You are Here : Home / USA News

ഡാളസ്സില്‍ 'പല്ലവി' സംഗീത ട്രൂപ്പിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 21, 2016 12:34 hrs UTC

ഡാളസ്: ഡാളസ്- ഫോര്‍ട്ട് വത്ത് മെട്രോപ്ലെക്‌സിലെ പ്രശസ്ത ഗായകരെ ഉള്‍പ്പെടുത്തി പുതിയതായി രൂപീകരിച്ചു പല്ലവി സംഗീത ട്രൂപ്പിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ചെട്ടിനാട് ഇന്ത്യന്‍ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ പാസ്റ്റര്‍ സെബാസ്റ്റ്യന്‍ ജോസഫാണ് ട്രൂപ്പിന്റെ ഉല്‍ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചത്. ആസ്വാദക ഹൃദയങ്ങളെ സംഗീതത്തിന്റെ മാസ്മരിക ലഹരിയിലാറാടിക്കുന്നതിന് പല്ലവി ട്രൂപ്പിന് കഴിയുമെന്ന് കോര്‍ഡിനേറ്റര്‍ ജോയ് ആന്റണി പ്രത്യാശ പ്രകടിപ്പിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഗാനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി ആലപിക്കുവാന്‍ കഴിയുന്ന അനുഗ്രഹീത ഗായകരായ ചാര്‍ലി ജോര്‍ജ്ജ്, ചിപ്പി, ഐറിന്‍, ജെസലി എന്നിവരാണ് ട്രൂപ്പിന് നേതൃത്വം നല്‍കുന്നതെന്നും ജോയ് ആന്റണി പറഞ്ഞു. ഡാളസ്സില്‍ ദീര്‍ഘകാലമായി അദ്ധ്യാപകനും, ഫുട്‌ബോള്‍ പരിശീലകനുമായ മാറ്റ് ജേക്കബ്(MATT JACOB) ആണ് പുതിയ പല്ലവി സംഗീത ട്രൂപ്പിന്റെ മാനേജരായി പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്ജോയി ആന്റണി: 972 890 6405

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.