You are Here : Home / USA News

ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ ക്രിസ്തുമസ്-ന്യൂഈയര്‍

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Monday, January 18, 2016 01:14 hrs UTC

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ ക്രിസ്തുമസ്-ന്യൂഈയര്‍ ആഘോഷങ്ങള്‍, ജനുവരി 9-ാം തീയ്യതി ശനിയാഴ്ച വൈകുന്നേരം ദേവാലയ പാരീഷ്ഹാളില്‍ പ്രൗഢഗംഭീരമായ സദസിന്റെ സാന്നിധ്യത്തില്‍, വൈവിധ്യങ്ങളാര്‍ന്ന കലാപരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികള്‍, സി.എം.ഐ. സഭയുടെ യു.എസ്.എ- കാനഡ കോര്‍ഡിനേറ്റര്‍ ജനറല്‍ റവ.ഫാ.ഡേവി കാവുങ്കല്‍, വികാരി ഫാ.ജോസ് കണ്ടത്തിക്കുടി, അസി.വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍, കൈക്കാരനുമായ ആന്റണി കൈതാരം, സണ്ണി കൊലുറക്കല്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ഫാ.ഡേവി കാവുങ്കല്‍ ക്രിസ്തുമസ്- പുതുവത്സര സന്ദേശം നല്‍കി. സെക്രട്ടറി ഷോളി കുമ്പിളുവേലി മുഖ്യാതിഥിയെ സദസിനു പരിചയപ്പെടുത്തി. ഫാ.ജോണ്‍ കോലഞ്ചേരി, സഖറിയാസ് ജോണ്‍, ഫാ.ജോണി ചെങ്ങാളന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍ ഏവരുടേയും പ്രശംസ പിടിച്ചു പറ്റി. സെലബ്രേഷന്‍ കമ്മറ്റി ചെയര്‍പേഴ്‌സന്മാരായ ഡോ.ബിജി പുളിമൂട്ടില്‍, സ്വാഗതവും ചിന്നമ്മ പുതുപറമ്പില്‍ നന്ദിയും പറഞ്ഞു. ലീനാ ആലപ്പാട്ട് എം.സിയായി ചടങ്ങുകല്‍ നിയന്ത്രിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.