You are Here : Home / USA News

ഫൊക്കാനായുടെ കോൺസ്റ്റിറ്റുഷൻ കമ്മിറ്റി ചെയർമാൻ ആയി ജോസഫ്‌ കുരിയപ്പുറം

Text Size  

Story Dated: Wednesday, January 20, 2016 12:17 hrs UTC

ശ്രീകുമാർ ഉണ്ണിത്താൻ

 

ന്യൂയോർക്ക്‌: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ബൈലോയില്‍ മാറ്റം വരുത്തുവാന്‍ ഫൊക്കാനാ നാഷണല്‍ കമ്മിറ്റി തീരുമാനിച്ചു .മുപ്പതു വർഷം പിന്നിട്ട ഫൊക്കാനായുടെഭരണ നിർവഹണം അവ്യക്തകളും സങ്കിർണകളും ഇല്ലാത് വളെരെ സുതാരിയവും ലളിതവും മാക്കി കൊണ്ട് വരത്തക്കവണ്ണം നിലവിലുള്ള ബൈലോസില്‍ മാറ്റം വരുത്തുവാന്‍ വേണ്ടിഒരു ബൈലോസ് കമ്മറ്റി രൂപീകരിച്ചത് . 2015 ഒക്ടോബര്‍ ഇരുപത്തി നാലാം തീയതി ന്യൂജേര്‍സിയിലെ എഡിസണില്‍ വെച്ച് കൂടിയ ഈ വര്‍ഷത്തെ ജനറല്‍ ബോഡി മീറ്റിങ്ങി ലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത് . കോൺസ്റ്റിറ്റുഷൻ കമ്മിറ്റി ചെയർമാൻ ആയി ജോസഫ്‌ കുരിയപ്പുറവും കമ്മിറ്റി മെംബേർസ് ആയി ജോൺ പി ജോൺ,വിനോദ് കെയാര്‍കെ,പോള്‍ കറുകപ്പള്ളില്‍, ഡോക്ടർ എം അനിരുദ്ധൻ,ബോബി ജേക്കബ്, രാജൻ പാടവത്തിൽ,ഷാജി പ്രഭാകർ എന്നിവരെയും തെരഞ്ഞുടുത്തു. ഫൊക്കാനായുടെ നിലവിലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുവാന്‍ ആരംഭിച്ച നടപടികളുടെ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ശക്തമായ പ്രതികരണങ്ങള്‍ ലഭിച്ചതായിഫൊക്കാനായുടെ ബൈലോ കമ്മറ്റി അറിയിച്ചു. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഫൊക്കാനാ അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട സംഘടന ആകുന്നു. ഒരു സംഘടന മുപ്പത് വര്‍ഷം പിന്നിടുന്നത് ചരിത്രമാണ് അത് ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയിലാകുമ്പോള്‍ ആ ചരിത്ര മുഹുര്‍ത്തത്തിനു പത്തരമാറ്റു ഭംഗി കൂടും. അംഗസംഘടനകളില്‍ നിന്ന്‌ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്‌ ദേശീയ കമ്മറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുക എന്നുള്ളതാണ്‌ അടുത്ത ഘട്ടം. ഇതിനോടകം നിര്‍ദ്ദിഷ്ട ഫോമുകൾ ലഭിച്ചിട്ടില്ലാത്ത അംഗസംഘടനകള്‍ ദയവായി ഫൊക്കാനായുടെ ബൈലോ കമ്മറ്റിയുമായി ബന്ധപ്പെടുകയോ, ഫൊക്കാനായുടെ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുകയോ ചെയ്യണ്ടതാണ്‌.www.FOKANA.COM അംഗസംഘടനകള്‍ക് പുറമേ ഫൊക്കാനായുമയി ബന്ധപ്പെടുന്ന വെക്തികൾകും അനുഭാവികൾകും ഈ ഉദ്യമത്തിൽ പങ്കുചേരാം എന്ന് ജോസഫ്‌ കുരിയപ്പുറo അറിയിച്ചു. ഒരു പൊതുജനപ്രസ്ഥാനത്തിന്റെ പ്രത്യേകത എന്താണ്? എന്തെങ്കിലും ഒരു സങ്കീര്‍ണമായ ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കുന്നതാണോ അത്? ജാതിയോ മതമോ ലിംഗമോ പ്രദേശമോ അതിനു വിലക്കിടാറില്ല. ഒരു മുന്‍വിധിയും കൂടാതെ പൊതുജനത്തിനാകെ പ്രയോജനപ്പെടുന്ന വിധമായിരിക്കും അവ പ്രവര്‍ത്തിക്കുക. ഫൊക്കാനാ അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊതുജനസംഘടനയാണെന്ന് നിസംശയമായി ആര്‍ക്കും പറയം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.