You are Here : Home / USA News

പിയര്‍ലാന്റ് സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ 'വണ്ടേഴ്‌സ് ഓഫ് വിന്റര്‍'

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, January 19, 2016 02:01 hrs UTC

ഹൂസ്റ്റണ്‍: പിയര്‍ലാന്റ് സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം ജനുവരി 9ന് വൈകീട്ട് 5.30 ന് ദേവാലയങ്കണത്തില്‍ വാര്‍ഷിക ഇടവക കൂട്ടായ്മയും 'വണ്ടേഴ്‌സ് ഓഫ് വിന്റര്‍' കലാപരിപാടികളും നടന്നു. കേരളത്തിന്റെ പരമ്പരാഗത വാദ്യഘോഷമായ ചെണ്ടമേളത്തോടെ അതിഥികളെയും സദസ്സ്യരെയും സംഘാടകര്‍ സ്വീകരിച്ചു. ദിയ ഫിലിപ്പിന്റെയും, ദിയ ജേക്കബിന്റെയും പ്രാര്‍ത്ഥന നൃത്തത്തോടെ പരിപാടികള്‍ക്ക് തുടക്കമായി.

ഈവന്റ് ഡയറക്ടറും ഇടവകവികാരിയുമായ റവ.ഫാ.കുര്യന്‍ നെടുംചാലിലിന്റെ അസാന്നിദ്ധ്യത്തില്‍ അസിസ്റ്റന്റ് വികാരി റവ.ഫാ.വില്‍സണ്‍ ആന്റണി 'വണ്ടേഴ്‌സ് ഓഫ് വിന്റര്‍' ഉത്ഘാടനം ചെയ്തു. സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബോസ് കുര്യന്‍ വിശിഷ്ടാതിഥിയായിരുന്നു. മുഖ്യ പ്രഭാഷണത്തില്‍ എസ്.എം.സി.സി. നാഷ്ണല്‍ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സോണി ഫിലിപ്പിനെ അദ്ദേഹം അനുമോദിച്ചു.
പൊതുയോഗവേദിയില്‍ ട്രസ്റ്റി ജിമ്മി കുമ്പാട്ട്, പ്രോഗ്രാം കമ്മറ്റിയംഗങ്ങളായ സന്തോഷ് ഐപ്പ്, ജോഷി വര്‍ഗീസ്, ജോമോന്‍ ജേക്കബ്, നവീന്‍ ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു. ട്രസ്റ്റി ജേക്കബ് തോമസ് സ്വാഗതം ആശംസിച്ചു. ട്രസ്റ്റിമാരായ ടെന്നിസണ്‍ മാത്യു, സിബി ജേക്കബ് എന്നിവര്‍ റാഫിള്‍ ടിക്കറ്റ് വിജയികളെ തിരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന ഷാരോന്‍ സിബിയുടെ ഏകാംഗാഭിനയം മനുഷ്യപുത്രന്റെ ദൈവീകഭാവം വെളിപ്പെടുത്തുന്നതായിരുന്നു. ഇടവേളകലില്ലാതെ മുപ്പതോളം സംഗീത, നൃത്തനാട്യ കലോപഹാരങ്ങള്‍ മൂന്നുമണിക്കൂറിനകം നടത്തി പ്രേക്ഷകരെ തെല്ലും മുഷിപ്പിക്കാതെ സദസ്സില്‍ അണിയിച്ചൊരുക്കുവാന്‍ സാദ്ധ്യമായതാണ് 'വണ്ടേഴ്‌സ് ഓഫ് വിന്ററിന്റെ' വിജയതന്ത്രമെന്ന് ഈവന്റ് മാനേജര്‍ സോണി ഫിലിപ്പ് അറിയിച്ചു.
യുവജനങ്ങളുടെയും മുതിര്‍ന്നവരുടേതുമായി നടന്ന അനവധി കലാപരിപാടികള്‍ ആസ്വാദകരെ ആവേശഭരിതരാക്കി. സ്‌കൂള്‍ കുട്ടികളുടെ വേഷവിധാനത്തിലെത്തിയ കോമഡി ഡാന്‍സേഴ്‌സ് സദസ്സിനെ ഒത്തിരിയേറെ സന്തോഷിപ്പിച്ചു. ചടുല നൃത്തചുവടുകളുമായി ആദിത്യയും സംഘവും കാണികളെ വിസ്മയിപ്പിച്ചു. ബോളിവുഡ് ഡാന്‍സിന്റെ പ്രേമോജ്ജ്വല ഭാവം കൊണ്ട് രേശ്മയും എയ്ഞ്ചലും അരങ്ങുതകര്‍ത്തു. ക്രിസ്തുമസ് അനുഭവം പകര്‍ന്നുതരാന്‍ കൊച്ചുകുട്ടികളുടെ പ്രത്യേക പരിപാടികളും ഉണ്ടായിരുന്നു. ആഷിന്‍ ജോസഫ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചു.
ആകാംഷയോടെ ഏവരും കാത്തിരുന്ന 'യുദീത' എന്ന ബൈബിള്‍ നാടകം തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. സോണി ഫിലിപ്പ് സംവിധാനം ചെയ്ത നാടകത്തില്‍ ജോമോന്‍ ജേക്കബ്, ഷാജു വര്‍ഗീസ്, സന്തോഷ് ഐപ്പ്, ജെസ്സീന ടോം, അലന്‍, എറിക്, ഓസ്റ്റിന്‍ മുതലായവര്‍ മുഖ്യകഥാപാത്രങ്ങള്‍ക്ക് ജീവനേകി. ലോകരക്ഷകനെ ചുംബനം കൊണ്ട് ഒറ്റിക്കൊടുത്ത് ഒരുമുഴം കയറില്‍തൂങ്ങി മരിക്കുമ്പോള്‍ ലോകമറിയാതെ പോയ യൂദാസിന്റെ പ്രണയിനി, യൂദിതയുടെ വിരഹ ദുഃഖം ഭാവനയുടെ അതിര്‍വരമ്പില്‍ നിന്നുകൊണ്ട് അനാവരണം ചെയ്യുന്നതായിരുന്നു നാടകത്തിന്റെ പ്രമേയം.
അശോകും ഇന്ദിരയും കാര്യപരിപാടികള്‍ നിയന്ത്രിച്ചു. അത്താഴവിരുന്നിനുശേഷം സോണി ഫിലിപ്പിന്റെ നന്ദിപ്രസംഗത്തോടെ വാര്‍ഷിക ഇടവക കൂട്ടായമയ്ക്ക് പര്യവസാനമായി.

More From USA News
More
View More
More From Featured News
View More
More From Trending
View More