You are Here : Home / USA News

പ്രകൃതിക്ഷോഭ ദുരിതാശ്വാസ കേന്ദ്ര സന്ദര്‍ശനവും, സഹായ നിധി രൂപീകരണവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, January 17, 2016 02:12 hrs UTC

ഡാലസ്: ടെക്‌സാസിലെ ഗാര്‍ലന്റ് , റൗളറ്റ് മേഖലകളില്‍ ദുരിതം വിതച്ച ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങള്‍ക്കിരയായ അനേകര്‍ക്ക്­ വേണ്ടി പ്രോജക്റ്റ് വിഷന്‍ നടത്തിവരുന്ന ദുരിതാശ്വാസ പരിപാടികളുടെ ഭാഗമായി പ്രോജക്റ്റ് വിഷന്റെ എക്‌സിക്യൂട്ടീവ് കമിറ്റി ഗാര്‍ലന്റിലെ ഗ്രെന്ജ്ജര്‍ റിക്രിയേഷന്‍ സെന്ററിറിലുള്ള മള്‍ട്ടി­ഏജന്‍സി റിസോര്‍സ് സെന്റര്‍ സന്ദര്‍ശിച്ചു. ദുരിത ബാധിതരായ തദ്ദേശവാസികളുടെ താമസം, ഭക്ഷണം, ശാരീരിക ­ മാനസിക ആരോഗ്യത്തിനും മാത്രമല്ല ഇന്‍ഷുറന്‍സ് പരിധിയില്‍ പെടാത്ത മറ്റു ആവശ്യങ്ങള്‍ക്കുമായുള്ള ഒരു സ്ഥിരം അഭയകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണീ കേന്ദ്രം. ഇതിനോടൊപ്പം തന്നെ പലവിധത്തിലുള്ള സംഭാവനകള്‍ സ്വീകരിക്കാനും, സംഭാവനകള്‍ എല്പിക്കുവാനുമുള്ള ഒരു പ്രധാന കേന്ദ്രമാണ് ഗാര്‍ലന്റിലെ ഗ്രെന്ജ്ജര്‍ റിക്രിയേഷന്‍ സെന്റര്‍. ഉദാരമതികളായ അനേകരുടെ സഹായ സഹകരണങ്ങളിലൂടെ സംഭാവനകള്‍ വളരെയധികം എത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. പ്രകൃതി ക്ഷോഭത്തിന്റെ ഇരയായ അനേകരോട് സംസാരിച്ച് സ്ഥിതിഗതികള്‍ വിശകലനം ചെയ്തതിനോടൊപ്പം അവര്‍ക്കുവേണ്ട എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്ത പ്രോജക്റ്റ് വിഷന്റെ സാരഥികള്‍ സാന്പത്തിക സഹായവും ചെയ്യുകയുണ്ടായി. അതിനോടൊപ്പം തന്നെ ഇപ്പോള്‍ ആവശ്യമുള്ള വസ്തുക്കളുടെ വിവരങ്ങള്‍ ശേഖരിച്ച പ്രോജക്റ്റ് വിഷന്റെ പ്രവര്‍ത്തകര്‍ എത്രയും പെട്ടെന്ന് ഈ വസ്തുക്കള്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പ്രോജക്റ്റ് വിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദുരിതാശ്വാസ നിധിയിലേക്കുള്ള സാന്പത്തിക സഹായത്തിനായി തുടങ്ങി വെച്ച സഹായ നിധി അതിന്റെ അവസാന ഘട്ടത്തിലാണെന്നും പ്രോജക്റ്റ് വിഷന്റെ പ്രസിഡണ്ട്­ ശ്രീ. ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ അറിയിച്ചു. ഉദാരമതികളായ അനേകരുടെ സഹായ സഹകരണങ്ങള്‍ ഈ സംരംഭത്തെ വളരെയധികം സഹായിക്കുന്നു എന്നത് പ്രത്യേകം അഭിനന്ദനാര്‍ഹമാണെന്ന് ഫ്രിക്‌സ്‌മോന്‍ സൂചിപ്പിക്കുകയുണ്ടായി. ഈ സംരംഭത്തിന്റെ വിജയത്തിനായി, സഹജീവികളുടെ കഷ്ടതയില്‍ അവരെ സഹായിക്കുന്നതിനായി നാമെല്ലാവരും അകമഴിഞ്ഞു സഹകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ അവസരത്തില്‍ അദ്ദേഹം പ്രത്യേകം ഊന്നിപ്പറയുകയുണ്ടായി. അതോടൊപ്പം തന്നെ സേവന സന്നദ്ധരായ ആള്‍ക്കാരുടെ നിസ്വാര്‍ദ്ധമായ സേവനം ഈ അവസരത്തില്‍ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വളരെയധികം ഗുണം ചെയ്യുമെന്നും, അതിനായി മുന്നോട്ടിറങ്ങണം എന്നും ഓര്‍മ്മിപ്പിക്കുകയുണ്ടായി. ഇതിനു വേണ്ടി പ്രോജക്റ്റ് വിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സഹായ നിധിയിലേക്ക് ഉദാരമാനസ്കരായ എല്ലാ മലയാളികളുടെയും അകമഴിഞ്ഞ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു, അതിനു വേണ്ടിയുള്ള ഓണ്‍ലൈന്‍ പേജിന്റെ വിവരങ്ങളും താഴെ കൊടുത്തിരിക്കുന്നു. ദി പ്രോജക്റ്റ് വിശാന്‍ ഗോഫണ്ട്മി ഡോട്ട്‌കോം ക്യാംപെയ്ന്‍ : https://www.gofundme.com/theprojectvision തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെയും, ഞായറാഴ്ച്ച പത്ത് മുതല്‍ നാലര വരെയും ഈ കേന്ദ്രത്തില്‍ വോളണ്ടിയര്‍മാരുടെ ആവശ്യം ഉണ്ടെന്നും, സമയവും താല്പര്യവും ഉള്ളവര്‍ക്ക് പങ്കു ചേരാമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഗ്രേന്ജര്‍ റിക്രിയേഷന്‍ സെന്ററിന്റെ വിലാസം : 1310 W Avenue F, Garland, TX ഫോണ്‍ നമ്പര്‍ : 972­205­2771 പ്രോജക്റ്റ് വിഷന്റെ പ്രസിഡന്റ്­ ശ്രീ. ഫ്രിക്‌സ്‌മോന്‍ മൈക്കിളിന്റെ നേതൃത്വത്തില്‍, സെക്രട്ടറി ശ്രീ. ബിജു ദേവസ്യ, ട്രഷറര്‍മാരായ ശ്രീ. ടോമി ജൊസഫ്, ശ്രീ. സിബി മാത്യു, പി.ആര്‍.ഓമാരായ ഷാജി സേവ്യര്‍, ആല്‍ബി ഇമ്മാനുവേല്‍, ട്രസ്റ്റിമാരായ സെബാസ്‌റ്യന്‍ കുര്യന്‍, നിഷാ ബിന്‍സ്, ഷീന ജൊസഫ്, സുമ ഫ്രിക്‌സ് എന്നിവരടങ്ങിയ സംഘം തങ്ങളുടെ എല്ലാ സഹായ സഹകരണങ്ങളും തദ്ദവസരത്തില്‍ വാഗ്ദാനം ചെയ്യുകയുണ്ടായി. പ്രോജക്റ്റ് വിഷനുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന വിലാസത്തില്‍ നേരിട്ട് ബന്ധപ്പെടുകയോ, ഇമെയില്‍ അല്ലെങ്കില്‍ ഫോണ്‍ വഴിയോ ബന്ധപ്പെടാവുന്നതുമാണ്. The Project Vision, 701 E Keen Dr, Suite # 12 , Garland , Tx 75041. Phone : 2145846372 Email: helpus@theprojectvision.org.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.