You are Here : Home / USA News

"റെക്‌സ് ബാന്റിന്റെ' സംഗീതനിശ ഷിക്കാഗോ ഗേറ്റ് വേ തീയേറ്ററില്‍ 2016 ജൂലൈ 10-ന് ഞായറാഴ്ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 19, 2016 12:36 hrs UTC

ഷിക്കാഗോ: എം.എസ്.ടി സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം 2016 ജൂലൈ മാസം പത്താംതീയതി ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഷിക്കാഗോയിലെ ഗേറ്റ് വേ തീയറ്ററില്‍ വച്ച് (Copernicus Centre) ലോകപ്രശസ്ത ബാന്റ് ഗ്രൂപ്പായ റെക്‌സ് ബാന്റ് (Rexband) അവതരിപ്പിക്കുന്ന സംഗീത വിരുന്ന് അരങ്ങേറുന്നു. സീറോ മലബാര്‍ സഭയുടെ പ്രേക്ഷിത സമൂഹമായ സെന്റ് തോമസ് മിഷനറി സൊസൈറ്റി (എം.എസ്.ടി) ഉത്തരേന്ത്യയിലെ വിവിധ മിഷന്‍ പ്രവിശ്യകളിലും, ടാന്‍സാനിയയും, ബ്രസീലും അടക്കമുള്ള പതിനൊന്നു രാജ്യങ്ങളിലുമായി സുവിശേഷം അറിയിക്കുന്നതിനോടൊപ്പം, ഗ്രാമങ്ങളിലും തെരുവുകളിലുമുള്ള ദരിദ്രര്‍ക്കും നിരാലംബര്‍ക്കും രോഗികള്‍ക്കും കാരുണ്യത്തിന്റേയും, ആശ്വാസത്തിന്റേയും, പ്രതീക്ഷയുടേയും സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് 320 ലക്ഷത്തിലധികം വരുന്ന എം.എസ്.ടി വൈദീകര്‍. പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ഈ ജൂബിലി വര്‍ഷത്തില്‍ യേശുവിന്റെ കരുണയുടെ തിരുമുഖം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ, സ്‌നേഹസാന്ത്വനമായി അവരുടെ ജീവിതയത്‌നങ്ങള്‍ക്കുള്ള സഹായത്തിനും, വിപുലീകരണത്തിനുമായുള്ള ധനസമാഹരണത്തിനായി സംഘടിപ്പിക്കുന്ന ഈ ജീവകാരുണ്യ സ്റ്റേജ് ഷോയിലേക്ക് ഏവരുടേയും സഹായസഹകരണങ്ങള്‍ അമേരിക്കയിലേയും കാനഡയിലേയും എം.എസ്.ടി സഭയുടെ ഡയറക്ടര്‍ റവ.ഫാ. ആന്റണി തുണ്ടത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. Rocking Romans Inc 2009-ലെ ഏറ്റവും നല്ല കാത്തലിക് ബാന്റ് ഗ്രൂപ്പായി തെരഞ്ഞെടുത്ത റെക്‌സ് ബാന്റ് ഇതിനോടകം പന്ത്രണ്ടോളം ആല്‍ബങ്ങള്‍ പുറത്തിറക്കിക്കഴിഞ്ഞു. പതിനഞ്ചോളം രാജ്യങ്ങളില്‍ തങ്ങളുടെ സംഗീതവിരുന്നിലൂടെ ദൈവവചനം എത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. 2005 മുതല്‍ വേള്‍ഡ് യൂത്ത് ഡേയില്‍ നിറസാന്നിധ്യമായ അവരുടെ സംഗീതാരാധനയുടെ മുഖ്യ ആകര്‍ഷണം ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്കിന്റേയും, പോപ്പ് മ്യൂസിക്കിന്റേയും സങ്കലനം തന്നെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ആന്റണി തുണ്ടത്തില്‍ (630 670 6899), റവ.ഫാ. ജോര്‍ജ് തൊട്ടിപ്പറമ്പില്‍ (727 457 1592), റവ.ഫാ. ജോസഫ് വണ്ടന്നൂര്‍ (906 203 8883), റവ.ഫാ. ജോസഫ് ഓലിക്കര (361 815 8108), റവ.ഫാ. സെബാസ്റ്റ്യന്‍ കാവുങ്കല്‍ (906 440 4193).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.