You are Here : Home / USA News

ഷിക്കാഗോയിലെ മാര്‍ച്ച് ഫോര്‍ ലൈഫ് അവിസ്മരണീയമായി

Text Size  

Story Dated: Wednesday, January 20, 2016 02:26 hrs UTC

ഷിക്കാഗോ: അസ്ഥികളിലേക്ക് തുളച്ച് കയറുന്ന തണുപ്പുള്ള ജാനുവരി 17 ഞായറാഴ്ച, ഷിക്കാഗോയിലെ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാദൈവാലയത്തില്‍ നിന്നും കൌമാരപ്രായക്കാര്‍, യുവതിയുവാക്കള്‍, പേരന്റ് വോളന്റീയേഴ്‌സ് എന്നിവരടങ്ങുന്ന 24 പേരുടെ ഒരു സംഘം, മതബോധന ഡയറക്ടര്‍ (ഡി. ര്‍. ഇ.) റ്റോമി കുന്നശ്ശേരിയുടേയും, അസി. ഡി. ര്‍. ഇ. റ്റീന നെടുവാമ്പുഴയുടേയും നേത്യുത്വത്തില്‍, ഷിക്കാഗോയിലെ ഡൌണ്‍ റ്റൌണിലുള്ള ഫെഡറല്‍ പ്ലാസ്സയില്‍നിന്നും ആരംഭിച്ച് ഏകദേശം 1.2 മൈല്‍ മാര്‍ച്ച് ചെയ്ത്, അവിടെതന്നെ തിരിച്ചെത്തിയ മാര്‍ച്ച് ഫോര്‍ ലൈഫ് ഷിക്കാഗോയെന്ന പ്രൊലൈഫ് മാര്‍ച്ചില്‍ പങ്കെടുത്തത് എല്ലാവര്‍ക്കും വളരെ പ്രചോദനാല്‍മകമായിരുന്നു. വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ ആശീര്‍വാദത്തിനുശേഷം, ഏകദേശം 12 മണിയോടെയാണ് മാര്‍ച്ചിന് പള്ളിയില്‍നിന്ന് ഷിക്കാഗോയിലേക്ക് പോയത്. സ്വന്തം സുരക്ഷിതത്വത്തിന് പ്രാധാന്യം കൊടുത്ത് മറ്റുള്ളവര്‍, മരം കോച്ചുന്ന ഈ ജാനുവരിയിലെ സായാഹ്നം, തങ്ങളുടെ ഭവനങ്ങളില്‍ സുരക്ഷിതരായി കഴിയുമ്പോള്‍, അസഹനീയമായ തണുപ്പിനെ അവഗണിച്ചുകൊണ്ട് ഏകദേശം 2 മണിക്കൂറു സമയത്തോളം ഷിക്കാഗോയിലെ തെരുവീഥികളില്‍ മാര്‍ച്ച്‌ചെയ്ത് അബോര്‍ഷനെതിരെ തങ്ങള്‍ക്കുള്ള പ്രതിഷേധം പ്രകടിപ്പിക്കുവാന്‍ സന്മനസ്സുകാണിച്ച ഇവരുടെ ആത്മവിശ്വാസത്തേയും, മറ്റുമനുഷരോടുള്ള കരുണയേയും, എത്ര പ്രശംസിച്ചാലും മതിവരുകയില്ല. മെലിസ്സ ഓഡെണ്‍ (അബോര്‍ഷന്‍ സര്‍വൈവര്‍), ഷിക്കാഗോ അതിരൂപത റോമന്‍ കാത്തലിക് ആര്‍ച്ച് ബിഷപ്പ് ബ്ലേസ് കുപിച്ച്, ന്യു ലൈഫ് കവനെന്റ് ചര്‍ച്ച് ഓഫ് ഷിക്കാഗോ പാസ്റ്റര്‍ വില്‍ഫ്രെഡൊ ഡി ജീസസ്, തുടങ്ങിയ ഉന്നതവ്യക്തികളുടെ പ്രചോദനകരങ്ങളായ പ്രഭാഷണങ്ങളുടെ അന്തസത്തയെ ഉള്‍ക്കൊണ്ടുകൊണ്ട് ഈ കരുണയുടെ വര്‍ഷത്തില്‍ മറ്റുള്ളവരോട് കരുണ കാണിക്കുവാന്‍ സന്നദ്ധരാണ് എന്നു പ്രതിജ്ഞചെയ്തുകൊണ്ട് ഈ യുവതിയുവാക്കള്‍ മാര്‍ച്ച് ഫോര്‍ ലൈഫ് മാര്‍ച്ച് വളരെ ക്യതാര്‍ത്ഥതയോടെ പൂര്‍ത്തിയാക്കി. ഇല്ലിനോയ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും, വിസ്‌കോണ്‍സിന്‍, ഐയോവ, മിസ്സോറി, ഇന്‍ഡ്യാന, ഒഹായോ, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത ഈ മാര്‍ച്ച് യുവജനങ്ങള്‍ക്കു വളരേ പ്രചോദനമേകുന്നതായിരുന്നു. ദൈവം തന്റെ ഛായയില്‍ സ്യഷ്ടിച്ച മനുഷ്യ ജീവനെ, അത് എന്തു കാരണം കൊണ്ടായാലും നശിപ്പിക്കുവാന്‍ ഈ ലോകത്ത് ആര്‍ക്കും അവകാശമില്ല എന്നുള്ള സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ടാണ് എല്ലാവരും തങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങിപോയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.