You are Here : Home / USA News

അഡ്വ.ലാലി വിന്‍സന്റിന് ഡാളസ് ഫോര്‍ട്ട് വത്ത് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Monday, January 25, 2016 01:05 hrs UTC

ഡാളസ്: അമേരിക്കയില്‍ ഹൃസ്വസന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്ന കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി ഉപാദ്ധ്യക്ഷ അഡ്വ.ലാലി വിന്‍സന്റിന് ഡാളസ് ഫോര്‍ട്ട് വത്ത് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി.

ജനുവരി 24ന് ഞായറാഴ്ച വൈകീട്ട് ഖത്തര്‍ എയര്‍വേയില്‍ ഡാളസില്‍ എത്തിച്ചേര്‍ന്ന ലാലി വിന്‍സെന്റിനെ ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഎന്‍ഒസി) കേരളാ ചാപ്റ്ററിന്റെ ടെക്‌സാസ് സ്റ്റേറ്റ് ഭാരവാഹികളായ ബോബന്‍ കൊടുവത്ത്, പി.പി. ചെറിയാന്‍ യൂണിറ്റ് ഭാരവാഹികളായ ചാക്കോ ഇട്ടി, ജോയി ആന്റണി, ബേബി കെ. എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
അമേരിക്കയിലെ വിവിഝ സംസ്ഥാനങ്ങളില്‍ ഐ.എന്‍.ഒ.സി. സംഘടിപ്പിയ്ക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിലും, മറ്റു സമ്മേളനങ്ങളിലും പങ്കെടുക്കുന്നതിനാണ് ലാലി വിന്‍സന്റ് ആദ്യമായി അമേരിക്കയില്‍ എത്തിയത്.
രണ്ടാഴ്ചത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫെബ്രുവരി 8ന് ലാലി വിന്‍സന്റ് കേരളത്തിലേക്ക് മടങ്ങിപ്പോകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്,ബോബന്‍ കൊടുവത്ത്: 214 929 2292
ജോബി ജോര്‍ജ്ജ്: 215 470 2400<

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More
More From Trending
View More