You are Here : Home / USA News

പി.എം.എഫ്. അഡൈ്വസറി ബോര്‍ഡ് രൂപീകരിച്ചു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Saturday, January 23, 2016 03:40 hrs UTC

ന്യൂയോര്‍ക്ക്: പ്രാവസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് രൂപീകരിച്ചു. യു.എസ്.എയില്‍ നിന്നും ഡോ. ജോസ് കാനാട്ട്(ന്യൂയോര്‍ക്ക്) പി.പി.ചെറിയാന്‍(ഡാളസ്) എന്നിവര്‍ ഉള്‍പ്പെടെ പുതുതായി രൂപീകരിച്ച അഡൈ്വസറി ബോര്‍ഡില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 18 അംഗങ്ങളാണുള്ളത്. വിവിധ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്ന മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തി അവര്‍ക്ക് അര്‍ഹിയ്ക്കുന്ന അംഗീകാരം നേടിക്കൊടുക്കുകയും, പ്രവാസി മലയാളികള്‍ അനുഭവിയ്ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് ശ്രമിയ്ക്കുകയും ചെയ്യുന്ന ആഗോള സംഘടനയാണ് പ്രവാസി മലയാളി ഫെഡറേഷന്‍. പി.എം.എഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കലാണഅ പുതിയ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. പ്രിന്‍സ് പള്ളിക്കുന്നേല്‍(ചെയര്‍മാന്‍) ലത്തീഫ് തെച്ചി(സെക്രട്ടറി), ജെസി കാനാട്ട്(വുമണ്‍സ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍) ലൈസി അലക്‌സ്(വുമന്‍സ് ഗ്ലോബല്‍ ചെയര്‍മാന്‍), ഷിബി മാത്യു, ലളിതപ്രകാശ്, ബഷീര്‍ അമ്പലായി, എ.രാമചന്ദ്രന്‍, പി.വി.ഗംഗാധരന്‍, ജോസ് തെക്കയില്‍, ഡോ. ജോര്‍ജ്ജ് മാത്യു, പി.പി. ചെറിയാന്‍, ഡോ.ജോസ് കാനാട്ട്, എന്നിവരെ കൂടാതെ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഡോ. വര്‍ഗീസ് കുര്യന്‍, ഡോ.സുന്ദര്‍ മേനോന്‍ എന്നിവര്‍ പിഎംഎഫ് മുഖ്യ രക്ഷാധികാരികളായി പ്രവര്‍ത്തിയ്ക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.