമ എന്ന ദേശീയ സംഘടനയുടെ നേതൃത്വത്തിലേക്ക് അര്‍പ്പണബോധവും ദീര്‍ഘവീക്ഷണവും പ്രവര്‍ത്തനപരിചയവുമുള്ളവര്‍ കടന്നുവരുന്നത് സംഘടനക്ക് കൂടുതല്‍ കരുത്തും ഊര്‍ജ്ജവും പകരുമെന്ന് കമ്മിറ്റി അംഗങ്ങള്‍ വിലയിരുത്തി. ഇതിനോടകം തന്നെ നിസ്വാര്‍ത്ഥ സേവനങ്ങളിലൂടെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രവര്‍ത്തകനെന്ന നിലയില്‍ ലാസ് വേഗസില്‍ നിന്ന് പന്തളം ബിജു തോമസ് ഫോമയുടെ ട്രഷറര്‍ സ്ഥാനം വഹിക്കുന്നത് കേരള അസ്സോസിയേഷന്‍ ഓഫ് ലാസ് വേഗസിന് അഭിമാനത്തിനു വക നല്‍കുന്നു എന്നും കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.
വൈസ് പ്രസിഡന്റ് റീന ജോണ്‍, ട്രഷറര്‍ ബെന്നി സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറി സജി കുരീക്കാട്ടില്‍, കള്‍ച്ചറല്‍ സെക്രട്ടറി ഷൈനി തോമസ്, പി.ആര്‍.ഒ. എല്‍സി കുഴിപ്പാല, പി.ആര്‍.ഒ. സിബി സാബു, മനു മാത്യു എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. എക്‌സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടി ജനറല്‍ സെക്രട്ടറി കേണല്‍ ജോസ് തോമസ് ഓണാട്ട് കമ്മിറ്റിയുടെ തീരുമാനം അറിയിച്ചു. അതോടൊപ്പം ബിജു തോമസിന് വിജയാശംസകളും നേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More
More From Trending
View More