You are Here : Home / USA News

അമേരിക്കന്‍ കാഴ്ച്ചകളില്‍ ഈയാഴ്ച്ച ഫിലഡല്‍ഫിയ എക്യൂമിനിക്കല്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, January 23, 2016 03:57 hrs UTC

പെസസില്‍വേനിയ: ഫിലാഡല്‍ഫിയയിലും പരിസരത്തുമുള്ള എക്യൂമാനിക്കല്‍ ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യൂമിനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ ഫിലാഡല്‍ഫിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 12 ­ ആം തീയതി നടന്ന ക്രിസ്തുമസ് ആഘോഷങ്ങളുടെ പ്രശക്ത ഭാഗങ്ങളാണ് ഈയാഴ്ച്ച (1/24/2016) എഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളില്‍ സംപ്രേഷണം ചെയ്യുന്നത്. ചിക്കാഗോ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് അദ്ധ്യക്ഷനായിരുന്ന പരിപാടിയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടേയും കലാപരിപാടികളും ഉണ്ടായിരുന്നു. അമേരിക്കയിലെ വിശേഷങ്ങളുമായി എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 7 മണിക്ക് ( ഈ എസ് ടി / ന്യൂയോര്‍ക്ക് സമയം) എഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ലോക മലയാളികളുടെ മുന്നില്‍ എത്തുന്ന അമേരിക്കന്‍ കാഴ്ച്ചകള്‍ (പവേര്‍ഡ് ബൈ കോണ്‍ഫിഡന്‍റ് ഗ്രൂപ്പ്) ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനശ്രദ്ധ പിടിച്ചു പറ്റി. എന്നും വിത്യസ്തങ്ങളായ പരിപാടികളുമായെത്തുന്ന അമേരിക്കന്‍ കാഴ്ച്ചകള്‍ അടുത്താഴ്ച്ചയും മറ്റൊരു അമേരിക്കന്‍ വിശേഷവുമായെത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.