You are Here : Home / USA News

ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക്

Text Size  

Story Dated: Thursday, January 21, 2016 02:11 hrs UTC

ന്യൂയോര്‍ക്ക്: വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് ഉത്സവം ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. അങ്ങനെ ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനും പരിസമാപ്തി ആയി. മകരവിളക്ക് ദര്‍ശിക്കാന്‍ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. ഗുരു സ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെയും ക്ഷേത്ര മേല്‍ശാന്തിശ്രീ മനോജ് നമ്പുതിരിയുടെയും വാസ്റ്റിന്റെ ഭാരവാഹികളുടെയും നേതൃത്വത്തില്‍ നടന്നമകരവിളക്ക് ഉത്സവവും ദീപാരാധനയുംഭക്തര്‍ക്ക് ശബരിമലയില്‍ എത്തിയ പ്രതീതി ഉളവാക്കി. തിരുവാഭരണ വിഭൂഷിതനായ ശ്രീ അയ്യപ്പനെകണ്ടു വണങ്ങുവാന്‍ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഭക്തര്‍. നിറപറയും നിലവിളക്കും താലപ്പൊലിയുമായി വാസ്റ്റിന്റെമഹിളാ വിഭാഗവും സ്വീകരണച്ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി. ഇരുമുടിയെന്തിയ അയ്യപ്പന്മാര്‍താലപൊലിയുടെഅകമ്പടിയോടെശരണം വിളിയോടെക്ഷേത്രം വലംവെച്ച്ഉള്ളില്‍ പ്രവേശിചപ്പോള്‍ശരണ മന്ത്രത്താല്‍ മുഖരിതമായിരുന്നുക്ഷേത്രം. ഇതോടൊപ്പം തന്നെ അയ്യപ്പന്‍ വിളക്കും വാസ്റ്റ്വിളക്കും ഒരു വേറിട്ടകാഴ്ചയയായിരുന്നു സെക്രട്ടറി ഡോ.പത്മജാ പ്രേം, ചെയര്‍മ്മാന്‍ വാസുദേവ് പുളിക്കല്‍, ഗണേഷ് നായര്‍, ജോഷി നാരായണന്‍, രാധാകൃഷ്ണന്‍.പി.കെ, രാജാന്‍ നായര്‍, ഡോ. പ്രഭ കൃഷ്ണന്‍, വിനോദ് കെയാര്‍കെ, മാധവന്‍ നായര്‍, ഗോപികുട്ടന്‍ നായര്‍, സന്തോഷ് നായര്‍, ഡോ.പ്രേം, നാരായണന്‍ നായര്‍, ബാലചന്ദ്ര പണിക്കര്‍, സഹൃദയപണിക്കര്‍, ഡോ. രാമചന്ദ്രന്‍നായര്‍, സന്‍ജിവ് നായര്‍, കിരണ്‍ നായര്‍, അപ്പുകുട്ടന്‍ പിള്ള , സുരേഷ് പണിക്കര്‍, ഹരിലാല്‍ നായര്‍,സുരേന്ദ്രന്‍ നായര്‍, ഡോ. എ.കേ.ബി. പിള്ള , ഡോ. വല്‍സ, സുശില്‍ കൃഷ്ണന്‍, ജനാര്‍ധനനന്‍ തോപ്പില്‍ ,സുരേഷ് കുറുപ്പ് , ദീപന്‍കണ്ണന്‍, കൃഷ്ണന്‍ , രാമദാസ് കൊച്ചുപറമ്പില്‍ ,ഡോ.സുവര്‍ണ്ണ, രുക്മിണി നായര്‍ , തങ്കമണി പിള്ള , ഓമനാ വാസുദേവ്, ഷൈല നായര്‍ , പ്രിയ ശ്രീകാന്ത്, ബീനാ പ്രസന്നന്‍ , പങ്കജം മേനോന്‍, ശാരദ നായര്‍തുടങ്ങിയവര്‍വാസ്റ്റിന്റെ സാരഥികളായി ഗുരുസ്വാമിക്കൊപ്പംഎല്ലാ ക്രമീകരണങ്ങള്‍ക്കും നേതൃത്വം വഹിച്ചു . യുവ നിരയില്‍ നിന്നുള്ള സ്മൃതി പ്രേംമിന്റെഭക്തി ഗാനാലാപനം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി . ഭഗവാന്‍ അയ്യപ്പ സ്വാമിയുടെ ചൈതന്യം കളിയാടിയ ദീപാരാധന ഭക്തര്‍ക്ക്ആനന്ദംഉളവാക്കി . ഭക്തരുടെ ശരണം വിളിയില്‍ മകരവിളക്ക് സമയത്തെ സന്നിധാന അന്തരീക്ഷം തന്നെ വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍പുനര്‍ജ്ജനിച്ചു. അയ്യപ്പന് പ്രിയമായ നെയ്യഭിഷേകമായപ്പോള്‍ അന്തരീക്ഷം ശരണ ഘോഷ പ്രഭയില്‍ മുഖരിതമായി . മേല്‍ശാന്തി ബ്രഹ്മശ്രീ മനോജ് നമ്പുതിരിയുടെതാന്ത്രിക ശൈലിയിലുള്ള പൂജാ ക്രമങ്ങള്‍ ഭക്തര്‍ക്ക് ഹരമായി. പുഷ്പാര്‍ച്ചനയില്‍ എല്ലാഅയ്യപ്പ ഭക്തരും ഭക്തിനിര്‍ഭ്രരമയിപങ്കെടുത്തു. ഗുരു സ്വാമി പാര്‍ത്ഥസാരഥിപിള്ളയും സംഘവും ഹരിവരാസനം പാടവേമേല്‍ശാന്തി മനോജ് നമ്പൂതിരി ദീപങ്ങള്‍ ഓരോന്നായി അണച്ച് ഭഗവാനെ ഉറക്കി നട അടച്ചുവീണ്ടും ഒരു കാത്തിരുപ്പ്. ഇനിയൊരു മണ്ഡലകാലത്തിന്റെ വരവിനായി മാളികപ്പുറത്തമ്മ കന്നി അയ്യപ്പനെ കാത്തിരിക്കുന്നത് പോലെ ... മണ്ഡലകാലത്തിനു ശേഷവുംവെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍എല്ലാദിവസവും കേരളീയത്തനിമയോടു കൂടിയുള്ള പൂജാകര്‍മ്മാദികള്‍ അതിന്റെ എല്ലാ പരിപൂര്‍ണ്ണതയോടും കൂടി കേരളത്തില്‍ നിന്ന് വന്നിട്ടുള്ള പൂജാരി ബ്രഹ്മശ്രീ മനോജ് നമ്പൂതിരി നിര്‍വ്വഹിക്കുന്നുതാണ്. എല്ലാ ശനിയാഴ്ച്ചയും ശനി പുജയും, എല്ലാദിവസവും ജന്മനക്ഷ്ത്ര പുജകളും ഉണ്ടയിരിക്കുന്നതാണ്.വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ കേരളീയത്തനിമയിലുള്ള പൂജകള്‍ കാണുമ്പോള്‍ നമ്മള്‍ വിദേശത്തല്ല, കേരളത്തില്‍ തന്നെയാണെന്ന പ്രതീതിയുളവാകുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.