You are Here : Home / USA News

ഗര്‍ഭചിദ്ര അനുകൂല നിയമനത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നു ഡാളസ് കാത്തലിക്ക് ഡയോസീസ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, January 18, 2016 01:11 hrs UTC

ഡാളസ്: മനുഷ്യവംശത്തിന്റെ നിലനിലപ്പിനു തന്നെ ഭീഷിണിയുയര്‍ത്തുന്ന ഗര്‍ഭചിദ്ര അനുകൂല നിയമനത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നു ഡാളസ് കാത്തലിക്ക് ഡയോസീസ് ബിഷപ്പ് കെവിന്‍ ഷേരല്‍.

ജനുവരി 16 ശനി വൈകീട്ട് ഗര്‍ഭചിദ്രം അമേരിക്കയില്‍ നിയമ വിധേയമാക്കിയതിന്റെ നാല്പത്തിമൂന്നാം വാര്‍ഷീകദിനത്തോടനുബന്ധിച്ചു ഡാളസ്സില്‍ ഗര്‍ഭചിദ്രത്തെ എതിര്‍ക്കുന്ന ആയിരകണക്കിനാളുകള്‍ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്ന ബിഷപ്പ്.
>1973 ജനുവരി 22ന് യു.എസ്. സുപ്രീം കോടതി 2 നെതിരെ 7 വോട്ടുകളോടെയാണ് അമേരിക്കയില്‍ ഗര്‍ഭചിദ്രം നിയമവിധേയമാക്കുന്ന നിയമത്തിന് അംഗീകാരം നല്‍കിയത്.
1970 ല്‍ ഡാളസ്സിലെ ഏള്‍ കേമ്പല്‍ ഫെഡറല്‍ ബില്‍ഡിങ്ങിലുള്ള കോടതിയിലാണ് ഈ കേസ്സ് ആദ്യമായി ഫയല്‍ ചെയതത്.
ശനിയാഴ്ച വൈകീട്ട് കെ ബെയ്‌ലി ഹച്ചിന്‍സണ്‍ കണ്‍വന്‍ഷന്‍ സെന്റില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലി ഡാളസ് ഫെഡറല്‍ കോര്‍ട്ട് ഹൗസിന് മുമ്പിലാണ് സമാപിച്ചത്.
ജനുവരി 22 ന് ടെക്‌സസ് സ്റ്റേറ്റ് തലസ്ഥാനത്തിന് അബോര്‍ഷന്‍ അനുകൂലികള്‍ വമ്പിച്ച റാലി സംഘടിപ്പിച്ചിട്ടുണ്ട്.
1973 ല്‍ ഈ നിയമം നിലവില്‍ വന്നതിനുശേഷം 56 മില്യണ്‍ ജനിക്കാനിരുന്ന കുട്ടികളെയാണ് മരണത്തിനേല്‍പിച്ചത്. യു.എസ്. സുപ്രീം കോടതി ഗര്‍ഭചിദ്രം നിയമവിധേയമാക്കിയെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ഈ നിയമം ബാധകമാക്കണമോ എന്നും തീരുമാനിക്കുന്നതിനുള്ള വിവേചനാധികാരവും നല്‍കിയിരുന്നു.

More From USA News
More
View More
More From Featured News
View More
More From Trending
View More