You are Here : Home / USA News

ലീലാ മാരേട്ടിനെ ഡി സി 37 ലോക്കൽ 375 ന്റെ റെക്കോർഡിങ്ങ്‌ സെക്രട്ടറി ആയി തെരഞ്ഞടുത്തു

Text Size  

Story Dated: Saturday, January 23, 2016 04:03 hrs UTC

ശ്രീകുമാർ ഉണ്ണിത്താൻ

 

ലീലാ മാരേട്ടിനെ വീണ്ടും ഡി സി 37 ലോക്കൽ 375 ന്റെ റെക്കോർഡിങ്ങ്‌ സെക്രട്ടറി ആയി തെരഞ്ഞടുത്തു. ഇതു നാലാം തവണയാണ് ലീലാ മാരേട്ടിനെ ഇലക്ഷനിൽലുടെ തെരഞ്ഞടുക്കുന്നത് . കടുത്ത എതിരാളി ആനെറ്റ് ബ്രൌൺനെ മുന്നുറിൽ അധികം വോട്ടുകളുടെ ഭുരിപക്ഷത്തിൽ ആണ് തോൽപ്പിച്ചത്. മുന്ന് വർക്ഷതെക്കണ് സ്ഥാനം . ഡി സി 37 ലോക്കലിൽ 125000 ഓളം പ്രധിനിധികൾ ഉൽപ്പെടുന്നു. അമേരികയിലെ ഏറ്റവും വലിയ യുണിയനുകളിൽ ഒന്നാണ് ഡി സി 37. ഇൻജിനിയെർസ്, സയന്റ്റിസ്റ്റ് തുടങ്ങി എഴായിരത്തോളം പ്രോഫെഷനലുകൾ വോട്ട് രേഖപ്പെടുത്തിയതിൽ നീന്നാണ് മുന്നുറിൽ അധികം വോട്ടുകളുടെ ഭുരിപക്ഷo നേടാൻ സാധിച്ചത്. ക്ലോട് ഫോർട്ട്‌ പ്രസിഡന്റ്‌ ആയി വീണ്ടും തെരഞ്ഞടുത്തു, ക്ലോട് ഫോർട്ടിന്റെ പാനലിൽ മത്സരിച്ച പതിനേഴു പേരും വീണ്ടും തെരഞ്ഞടുക്കപെടുകയുണ്ടയി. ന്യൂ യോർക്ക്‌ സിറ്റി എൻവയോൻ മെന്റൽ പ്രോട്ടക്ഷനിൽ ഇരുപത്തി ഒൻപതു വർഷമായി സയന്റ്റിസ്റ്റ് ആയി ജോലി നോക്കുന്ന ലീലാ മാരേട്ട് കരുത്തുറ്റ തെരളിയും നോർത്ത്‌ അമേരിക്കയിൽ സാമുഹിക സംസ്കരിക രെഗംങ്ങളിൽ ജെലിച്ചു നിൽകൂന്ന വേക്തിയുമാണ് .ആലപ്പുഴ സെൻ ജോസഫ്‌ കോളേജിലെ അദ്ധ്യപികയായി രുന്ന ഈ ആലപ്പുഴക്കാരി രാഷ്ടീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് അമേരിക്കയിലെത്തിയതു. .കോണ്‍ഗ്രസ്ക്കാര്‍ക്കു പ്രത്യേകിച്ച് ആലപ്പുഴക്കാര്‍ക്കു സുപരിചിതനായ തോമസ്സ് സാറിന്റെ മകള്‍. പിതാവ് കോണ്‍ഗ്രസ്സുകാര്‍ക്കെല്ലാം സമാദരണീയനായ നേതാവായിരുന്നു. K S Uന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം .പുരാതന ലോയറും,സാഹിത്യകാരനും ആയിരുന്ന എൻ. സ് കുര്യന്റെ പവിത്രിയുംആണ് . ഫൊക്കാനയുടെ മുതിർന്ന നേതാവായ ലീലാ മാരേട്ട് ,ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌, ട്രഷറാര്‍ സ്ഥാനംട്രസ്റ്റി ബോര്‍ഡ്‌ മെമ്പർ , കമ്മിറ്റി മെമ്പർ, രിജണൽ പ്രസിഡണ്ട്‌ , കേരള സമാജംതിന്റെ പ്രസിഡന്റ്‌ ,ഇന്ത്യൻ അമേരിക്കൻ കാത്തോലിക് അസോസിയേഷന്റെ പ്രസിഡന്റ്‌ എന്നി പതവികൾ അവര്‍ അലങ്കരിച്ചിട്ട്ണ്ട്. ഇപ്പോള്‍ ഫൊക്കാനയുടെ വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്‌സണ്‍ ആണ് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.