You are Here : Home / USA News

ദീപിക മുട്യാലക്ക് ഷോര്‍ട്ടി അവാര്‍ഡ് നോമിനേഷന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 23, 2016 03:41 hrs UTC

ന്യൂയോര്‍ക്ക്: യു. ട്യൂബ് സെന്‍സേഷന്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഇന്ത്യന്‍ സുന്ദരി ദീപികാ മുട്യാലയെ യു ട്യൂബ് കാറ്റഗറിയിലെ എട്ടാമത് ഷോര്‍ട്ടി അവാര്‍ഡിന്(SHORTY AWARD) നോമിനേറ്റു ചെയ്തു. ഡിജിറ്റല്‍ വിഡിയൊ പ്ലാറ്റ്‌ഫോമിലെ ബെസ്റ്റ് ഫാഷന്‍, സ്റ്റയ്ല്‍, സുന്ദരമായ വ്യക്തിത്വം എന്നിവയില്‍ മികവ് പുലര്‍ത്തുന്നവരെയാണ് യു. ട്യൂബ് ഗുരു അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്. ദീപിക പുതിയതായി ആരംഭിച്ച യുട്യൂബ് ചാനലില്‍ സൗന്ദര്യ വര്‍ദ്ധനവിനെ കുറിച്ചുള്ള ട്യൂറ്റോറിയല്‍ ഏകദേശം 45000 അംഗങ്ങളാണ് ഷെയര്‍ ചെയ്യുന്നത്. യു.ട്യൂബ് ചാനലിന് പുറമെ 'ദ ടുഡെ ഷൊ' യിലെ പതിവ് അതിഥിയായി ഇവര്‍ പങ്കെടുക്കുന്നു. റിയല്‍ ടൈം അക്കാദമി റാങ്കിങ്ങ്, സോഷ്യല്‍ മീഡിയ വോട്ടിങ്ങ് എന്നിവയിലൂടെയാണ് ഷോര്‍ട്ടി അവാര്‍ഡിനായി ഒരോ വിഭാഗത്തിലേയും വിജയികളെ കണ്ടെത്തുന്നത്. ഏപ്രിലില്‍ ന്യൂയോര്‍ക്കില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.