You are Here : Home / USA News

വേള്‍ഡ് മല­യാളി കൗണ്‍സില്‍ നവ­വ­ത്സ­രാ­ഘോഷം മിക­വു­റ്റ­തായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 21, 2016 12:26 hrs UTC

ന്യൂജേഴ്‌സി: മല­യാളി സമൂ­ഹ­ത്തിന്റെ നന്മയ്ക്കും ഉന്ന­മ­ന­ത്തി­നും­വേണ്ടി വ്യക്തി­താ­ത്പ­ര്യ­ങ്ങള്‍ക്ക് അതീ­ത­മായി ഐക്യ­ത്തിന്റെ മാന­വീക സന്ദേശം ഉള്‍ക്കൊണ്ട് വേള്‍ഡ് മല­യാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സിന്റെ പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് മാറ്റേ­കി­ക്കൊണ്ട് 2016 ജനു­വരി 16­-നു എഡി­സണ്‍ ഹോട്ട­ലില്‍ വച്ച് സംഘ­ടി­പ്പി­ക്ക­പ്പെട്ട പുതു­വ­ത്സ­രാ­ഘോ­ഷ­ങ്ങള്‍ വേറിട്ട അനു­ഭ­വ­മായി മാറി. ജന­പ­ങ്കാ­ളി­ത്തം­കൊണ്ടും വിജ്ഞാ­ന­പ്ര­ദ­മായ സെമി­നാ­റും, വിനോ­ദ­ദാ­യ­ക­മായ കലാ­പ­രി­പാ­ടി­കളും, കൃത്യ­ത­യാര്‍ന്ന .യു­വ­ജന സംഘാ­ട­ക­പാ­ട­വവും കൂടി­യാ­യ­പ്പോള്‍ വേള്‍ഡ് മല­യാളി കൗണ്‍സി­ലിന്റെ പുതു­വ­ത്സ­രാ­ഘോഷം മുന്നേറ്റ ചരി­ത്ര­ത്തിന്റെ മറ്റൊരു വിജ­യ­ഗാ­ഥ­യാ­യി. അസോ­സി­യേ­റ്റഡ് മാനേ­ജിംഗ് അറ്റോര്‍ണി നീല്‍ ഷായുടെ നേതൃ­ത്വ­ത്തില്‍ "മള്‍ട്ടി ജന­റേ­ഷന്‍ പ്ലാനിംഗ് ഫോര്‍ ഇന്ത്യന്‍ അമേ­രി­ക്കന്‍സ് ഓണ്‍ വെല്‍ത്ത് ആന്‍ഡ് റ്റാക്‌സേ­ഷണ്‍' എന്ന വിഷ­യ­ത്തി­ലുള്ള സെമി­നാ­റി­നു­ശേഷം ഡബ്ല്യു.­എം.സി ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ സെക്ര­ട്ടറി പിന്റോ ചാക്കോ­യുടെ സ്വാഗത പ്രസം­ഗ­ത്തോടെ പൊതു­സ­മ്മേ­ളനം ആരം­ഭി­ച്ചു. നവ­വ­ത്സ­രാ­ഘോ­ഷ­ത്തോ­ടൊപ്പം ചെന്നൈ പ്രള­യ­ബാ­ധി­ത­രുടെ ദുരി­താ­ശ്വാ­സ­നി­ധി­യി­ലേക്ക് ഫണ്ട് സമാ­ഹ­ര­ണവും മിറ്റിം­ഗിന്റെ ലക്ഷ്യ­മാ­ണെന്ന് സ്വാഗത പ്രസം­ഗ­ത്തില്‍ അദ്ദേഹം പറ­ഞ്ഞു. ചട­ങ്ങില്‍ അധ്യ­ക്ഷ­നാ­യി­രുന്ന വേള്‍ഡ് മല­യാളി കൗണ്‍സില്‍ പ്രസി­ഡന്റ് തങ്ക­മണി അര­വി­ന്ദന്‍ ഭിന്നത അവ­സാ­നി­പ്പിച്ച് ഒന്നാ­യ­തില്‍ സന്തോ­ഷ­മു­ണ്ടെന്നു പറഞ്ഞ അവര്‍ ഈ പദവി ഏറ്റെ­ടു­ക്കു­മ്പോള്‍ എന്തൊക്കെ ചെയ്യാ­നാ­കു­മെന്ന് സംശ­യ­മു­ണ്ടാ­യി­രു­ന്ന­തായി വ്യക്ത­മാ­ക്കി. പക്ഷെ എല്ലാ സംശ­യ­ങ്ങ­ളേയും കാറ്റി­പ­റത്തി തന്നോ­ടൊ­പ്പ­മുള്ള യുവ­ജന എക്‌സി­ക്യൂ­ട്ടീവ് അംഗ­ങ്ങ­ളുടെ അര്‍പ്പ­ണ­ബോ­ധവും ആത്മാര്‍ത്ഥ­തയും ഒരു­മയും ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ പ്രവര്‍ത്ത­ന­ങ്ങളെ ചുരു­ങ്ങിയ കാലം­കൊണ്ട് ജന­ങ്ങ­ളില്‍ എത്തി­ക്കാന്‍ കഴിഞ്ഞു എന്നു­ള്ള­തിന്റെ തെളി­വാണ് ഇവിടെ ഇരി­ക്കുന്ന നിറഞ്ഞ സദ­സ്. ഈ പരി­പാ­ടി­യുടെ സമ്പൂര്‍ണ്ണ വിജ­യ­ത്തിനു അഹോ­രാത്രം പ്രവര്‍ത്തിച്ച വൈസ് പ്രസി­ഡന്റും കണ്‍വീ­ന­റു­മായ സുധീര്‍ നമ്പ്യാര്‍, സെക്ര­ട്ടറി പിന്റോ ചാക്കോ, ജോയിന്റ് സെക്ര­ട്ട­റിയും കോ- കണ്‍വീ­ന­റു­മായ ജിനേഷ് തമ്പി, എക്‌സി­ക്യൂ­ട്ടീവ് അംഗ­ങ്ങ­ളായ വിദ്യാ കിഷോര്‍, ജോജി തോമ­സ്, ഡോ. ഗോപി­നാ­ഥന്‍ നായര്‍, ട്രഷ­റര്‍ ഫിലിപ്പ് മാരേ­ട്ട്, വൈസ് പ്രസി­ഡന്റ് സോഫി വില്‍സണ്‍, ഡോ. എലി­സ­ബത്ത് മാമ്മന്‍ എന്നി­വരെ അവര്‍ അനു­മോ­ദി­ച്ചു. കാല്‍ നൂറ്റാ­ണ്ടി­ലേ­റെ­യായി മല­യാളി സമൂ­ഹ­ത്തി­നു­വേണ്ടി പ്രവര്‍ത്തിച്ച അലക്‌സ് കോശി വിള­നി­ല­ത്തി­നുള്ള യാത്ര­യ­യപ്പ് ആശം­സ­കളും ചട­ങ്ങിന്റെ ആകര്‍ഷ­ണീ­യ­ത­യാ­യി­രു­ന്നു. ഇന്ത്യന്‍ സമൂ­ഹ­ത്തിന് അലക്‌സ് കോശി തന­തായ സംഭാ­വ­ന­കള്‍ നല്കി­യി­ട്ടു­ണ്ടെന്നു പറഞ്ഞ മുഖ്യാ­തിഥി ഉപേന്ദ്ര ചിവു­ക്കുള അത് നാം തുട­രേ­ണ്ട­താ­ണെന്ന് ഓര്‍മ്മ­പ്പെ­ടു­ത്തു­കയും ചെയ്തു­കൊണ്ട് എല്ലാ ആശം­സ­കളും നേര്‍ന്നു. ന്യൂജേ­ഴ്‌സി­യിലെ കര്‍മ്മ­മ­ണ്ഡ­ല­ത്തില്‍ നിന്ന് വിര­മി­ക്കുന്ന അലക്‌സ് കോശിക്ക് വേള്‍ഡ് മല­യാളി കൗണ്‍സില്‍ പ്ലാക്ക് നല്‍കി ആദ­രി­ക്കു­ക­യും, കൗണ്‍സി­ലി­നു­വേണ്ടി പ്രസി­ഡന്റ് തങ്ക­മണി അര­വി­ന്ദന്‍, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറു­ക­പ്പ­ള്ളില്‍, ഫോമാ ജന­റല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ഇന്തോ അമേ­രി­ക്കന്‍ പ്രസ് ക്ലബ് പ്രതി­നിധി വിനീത നായര്‍, ജെ.­എ­ഫ്.എ ചെയര്‍ തോമസ് കൂവ­ള്ളൂര്‍, കാഞ്ച് പ്രസി­ഡന്റ് അലക്‌സ് മാത്യു, കെ.­സി.­സി.­എന്‍.എ ജന­റല്‍ സെക്ര­ട്ടറി ഡോ. ഗോപി­നാ­ഥന്‍ നായര്‍, കീന്‍ പ്രസി­ഡന്റ് ജെയ്‌സണ്‍ അല­ക്‌സ്, കേരള സമാജം പ്രസി­ഡന്റ് ബോബി തോമ­സ്, ഐ.­പി.­സി.­എന്‍.എ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസി­ഡന്റ് ഡോ. കൃഷ്ണ കിഷോര്‍, നാഷ­ണല്‍ വൈസ് പ്രസി­ഡന്റ് രാജു പള്ള­ത്ത്, ഫോമ പി.­ആര്‍.ഒ ജോസ് ഏബ്ര­ഹാം, ഡബ്ല്യു.­എം.സി നേതാവ് ഡോ. ജോര്‍ജ് ജേക്ക­ബ്, കൗണ്‍സി­ലിന്റെ വിവിധ മേഖ­ല­ക­ളില്‍ നിന്ന് എത്തിയ നേതാ­ക്കളായ പി.­സി. മാത്യു (ഡാ­ള­സ്), ജോര്‍ജ് പന­യ്ക്കല്‍ (ഫി­ലാ­ഡല്‍ഫി­യ), പുന്നൂസ് തോമസ് (ഒ­ക്ക­ല­ഹോ­മ), ഡോ. ശ്രീധര്‍ കാവില്‍ (ന്യൂ­യോര്‍ക്ക്), ഐ.­ആഞ്ച് നേതാവ് പ്രകാശ് കാരാ­ട്ട്, കാഞ്ച് പ്രസി­ഡന്റ് സജി മോന്‍ ആന്റണി തുട­ങ്ങി­യ­വര്‍ ആശം­സ­കള്‍ നേര്‍ന്നു. ലിസ തോട്ടു­മാ­രി, വെങ്കി­ടേഷ് സദ­ഗോ­പന്‍ എന്നി­വര്‍ എം.­സി­മാ­രാ­യി­രുന്ന ചട­ങ്ങില്‍ സൗപര്‍ണ്ണിക ഡാന്‍സ് അക്കാ­ഡ­മി­യുടെ നൃത്ത­ഇ­ന­ങ്ങ­ളും, സുമാ നായര്‍, സിജി ആന­ന്ദ്, കൊച്ചു ഗായിക ജിജാ വിന്‍സെന്റ് എന്നി­വര്‍ ആല­പിച്ച ഗാന­ങ്ങ­ളു­മു­ണ്ടാ­യി­രു­ന്നു. വേള്‍ഡ് മല­യാളി കൗണ്‍സില്‍ കുടുംബം ഒന്നാകെ "യൂണിറ്റി ഡാന്‍സിന്' സ്റ്റേജില്‍ ചുവ­ടു­വെ­ച്ച­പ്പോള്‍ അത് ഒരു ദൃശ്യാ­നു­ഭൂ­തി­യാ­യി. ചട­ങ്ങിന്റെ പരി­പൂര്‍ണ്ണ വിജ­യ­ത്തിന് സഹ­ക­രിച്ച എല്ലാ­വര്‍ക്കും ജോയിന്റ് സെക്ര­ട്ട­റിയും കോ- കണ്‍വീ­ന­റു­മായ ജിനേഷ് തമ്പി നന്ദി അറി­യി­ച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.