You are Here : Home / USA News

ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ മിഷനില്‍ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ അവിസ്മരണീയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 20, 2016 02:21 hrs UTC

കണക്ടിക്കട്ട്: ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ മിഷനിലെ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു. വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് ഹേലേന പള്ളിയില്‍ ജനുവരി 17-ന് വൈകിട്ട് 4 മണിക്ക് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് പുള്ളിക്കാട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വി. കുര്‍ബാനയില്‍ ഫാ. സിറിയക് മാളിയേക്കല്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് വൈകിട്ട് 6 മണിക്ക് ദേവാലയ പാരീഷ് ഹാളില്‍ നടന്ന കലാപരിപാടികള്‍ വ്യത്യസ്തതകൊണ്ടും അവതരണ മികവുകൊണ്ടും എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി. കരോള്‍ ഗാനങ്ങളും, സാന്താക്ലോസും, മാര്‍ഗ്ഗംകളി, ഗിറ്റാര്‍ വായന, നാടന്‍ ഡാന്‍സ്, ഡാന്‍സ്, സംഗീതം എന്നിവ പരിപാടികളുടെ മാറ്റുകൂട്ടി. ഇടവക സണ്‍ഡേ സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി സ്കിറ്റ് വളരെ ശ്രദ്ധിക്കപ്പെട്ടു. കള്‍ച്ചറല്‍ ഫോറം കോര്‍ഡിനേറ്റേഴ്‌സായ ലിന ഷാജി വരിപ്പള്ളില്‍, ജിന്‍സി ബിജു കൊടലിപ്പറമ്പില്‍ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. തദവസരത്തില്‍ പാരീഷ് പിക്‌നിക്കിനോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളില്‍ വിജയികളായവരെ ട്രോഫികള്‍ നല്‍കി ആദരിച്ചു. ചടങ്ങുകള്‍ക്ക് ട്രസ്റ്റിമാരായ ബേബി മാത്യു കുടക്കച്ചിറ, ജോര്‍ജ് ജോസഫ് ചെത്തികുളം, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബബിത മാത്യുവും, ക്രിസ്റ്റീന അബ്രഹാമുമാണ് എം.സിമാരായി പരിപാടികള്‍ നിയന്ത്രിച്ചത്. ഡിന്നറോടെ ആഘോഷപരിപാടികള്‍ക്ക് തിരശീല വീണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.