You are Here : Home / USA News

ഗീതാ മണ്ഡലം മണ്ഡല മകരവിളക്ക് പൂജകള്‍ക്ക് പരി­സ­മാ­പ്തി­യായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 21, 2016 12:27 hrs UTC

ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യനു ആതമീയതയുടെ ദിവ്യാനുഭൂതി പകര്ന്നു നല്കികൊണ്ട് 60 നാള്‍ നീണ്ടു നിന്ന മണ്ഡല മകരവിളക്ക് പൂജകള്‍ക്ക് മകര സംക്രമനാളില്‍ ഭക്തി നിര്ഭരവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ഗീതാ മണ്ഡല സമാപനം ആയി. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും മകരവിളക്ക് മകരവിളക്ക് മഹോത്സവത്തില്‍ പങ്കെടുക്കുവാനും കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും ശനിദോഷം അകറ്റി സര്‍വ ഐശ്വേര്യ സിദ്ധിക്കുമായി വന് ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ശിവരാമകൃഷ്ണ സ്വാമിയുടെ നേതൃത്വത്തില് മഹാഗണപതിയുടെ പ്രീതിക്കായി ഗണേശ അഥര്‍വശീര്‍ഷവും വിഷ്ണു പ്രീതിക്കായി പുരുഷസുക്തവും ശിവ പ്രീതിക്കായി ശ്രീ രുദ്രവും നടത്തി. തുടര്ന്നു പ്രധാന പുരോഹിതന്‍ ശ്രീ ലക്ഷ്മി നാരായണ ശാസ്ത്രികള്‍ കലശ പൂജയും അഷ്ട ദ്രവ്യ അഭിഷേകവും നടത്തി. അതിനുശേഷം ശ്രീ രഘു നായരുടെ നേതൃത്വത്തില്‍ നടന്ന ഭക്തി സാന്ദ്രമായ ഭജന, ഭക്തജനങ്ങളെ ഭക്തിയുടെ പരമാനന്ദത്തില്‍ എത്തിച്ചു. തുടര്‍ന്ന് സര്‍വാലങ്കാര വിഭൂഷിതനായ അയ്യപ്പ സ്വാമിക്ക് മുന്നില്‍ പടി പൂജയും അഷ്ടോത്തരശത അര്ച്ചനയും സാമവേദ പ്രിയനായ അയ്യപ്പ സ്വാമിക്ക് അമേരിക്കയില്‍ ആദ്യമായി സാമവേദ അര്ച്ചനയും നടത്തി, തുടന്ന് മന്ത്രപുഷ്പ ധ്യാനവും പുഷ്പാഭിഷേകവും അതിനുശേഷം നമസ്കാര മന്ത്രവും മംഗള ആരതിയും നടത്തി. തുടര്‍ന്ന് ഹരിവരാസനം പാടി ഈവര്ഷത്തെ മകരവിളക്ക് മഹോത്സവ പൂജക്ക് പരിസമാപ്തിയായി. സര്വ്വസംഗ പരിത്യാഗം അഥവാ ആഗ്രഹങ്ങളും സുഖഭോഗങ്ങളും ത്യജിക്കുക എന്നുളളതാണ് പ്രധാനമായും അയ്യപ്പ വൃതത്തിനു പിന്നില്ലുള്ള സങ്കല്പ്പം എന്ന് ഗീതാ മണ്ഡലം പ്രസിഡന്റ് ശ്രീ ജയചന്ദ്രനും ഭക്തജനങ്ങളുടെ പ്രാതിനിധ്യം ക്രമാനുഗതമായി വര്ധിക്കുന്ന പ്രവണതയ്ക്ക് ഈവര്ഷവും മാറ്റമുണ്ടായില്ല എന്നത് അചഞ്ചലമായ ഭക്തി നിര്‍വൃതിയുടെ ഉദാഹരണമാണ് എന്ന് ശ്രീ ശേഖരന്‍ അപ്പുക്കുട്ടന്‍ അഭിപ്രായപ്പെട്ടു. ഈ വര്ഷത്തെ അയ്യപ്പ പൂജകള്‍ സ്‌പോണ്‍സര്‍ ചെയ്ത എല്ലാവര്‍ക്കും അതുപോലെ ഈ പൂജ ഒരു വലിയ വിജയമാക്കാന്‍ സഹായിച്ച എല്ലാ കമ്മറ്റി അംഗങ്ങള്‍ക്കും എല്ലാ ഭക്ത സെക്രട്ടറി ശ്രീ ബ്യ്ജു മേനോന്‍ നന്ദി പ്രകാശിപ്പിച്ചു. അതുപോലെ, പൊന്നമ്പല മേടിന്റെ ആകാശ ചെരുവില് ദിവ്യ നക്ഷത്രം അനുഗ്രഹം ചൊരിയുന്നത് ഇവിടെ ചിക്കാഗോയിലെ ഗീതാ മണ്ഡലത്തില് ഇരുന്നു ഭക്ത ജനങ്ങള് കണ്ടു നിര്‍വൃതി അടയുവാന്‍ സാധിച്ചത് ജഗദിശ്വേരന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് എന്ന് ശ്രീ ബൈജു മേനോന്‍ അറിയിച്ചു. അതിനു ശേഷം സ്ത്രീകളും ശബരിമലയും എന്ന വിഷയത്തെ പറ്റി ശ്രീ ബിജു കൃഷ്ണനും ശ്രീമതി ലക്ഷ്മി നായരും സംസാരിച്ചു. ഈ വര്ഷത്തെ മകരവിളക്ക് മഹോത്സവത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ കെ എച് എന്‍ എ പ്രസിഡന്റ് ശ്രീ സുരേന്ദ്രന്‍ നായരെ ഗീതാമണ്ഡലത്തിന്റെ പേരില്‍ ആനന്ദ് പ്രഭാകര്‍ നന്ദി അറിയിച്ചു.അതുപോലെ മുഖ്യ പുരോഹിതന്‍ ശ്രീ ലക്ഷ്മി നാരായണ ശാസ്ത്രികളെ, ശ്രീ അപ്പുക്കുട്ടന്‍ പൊന്നാട അണിയിച്ചു ആദരിച്ചു. ജീവനുള്ളവയും, ഇല്ലാത്തവയുമായ സമസ്തത്തിനും ഉദ്ഭവസ്ഥാനവും, ലയസ്ഥാനവും ആയിരിക്കുന്ന, സത്യമായ ചൈതന്യമാണ് ഈശ്വരന് എന്നും, അവന് തന്നെയാണ് ജീവികളില് 'ഞാന് ' എന്നബോധത്തോടെ പ്രകാശിക്കുന്ന ആത്മാവ് എന്നുമുള്ളതാണ് ഭാരതീയ യോഗീശ്വരന്മാരുടെ അനുഭവ സാക്ഷ്യം. ഈ ചൈതന്യം തന്നെയാണ് പ്രപഞ്ച രൂപത്തില് എങ്ങും പ്രകടമായിരിക്കുന്നതും. ആ ആത്യന്തിക അനുഭവത്തിലേക്ക് മുന്നേറാനുള്ള പടിപടിയായുള്ള പരിശീലന ത്തിനുള്ള അവസരം ആണ് ഓരോ മണ്ഡല കാലവും. നമ്മുക്ക് ഈ സനാതന സത്യം പൂര്‍ണമായ അര്‍ത്ഥത്തില്‍ മനസിലാക്കി ജീവിക്കുവാന്‍ ജഗദീശ്വേരന്‍ നമ്മെ അനുഗ്രഹിക്കട്ടെ!!!! മറ്റൊന്ന് "മാനവ സേവ മാധവ സേവ' എന്ന വിശ്വാസത്തോടെ സനാതന ധര്മ്മവും ഭാരതീയ പൈതൃകവും പ്രചരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവര്ത്തിക്കുന്ന ചിക്കാഗോയിലെ ഹൈന്ദവ സമൂഹത്തിന്റെ മാതാവായ ഗീതാമണ്ഡലത്തിന്റെ വരുംകാല പ്രവര്‍ത്തങ്ങളില്‍ ഭാഗമാകുവാന്‍ നിങ്ങളെ ഓരോരുത്തരെയും ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷണിക്കുന്നു. "സര്‍വേ ഭവന്തു സുഖിനഃ, സര്വേ സന്തു നിരാമയാഃ, സര്വേ ഭദ്രാണി പശ്യന്തു, മാ കശ്ചിത് ദു:ഖഭാഗ്ഭവേത്!' സ്വാമി ശരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.