You are Here : Home / USA News

മെയ്, ജൂണ്‍ മാസ­ങ്ങ­ളില്‍ വൈ-ഫൈ സ്റ്റേജോഷോ അമേ­രി­ക്ക­യില്‍

Text Size  

Story Dated: Tuesday, January 26, 2016 12:57 hrs UTC

- ജീമോന്‍ ജോര്‍ജ്, ഫിലാ­ഡല്‍ഫിയ ന്യൂയോര്‍ക്ക്: വടക്കേ അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ക്കായി എല്ലാ­വര്‍ഷവും പുതുമ നിറഞ്ഞ സ്റ്റേജ്‌ഷോ­കള്‍ അവ­ത­രി­പ്പി­ക്കുന്ന ആര്‍&ടി പ്രൊഡ­ക്ഷന്‍സ് 2016­-ലെ ഏറ്റവും പുതുമ നിറഞ്ഞ കലോ­പ­ഹാരം മെയ്- ജൂണ്‍ മാസ­ങ്ങ­ളില്‍ "വൈ-ഫൈ' എന്ന ഹാസ്യ­-­സം­ഗീ­ത­-­നൃത്ത വിസ്മ­യ­വു­മായി എത്തു­ന്നു. അതി­ശൈ­ത്യ­ത്തിന്റെ തണു­പ്പന്‍ രാവു­ക­ളില്‍ നിന്നും വസ­ന്ത­രാ­വു­ക­ളുടെ കലാ­സ­ന്ധ്യ­കളെ ആനന്ദ തിര­മാ­ല­ക­ളില്‍ ആറാ­ടി­ക്കുന്ന ദിന­ങ്ങ­ളാക്കി മാറ്റു­വാന്‍ മല­യാള ചല­ച്ചി­ത്ര­വേ­ദി­യിലെ പ്രശസ്ത കലാ­ക­രാ­ന്മാ­രും, കലാ­കാ­രി­കളും പുതു­മ­നി­റഞ്ഞ ഹാസ്യ­ത്തി­ന്റേ­യും, നൃത്ത­ത്തി­ന്റേയും, സംഗീ­ത­ത്തി­ന്റേയും സ്മയ­ക്കാ­ഴ്ച­ക­ളു­മായി സ്റ്റേജ്‌ഷോ­കള്‍ അണി­യി­ച്ചൊ­രു­ക്കുന്ന പ്രശസ്ത സംവി­ധാ­യ­ക­മായ ജി.­എസ് വിജ­യന്റെ നേതൃ­ത്വ­ത്തില്‍ എത്തു­ന്നു. കണ്ടു­മ­ടുത്ത പഴ­കിയ സ്റ്റേജ്‌ഷോ­ക­ളുടെ ഒട്ടും ആവര്‍ത്തന വിര­സത അനു­ഭ­വ­പ്പെ­ടാ­തെ­യുള്ള ഈവര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ഷോ ആയി­രി­ക്കു­മെന്ന് സംഘാ­ട­കര്‍ അറി­യി­ച്ചു. പ്രവാസി മല­യാ­ളു­ക­ളുടെ ഇട­യിലെ കലാ­സ്‌നേ­ഹി­ക­ളുടെ ആവ­ശ്യ­പ്ര­കാരം വീണ്ടും ആര്‍&ടി പ്രൊഡ­ക്ഷന്‍സിന്റെ ബാന­റില്‍ കുടും­ബ­പ്രേ­ക്ഷ­കര്‍ക്കായി കല­യുടെ കലാ­വി­രു­ന്നു­മായി വേനല്‍ക്കാല വിരു­ന്നൊ­രു­ക്കാ­നു­മായി, എന്നെന്നും മന­സ്സില്‍ ഓര്‍മ്മ­യുടെ ചെപ്പു­ക­ളില്‍ സൂക്ഷി­ക്ക­ത്തക്ക രീതി­യില്‍ താള­-­മേ­ള­-­വര്‍ണ്ണ­ങ്ങ­ളു­ടേയും, സപ്ത­സ്വ­ര­രാ­ഗ­ങ്ങ­ളു­ടേയും സംഗ­മ­വേ­ദി­യില്‍ ഈവര്‍ഷത്തെ ഏറ്റവും വലിയ പുതുമ നിറഞ്ഞ സൂപ്പര്‍ മെഗാ­ഷോ. മലയാള ചല­ച്ചി­ത്ര­വേ­ദി­യിലെ യുവ­നാ­യ­ക­രില്‍ പ്രമു­ഖനും നൃത്ത­ത്തി­ലൂ­ടെയും നിര­വധി ചല­ച്ചി­ത്ര­ങ്ങ­ളിലെ വൈവി­ധ്യ­മാര്‍ന്ന കഥാ­പാ­ത്ര­ങ്ങ­ളി­ലൂടെയും മല­യാ­ളി­ക­ളുടെ മന­സ്സില്‍ ചേക്കേ­റിയ ഉണ്ണി മുകു­ന്ദന്‍, ദൃശ്യം എന്ന ഒരൊറ്റ ചിത്രം­കൊണ്ട് മല­യാ­ളി­കളെ അത്ഭു­ത­പ്പെ­ടു­ത്തിയ തകര്‍പ്പന്‍ പ്രക­ടനം കാഴ്ച­വെ­യ്ക്കു­ക­യും, പിന്നീട് ചിരി­യുടെ രസ­ക്കൂ­ട്ടു­മായി മല­യാളി മന­സു­ക­ളില്‍ ഇടം­പി­ടിച്ച ഷോജോണ്‍, അനു­രാ­ഗ­വി­ലോ­ചി­ത­നായി അതി­ലേറെ മോഹി­ത­നായി യുവ­മ­ന­സു­ക­ളില്‍ വിരു­ന്നെ­ത്തിയ നായ­കന്‍ കൈലാ­ഷ്, സംസ്ഥാന സര്‍ക്കാ­രിന്റെ അവാര്‍ഡ് ജേതാ­വും, മല­യാ­ള­ത്തിലും ബോളി­വു­ഡി­ലു­മായി നിര­വധി വ്യത്യസ്ത വേഷ­ങ്ങ­ളി­ലൂ­ടെയും നൃത്ത­ങ്ങ­ളി­ലൂ­ടെയും മന­സ്സു­ക­ളില്‍ ഇടം­ക­ണ്ടെ­ത്തിയ ശ്വേതാ മേനോന്‍, അഭി­യ­ന­ത്തിനു പുറമെ ശാസ്ത്രീയ നട­ന­വൈ­ഭ­വ­ത്തിലും തന­തായ വ്യക്തി­മുദ്ര പതി­പ്പിച്ച കലാ­കാ­രി, നിര­വധി ചിത്ര­ങ്ങ­ളിലെ വ്യത്യസ്ത കഥാ­പാ­ത്ര­ങ്ങ­ളി­ലൂടെ മല­യാളി മന­സു­ക­ളില്‍ കട­ന്നൂ­കൂ­ടിയ വിഷ്ണു­പ്രി­യ, മുന്‍നിര നായ­ക­രോ­ടൊപ്പം നിര­വധി ചിത്ര­ങ്ങ­ളില്‍ അഭി­ന­യി­ക്കു­മ്പോള്‍ തന്നെ അരങ്ങു തകര്‍ക്കുന്ന നൃത്ത­ച്ചു­വ­ടു­കളും കാഴ്ച­വെ­യ്ക്കുന്ന പാര്‍വതി നമ്പ്യാര്‍, വര്‍ത്ത­മാന കാല­ഘ­ട്ട­ത്തിലെ സുപ്ര­ധാന സംഭ­വ­ങ്ങളെ ഹാസ്യാ­ത്മ­ക­മായി ചിത്രീ­ക­രിച്ച് ചാന­ലു­ക­ളി­ലും, സ്റ്റേജ്‌ഷോ­ക­ളിലും പ്രത്യേകം കൈയ്യ­ടി­കള്‍ വാങ്ങുന്ന കോമഡി രാജാ­ക്ക­ന്മാര്‍ ബ്ലാക് ആന്‍ഡ് വൈറ്റ് ടീം ഹാസ്യ­ത്തിന്റെ തേരി­ലേറി അര­ങ്ങു­ത­കര്‍ത്താ­ടു­വാന്‍ വേദി­യി­ലെ­ത്തു­ന്നു. സംഗീ­ത­ത്തിന്റെ മാന്ത്രിക സ്പര്‍ശം പോലെ അവ­ത­രണ ശൈലി­കൊണ്ടും ആലാ­പന വൈദ­ഗ്ധ്യം­കൊണ്ടും അടി­പൊളി ഗാന­ങ്ങളും ഗൃഹാ­തു­ര­ത്വ­മു­ണര്‍ത്തുന്ന ഗാനാ­ലാ­പ­നം­കൊണ്ടും എക്കാ­ലത്തും വേദി­ക­ളിലെ നിറ­സാ­ന്നി­ധ്യ­മായ ശ്രീനാഥ് (ഐ­ഡിയാ സ്റ്റാര്‍സിം­ഗര്‍), ബൃന്ദാ (കൈ­ര­ളി), അന്‍വര്‍ തുട­ങ്ങി­യ­വ­രുള്‍പ്പടെ പതി­ന­ഞ്ചോളം കലാ­കാ­ര­ന്മാര്‍ വേദി­യില്‍ ഹാസ്യ­-­സം­ഗീ­ത­-­നൃത്ത കലാ­പ്ര­ക­ട­ന­ങ്ങള്‍ കാഴ്ച­വെ­യ്ക്കു­ന്നു. പ്രവാസി മല­യാ­ളി­ക­ളുടെ ഇട­യിലെ സാമൂ­ഹി­ക­-­സാ­മു­ദാ­യിക പ്രസ്ഥാ­ന­ങ്ങ­ളുടെ ധന­ശേ­ഖ­രണ മാര്‍ഗ്ഗ­ങ്ങ­ളിലെ മുഖ്യ ഇന­മായ സ്റ്റേജ്‌ഷോ­ക­ളുടെ മൂല്യ­ത്തിലും കാണി­ക­ളുടെ സമ­യ­ത്തിനും വില­കൊ­ടു­ത്തു­കൊണ്ട് അവ­ത­രി­പ്പി­ക്കുന്ന 'വൈ-­ഫൈ- 2016' കുടുംബ പ്രേക്ഷ­കര്‍ക്കും അതി­ലു­പരി എല്ലാ­ത്തരം പ്രേക്ഷ­കര്‍ക്കും കണ്ണിനും കാതിനും കുളിര്‍മ­യേ­കുന്ന ഭാവ­-­രാ­ഗ­-­താള -മേ­ള­ങ്ങ­ളു­ടേയും ശബ്ദ­വര്‍ണ്ണ­ങ്ങള്‍ തീര്‍ക്കുന്ന മഴ­വി­ല്ലി­ന്റേയും, നടനലാസ്യ­ഭാ­വ­ങ്ങ­ളുടെ സംഗ­മ­വേ­ദി­യി­ലേക്ക് കുടുംബ പ്രേക്ഷ­കരെ കല­യുടെ പൂച്ചെ­ണ്ടു­കള്‍കൊണ്ട് സ്വാഗതം ചെയ്യു­ന്നു. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: ഷിബു 516 859 2531, ബോബി 646 261 6314.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.