You are Here : Home / USA News

ഐ.­എന്‍.­ഒ.സി കേര­ള­യുടെ വിപു­ല­മായ റിപ്പ­ബ്ലിക് ദിനാ­ഘോഷം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 19, 2016 12:34 hrs UTC

ന്യൂയോര്‍ക്ക്: ഐ.­എന്‍.­ഒ.സി കേര­ള­യുടെ നേതൃ­ത്വ­ത്തില്‍ ഇന്ത്യ­യുടെ അറു­പ­ത്തേ­ഴാ­മത് റിപ്പ­ബ്ലിക് ദിനാ­ഘോഷം വിപു­ല­മായ രീതി­യില്‍ വിവിധ സംസ്ഥാന­ങ്ങ­ളില്‍ ആഘോ­ഷി­ക്കു­ന്നു. നാഷ­ണല്‍ കമ്മി­റ്റി­യുടെ നേതൃ­ത്വ­ത്തില്‍ ട്രസ്റ്റി ബോര്‍ഡിന്റെ സംയുക്ത സമ്മേ­ള­ന­ത്തിലാണ് വിപു­ല­മായ ആഘോ­ഷ­ങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി­യ­ത്. ഇതാ­ദ്യ­മാ­യാണ് ഐ.­എന്‍.­ഒ.സി കേരള അഞ്ച് സംസ്ഥാ­ന­ങ്ങ­ളില്‍ റിപ്പ­ബ്ലിക് ദിനാ­ഘോഷം സംഘ­ടി­പ്പി­ക്കു­ന്ന­തും, കേര­ള­ത്തില്‍ നിന്ന് കെ.­പി.­സി.സി ഔദ്യോ­ഗിക പ്രതി­നി­ധിയെ അയ­യ്ക്കു­ന്ന­തും. കെ.­പി.­സി.­സി പ്രസി­ഡന്റ് വി.­എം. സുധീ­രന്റെ നിര്‍ദേശ പ്രകാരം വൈസ് പ്രസി­ഡന്റ് അഡ്വ. ലാലി വിന്‍സെന്റ് വിവിധ പരി­പാ­ടി­ക­ളില്‍ പങ്കെ­ടു­ക്കു­ന്ന­തിന് കേര­ള­ത്തില്‍ നിന്നും ജനു­വരി 24­-ന് അമേ­രി­ക്ക­യില്‍ എത്തി­ച്ചേ­രു­ന്ന­തും, ഫെബ്രു­വരി ഏഴു­വരെ അമേ­രിക്ക സന്ദര്‍ശി­ക്കു­ന്ന­തു­മാ­ണ്. ഐ.­എന്‍.­ഒ.­സി­യുടെ അംഗീ­കാ­ര­ത്തോടെ പ്രവര്‍ത്തി­ക്കുന്ന ഏക സംഘ­ടനയായ ഐ.­എന്‍.­ഒ.സി യു.­എ­സ്.­എ­യുടെ കീഴില്‍ പ്രവര്‍ത്തി­ക്കുന്ന ഐ.­എന്‍.­ഒ.സി കേരള മിക­ച്ചതും, ചിട്ട­യായും ഉജ്വല വളര്‍ച്ച നേടി­യ­തു­മായ ചാപ്റ്റ­റെന്ന നില­യില്‍ അവാര്‍ഡ് നേടി­യെന്നതും എടു­ത്തു­പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. എട്ട് സംസ്ഥാ­ന­ങ്ങ­ളില്‍ പ്രവര്‍ത്തി­ക്കുന്ന കേരള ചാപ്റ്റര്‍ കൂടു­തല്‍ ചാപ്റ്റ­റു­കള്‍ ആരം­ഭി­ക്കു­ന്ന­തി­നുള്ള പ്രവര്‍ത്ത­ന­ങ്ങള്‍ നട­ന്നു­വ­രു­ന്നു. ജോബി ജോര്‍ജ് ജേശീയ പ്രസി­ഡന്റാ­യും, കള­ത്തില്‍ വര്‍ഗീസ് ചെയര്‍മാന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോട്ട് രാധാ­കൃ­ഷ്ണന്‍, വൈസ് പ്രസി­ഡന്റ് ഡോ. മാമ്മന്‍ ജേക്കബ്, ജന­റല്‍ സെക്ര­ട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോ­ത്ത്, സെക്ര­ട്ടറി ഡോ. അനുപം രാധാ­കൃ­ഷ്ണന്‍, ട്രഷ­റര്‍ സജി ഏബ്ര­ഹാം, ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അറ്റോര്‍ണി ജോസ് കുന്നേല്‍ തുടങ്ങി 26 പേര്‍ അട­ങ്ങുന്ന കമ്മി­റ്റി­യില്‍ ചാപ്റ്റര്‍ പ്രസി­ഡന്റു­മാരും ഉള്‍പ്പെ­ടു­ന്നു. 2015­-ല്‍ ഷിക്കാ­ഗോ­യില്‍ നടന്ന പ്രഥമ ദേശീയ കണ്‍വന്‍ഷന്‍ ചരിത്ര വിജയം നേടി­യതും സംഘ­ട­ന­യുടെ കരുത്ത് വിളി­ച്ച­റി­യി­ച്ചു. അഡ്വ. ലാലി വിന്‍സെന്റ് കേരള ഹൈക്കോ­ട­തി­യിലെ ഗവണ്‍മെന്റ് പ്ലീഡ­റും, സംസ്ഥാന മഹിളാ കോണ്‍ഗ്രസ് ജന­റല്‍ സെക്ര­ട്ട­റി, എ.­ഐ.­സി.­സി. അംഗം, ദേശീയ മഹിളാ കോണ്‍ഗ്രസ് ഭാര­വാ­ഹി, ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാ­വ് തുടങ്ങി വിവിധ നില­ക­ളിലെ സജീവ സാന്നി­ധ്യ­മാ­ണ്. ജനു­വരി 26­-ന് ഫ്‌ളോറി­ഡ­യില്‍ നട­ക്കുന്ന റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ത്തി­ലും, 29­-ന് ഷിക്കാ­ഗോ­യില്‍ നട­ക്കുന്ന സമ്മേ­ള­ന­ത്തി­ലും, 30­-ന് ഫിലാ­ഡല്‍ഫി­യ­യില്‍ നട­ക്കുന്ന സമ്മേ­ള­നം, 31- ന് ന്യൂയോര്‍ക്കില്‍ നട­ക്കുന്ന സമ്മേ­ള­ന­ത്തി­ലും, ഫെബ്രു­വരി 6-ന് ഡാള­സില്‍ നട­ക്കുന്ന സമ്മേ­ള­ന­ങ്ങ­ലിലും ലാലി വിന്‍സെന്റിനെ കൂടാതെ ദേശീയ നേതാ­ക്കളും പങ്കെ­ടു­ക്കും. ന്യൂയോര്‍ക്കില്‍ പ്രസി­ഡന്റ് ജോയി ഇട്ടന്റെ നേതൃ­ത്വ­ത്തിലും ഫ്‌ളോറി­ഡ­യില്‍ ഫ്രാന്‍സീസ് അസീസി (പ്ര­സി­ഡന്റ്) നേതൃ­ത്വ­ത്തി­ലും, ഷിക്കാ­ഗോ­യില്‍ പ്രസി­ഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീ­സിന്റെ നേതൃ­ത്വ­ത്തി­ലും, ഫിലാ­ഡല്‍ഫി­യ­യില്‍ പ്രസി­ഡന്റ് കുര്യന്‍ രാജന്റെ നേതൃ­ത്വ­ത്തി­ലും, ഡാള­സില്‍ പ്രസി­ഡന്റ് ജോസഫ് ഏബ്ര­ഹാ­മി­ന്റേ­യും, റീജി­ണല്‍ വൈസ് പ്രസി­ഡന്റ് ബോബന്‍ കൊടു­വ­ത്തി­ന്റേയും നേതൃ­ത്വ­ത്തി­ലാണ് ആഘോ­ഷ­ങ്ങള്‍ സംഘ­ടി­പ്പി­ക്കു­ന്ന­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.